Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലമുകളിലെ ജമന്തിപ്പൂക്കൾ

“നീയോ?”

“അതെ..അധികം ദൂരം ഒന്നുമില്ലല്ലോ..”

“ഇല്ല പക്ഷെ …കാടിന് നടുവിലൂടെ ഒരു അരമണിക്കൂർ നടക്കണം,”

“ആളുകളൊക്കെ നടക്കുന്ന വഴിയല്ലേ? അപ്പൊ പേടിക്കാൻ ഒന്നുമില്ലല്ലോ…ആനയിറങ്ങുന്ന വഴിയൊന്നുമല്ലല്ലോ?”

“ആനേം ചെനേം ഒന്നുമില്ല…വല്ല കാട്ടാടോ മുള്ളൻപന്നിയോ അല്ലേൽ പാമ്പോ ഒക്കെ കണ്ടെന്നെരിക്കും,”

“അത്രേയുള്ളു? സാരമില്ല. ഞാൻ പോട്ടെ?”

“നിനക്ക് ഇഷ്ടമാണേൽ പോ. സ്ഥലോം കാര്യോം ഒക്കെ ഒന്ന് കണ്ടിരിക്കാല്ലോ,”

ശനിയാഴ്ച്ച വെളുപ്പിന് ഫിറോസ് പോയതിന് ഷാനി സ്‌കൂട്ടറിൽ പുറപ്പെട്ടു.

ഫിറോസ് പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മിച്ച് അവൾ മണിയമ്പാറ കഴിഞ്ഞ് തളിക്കോട് എത്തി.

ഫിറോസിന്റെ സുഹൃത്ത് രാമചന്ദ്രനെ മുമ്പ് രണ്ടു തവണ കണ്ടിട്ടുണ്ട്.

ഒരിക്കൽ വീട്ടിൽ വന്നിരുന്നു.

അന്ന് പക്ഷെ അവിടെ അയാളുണ്ടായിരുന്നില്ല.

അയാളുടെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാമചന്ദ്രനും ഫിറോസ് പങ്കെടുക്കുന്ന മീറ്റിങ്ങിൽ പോയിരിക്കുന്നു.

കൂടെ അയാളുടെ ഭാര്യയും.

ഏതായാലും സ്‌കൂട്ടർ അവരുടെ ഷെഡിൽ കയറ്റി വെച്ച് ഷാനി ഫിറോസ് പറഞ്ഞു കൊടുത്ത വഴിയേ മലമുകളിലേക്ക് കാടിന് നടുവിലൂടെയുള്ള പാതയിലൂടെ നടക്കാൻ തുടങ്ങി.

പ്രതീക്ഷിച്ച മടുപ്പോ ഭയമോ ഉണ്ടായില്ലെന്ന് മാത്രമല്ല, അവൾക്ക് വളരെ ഇഷ്ടമായി കാടിനുനടുവിലൂടെയുള്ള നടപ്പ്.

“വൗ!!”

തണുത്ത കാറ്റ് ഇലച്ചാർത്തിലൂടെ തഴുകി കടന്നുപോയപ്പോൾ കൈകളുയർത്തി അവൾ വിളിച്ചുകൂവി.

പച്ച മതിലിനിടയിലൂടെയുള്ള യാത്ര.

വനസുഗന്ധത്തിന്റെ മദിപ്പിക്കുന്ന കാഴ്ച്ചകൾ.

ഇലപ്പന്തലിലൂടെ തന്നെ നോക്കി ശബ്ദമുണ്ടാക്കുന്ന അസംഖ്യം പക്ഷികൾ, ഉരഗങ്ങൾ…

വനത്തിന്റെ ഭംഗിയിൽ കണ്ണുകൾ നട്ട്, കാതുകൾ കൊടുത്ത് ഹർഷോന്മാദത്തോടെ നടക്കവേ മലമുകളിൽ എത്തിച്ചേർന്നത് അവളറിഞ്ഞില്ല.

“ഓഹ്!!”

അവൾ കൈകൾ കുടഞ്ഞ് ചുറ്റും നോക്കി.

“അത് തന്നെ വീട്!”

വലിയ വാകമരം. വാഴത്തോപ്പ്, പാവലിന്റെ പന്തൽ…

ഫിറോസ് പറഞ്ഞുകൊടുത്ത അടയാളങ്ങൾ കൃത്യമാണ്. അവൾ ദൂരെക്കണ്ട കുടിൽ ലക്ഷമാക്കി നടന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025