Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലമുകളിലെ ജമന്തിപ്പൂക്കൾ

അത് അവൾ തന്നെയോ എന്ന് ഫിറോസ് സംശയിച്ചു.

രണ്ടര മാസങ്ങൾക്ക് മുമ്പ് ആദ്യമായി അവളെ കാണുമ്പോൾ, അറിയുമ്പോൾ, അനുഭവിക്കുമ്പോൾ ഏറ്റവും അലസമായി, അശ്രദ്ധമായായിരുന്നു അവൾ.

കണ്ണുകളിൽ ജീവനോ പ്രകാശമോ ഉണ്ടായിരുന്നില്ല.

ഇപ്പോൾ പക്ഷെ, പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്തിരിക്കുന്നു.

കണ്ണുകളിൽ തിളക്കവും പ്രതീക്ഷയും പ്രകാശവുമുണ്ടായിരിക്കുന്നു.

ക്രീം നിറത്തിലുള്ള സാരിയും ഇളം ചുവപ്പ് ബ്ലൗസുമണിഞ്ഞ്!

മുടിയിൽ നവ്യത മാറാത്ത ഒരു പനിനീർപ്പൂവ്!

അത് തന്നെയാണ് ഷാനിയും ശ്രദ്ധിച്ചത്.

രണ്ടുമാസങ്ങൾക്ക് മുമ്പ് കണ്ടയാൾ അല്ല ഇപ്പോൾ മുമ്പിൽ നിന്ന് താങ്ങാൻ സമീപിക്കുന്ന ഏലിയാസ്.

ശുഭ്രമായ,വെളുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് ആഭിജാത്യം തോന്നിക്കുന്ന മുഖം.

ഷേവ് ചെയ്ത് മനോഹരമാക്കിയ മുഖം.

വൃത്തിയും സൗന്ദര്യവുമുള്ള രൂപം.

“എന്താ ഇവിടെ?”

ഫിറോസും ഷാനിയും ഒരേ സ്വരത്തിൽ ചോദിച്ചു.

അവരെക്കണ്ട് ഏലിയാസും റെജീനയും ആദ്യം അമ്പരന്നു.

പിന്നെ അദ്‌ഭുതപ്പെട്ടു.

അവസാനം അതിരില്ലാത്ത സന്തോഷിച്ചു.

“റെജിയ്ക്ക് വിശേഷമുണ്ട്…”

അൽപ്പം നാണത്തിൽ ചാലിച്ച് ഏലിയാസ് അത് പറയുമ്പോൾ ഷാനി അയാളുടെ കണ്ണുകളിലെ തിളക്കമളന്നു.

“നേരോ?”

ഫിറോസ് ചോദിച്ചു.

“എത്രയായി?”

ഷാനി ചോദിച്ചു.

ഫിറോസ് ഉത്തരത്തിന് കാത്തു.

“ഒരു മാസം കഷ്ടിച്ച് ആയതേയുള്ളൂ…”

ഷാനിയിൽ നിന്ന് ഒരു ദീർഘനിശ്വാസം ഫിറോസ് കേട്ടു.

“മോൻ എവിടെ? ജോജു വീട്ടിലായിരിക്കും അല്ലെ?”

ഫിറോസ് ചോദിച്ചു.

റജീനയുടെ മുഖം മാറി.

കണ്ണുകൾ ഈറനണിഞ്ഞു.

“വീട്ടിലാ സാറേ!”

ഏലീയാസിന്റെ സ്വരം അവർ കേട്ടു.

“മുകളിൽ…നിത്യഭവനത്തിൽ…”

അവർക്ക് ഒന്നും മനസ്സിലായില്ല.

“കഴിഞ്ഞ പതിനാറിന് മോനെ വിഷം തീണ്ടി…”

ഏലിയാസ് പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025