നാരായണി അത് പറഞ്ഞപ്പോ മുറിക്കു പുറത്തു ആരോ വന്ന ശബ്‌ദം കേട്ടു അങ്ങോട്ട് തിരിഞ്ഞു നോക്കി…
ഭവ്യയാണ്…
“എന്താ മോളെ”
നാരായണി ഒന്ന് ചോദിച്ചു…
“അത് ചേച്ചി പുറത്തു ആ രമണി ബഹളം വെക്കുവാ ആ തള്ളയ്ക് പൈസ വേണം പോലും എന്തോ വാങ്ങിക്കാൻ ഒരു സൊര്യവും തരണില്ല നാശം.. ചേച്ചി ഒന്ന് വന്നു ആ തള്ളയോട് സംസാരിക്കുവോ ഞാൻ പറഞ്ഞ് മടുത്തു ഏട്ടൻമാര് ആണേല് വന്നിട്ടും ഇല്ല എനിക്ക് വയ്യ ഇങ്ങനെ”
ഭവ്യ വന്ന കാര്യം പറഞ്ഞു…
“”ഓ അതാണോ ഞാൻ വരാം മോളെ അതിനോട് ഞാൻ പറഞ്ഞോളാം മോള് പോയിക്കോ”
നാരായണി പറഞ്ഞത് കേട്ടു ഭവ്യ മെല്ലെ അപ്പുറത്തേക്ക് പോയി..
മായ തിരിച്ചു വന്നതറിയാതെ വക്കിലിനേം കൂട്ടി മോഹനനും വത്സലനും സ്റ്റേഷനിലേക്കു പോകുകയായിരുന്നു..
“”മോഹന നീ ഒന്ന് മനുവിനെ വിളിച്ചു കാര്യം പറ ഇനി അവൻ വിചാരിക്കണ്ട ഇത്രയൊക്കെ നടന്നിട്ടും എന്നോട് ഒന്നും പറഞ്ഞില്ല എന്ന്.””
വത്സലൻ ഒന്ന് പറഞ്ഞു…
“ശരിയാ ഇനി നമ്മള് വിളിച്ചു പറഞ്ഞില്ലാന്നു വേണ്ടാ ഞാൻ ഒന്ന് വിളികാം”
മോഹനൻ തന്റെ കുഞ്ഞു ഫോൺ എടുത്തു മനുവിന്റെ നമ്പറിൽ വിളിച്ചു… രണ്ടു മൂന്നു ബെല്ലടിച്ചപ്പോ അവൻ ഫോൺ എടുത്തു…
“ഹലോ മനുവല്ലേ”
മോഹനൻ ഒന്ന് ചോദിച്ചു…
“അതെ എന്താ മോഹനേട്ടാ.. എന്താ പെട്ടന്ന് വിളിച്ചേ”
മനു ആകാംഷയോടെ ചോദിച്ചു…
“അത് മോനെ മനു ഒരു പ്രശ്നമുണ്ട്.. നമ്മുടെ മായയെ പോലീസ് പിടിച്ചോണ്ട് പോയെട””
അത് കേട്ട മനു പേടിച്ചു തരിച്ചു ആകെ സ്തംഭിച്ച അവസ്ഥയിൽ ആയി..
“എന്താ പറഞ്ഞെ ഏട്ടാ എന്റെ മായയെ പോലീസ് പിടിച്ചെന്നോ എന്താ ഇ പറയണേ”
അവൻ വിറച്ചു കൊണ്ട് ചോദിച്ചു…
“അത് മോനെ നമ്മുടെ ദാമുവേട്ടനെ അടിച്ച കേസിലു മായ മോൾക്ക് എന്തോ പങ്കുടെന്നൊക്കെയാ അവരു പറയണേ എനിക്ക് ഒന്നും അറിയില്യ ഞാനും വത്സലനും വക്കിലിനെ കൂട്ടി സ്റ്റേഷനിൽ പോകുവാ മോളെ ഇറക്കാൻ ”
മോഹനൻ കാര്യം പറഞ്ഞു…
“.എന്റെ മായ എന്തു ചെയ്തുന്ന ഇ പറയണേ ആ പാവം ആരെ കൊന്നുവെന്ന പറയണേ കൊന്ന ആളെ കിട്ടിയില്ലെങ്കിൽ കിട്ടിയവരെ പിടിച്ചു കൊണ്ടു പോകുവാ എന്തൊക്കെയാ നടക്കണേ അവിടെ എനിക്ക് വട്ടു പിടിക്കുന്നു ഏട്ടാ എന്റെ മായയ്ക് എന്തേലും സംഭവിച്ച പിന്നെ ഞാൻ ജീവിച്ചിരിക്കില്ല അവളെ അവര് ഉപദ്രവിച്ചോ”
