Kambikuttan Malayalam

Sex stories Kambikuttan kambikathakal

മലമുകളിലെ ജമന്തിപ്പൂക്കൾ

“രക്ഷപ്പെടുത്താൻ പറ്റിയില്ല…ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും …”

ബാക്കി പറയാനാകാതെ അയാൾ നിർത്തി.

“എന്നാ കാണാം സാറെ!”

ഏലിയാസ് പറഞ്ഞു.

അവർ തലകുലുക്കി.

റെജീനയും ഏലിയാസും മുമ്പോട്ട് നടന്നു.

“സാറെന്നാ അങ്ങോട്ട് വരുന്നേ? റംബൂട്ടാനൊക്കെ സൂപ്പറായി കേട്ടോ! വാ!”

“വരുന്നുണ്ട്,”

ഫിറോസ് പറഞ്ഞു.

പിന്നെ അയാൾ ഷാനിയുടെ തോളിൽ കൈവെച്ചു.

“ഞങ്ങൾ രണ്ടുപേരും,”

***********************************

അന്ന് വൈകുന്നേരം ഷാനിയും ഫിറോസും വീടിന് മുമ്പിലെ പൂന്തോട്ടതിന്റെ മുമ്പിലിരിക്കുമ്പോൾ ഗേറ്റ് കടന്ന് മകൾ ഷാരോൺ സൈക്കിളുമായി അകത്തേക്ക് വന്നു.

“ഈ സന്ധ്യവരെ നീ അവിടെ എന്തെടുക്കുവാരുന്നെടീ?”

ശബ്ദമുയർത്തി ഷാനി ചോദിച്ചു.

“മമ്മിയോട് ഞാൻ പറഞ്ഞാരുന്നല്ലോ മാളവികേടെ കൂടെ ഇരുന്ന് പഠിക്കുവാരുന്നെന്ന്!”

“കൃത്യം ആറുമണി ആകുമ്പോൾ മടങ്ങി വരണം എന്ന് ഞാൻ പറഞ്ഞാരുന്നു. എന്നിട്ട് ഫോൺ ചെയ്യേണ്ടി വന്നു നിനക്ക് അവിടെന്ന് ഇങ്ങോട്ട് വരാൻ; അല്ലേ?”

“പപ്പാ..”

അവൾ ഫിറോസിനെ ദയനീയമായി നോക്കി.

“ഈ മമ്മിയെന്താ ഇങ്ങനെ?”

“മമ്മി ഇങ്ങനെയാണ്. നല്ല മമ്മിമാരൊക്കെ ഇങ്ങനെയാണ് മോളെ!”

അയാൾ മകളുടെ നീണ്ട തലമുടിയിൽ തഴുകി.

“എന്താ സൈക്കിളിന്റെ കാരിയറിൽ ?”

ഷാനി ചോദിച്ചു.

“ഓ!”

ഷാരോൺ പെട്ടെന്ന് ഉത്സാഹവതിയായി.

“മാളവികേടെ ബ്രദർ നവീൻ ചേട്ടൻ തന്നതാ,”

അവൾ പെട്ടെന്ന് കാരിയറിൽ നിന്ന് ഒരു പോളിത്തീൻ കവറെടുത്തു.

അത് തുറന്ന് അവൾ ചെടികളെടുത്ത് അവരെ കാണിച്ചു.

“എന്താ ഇത്?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025