Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 11

ദാമു എന്ന് വെച്ചാൽ ആ വീട്ടിലെ കാര്യസ്ഥൻ എന്നതിൽ ഉപരി ആ തറവാട്ടിലെ മുതിർന്ന കാരണവരെ പോലെ തന്നെ ആയിരുന്നു എല്ലാവർക്കും ദാമുവിനെ അറിയാത്തവർ ആരുമില്ല..

അതുമല്ല മായയുടെ ഇ പ്രശ്നം കൂടി ആയപ്പോൾ അതും കൂടെ അറിഞ്ഞു ഒരു തീരുമാനം എടുക്കാൻ വിളിച്ചു കൂട്ടിയതാണ് ഇവരെയൊക്കെ മനയ്യ്ക്കൽ തറവാട്ടിനു ഒരു പ്രശ്നം വന്നാൽ പണ്ട് തൊട്ടേ എല്ലാവരും ഇതു പോലെ കൂടാറുള്ളതാണ് …

വയസായെങ്കിലും രാഘവൻ അമ്മാവന് പണ്ടേ മായയോട് ഒരു ചാട്ടം ഉള്ളത് കൊണ്ട് തന്നെ വന്നപാടെ എന്റെ മായ മോള് എവിടാന്നും പറഞ്ഞു അയാൾ നേരെ മായയുടെ അടുത്തേക് ചെന്നു..

കരഞ്ഞു കലങ്ങിയ കണ്ണുമായി എന്തു ചെയ്യുമെന്നറിയാതെ പേടിച്ചു ഓരോന്ന് ചിന്തിച്ചു കിടക്കുന്ന മായയുടെ മുറിയിലേക്ക് അയാൾ കേറി ചെന്നു..

“മായ മോളെ കിടക്കുവാണോ കുട്ട്യേ നീയ്””

അയാളുടെ ശബ്‌ദം കേട്ടപ്പോൾ ഏതോ ചിന്തയിൽ നിന്നും ഉണർന്ന അവൾ ഒന്ന് കണ്ണു തുടച്ചു കൊണ്ട് കട്ടിലിന്നു എഴുന്നേറ്റു…

“ഓ.. അമ്മാവനോ.. വെറുതെ കിടന്നത അമ്മാവാ എന്തോ വല്ലാത്ത തലവേദന”

അവൾ അയാളെ ഒഴിവാക്കാൻ വേണ്ടി ഒന്ന് പറഞ്ഞു…

“”ഓ.. ഞാൻ വന്നത് ബുദ്ധിമുട്ടായോ മോളെ വയ്യെങ്കിൽ കിടന്നോ അമ്മാവൻ എന്റെ മോളെ ഒന്ന് കാണാൻ വന്നതാ മോള് കിടന്നോ”

അയാൾ ഒന്ന് തിരിച്ചു പോകാൻ ഒരുങ്ങി..

“ഏയ്യ്.. കുഴപ്പുല്ല്യ അമ്മാവാ.. അമ്മാവൻ ഇരിക്ക്.”

പോകാൻ ഒരുങ്ങിയ അയാളുടെ അടുത്തേക് മായ ഒരു കസേര ഇട്ടു കൊടുത്തു..

അയാൾ തന്റെ തോർത്ത്‌ ഒന്ന് തോളിലേക്കു ഇട്ടു മെല്ലെ അതിൽ ഇരുന്നു..

മായ ആ ബെഡിലും..

“അല്ല കുട്ട്യേ… മീനു മോള് ഇവിടെ പോയി കണ്ടില്ല്യല്ലോ അവളെ എത്ര ദിവസായി എന്റെ കുഞ്ഞിനെ കണ്ടിട്ടു അന്ന് അമ്പലത്തിൽ പോയപ്പോ കണ്ടതല്ലേ അവസാനം”

അയാൾ ഒന്ന് മീനുട്ടിയെ അന്വേഷിച്ചു..

“അവളു അപ്പുറത്ത് എവിടേലും കളിക്കുവായിരിക്കും അമ്മാവാ സന്ധ്യ ആയാലൊന്നും അവളു വരില്ല്യ ഞാൻ കുളിക്കാൻ പിടിച്ചോണ്ട് വരണം ഇപ്പൊ”

മായ തന്റെ അവസ്ഥ പറഞ്ഞു..

“​പിന്നെ എന്തൊക്കെയാ കുട്ട്യേ ഇ കേൾക്കണേ അമ്മാവന് കേട്ടിട്ട് അവിടെ ഒരു സമാധാനവും ഉണ്ടായില്ല്യ.. എന്റെ മായ മോള് അങ്ങനെ ഒന്നും ചെയ്യില്ല്യാന്ന് ഇ അമ്മാവന് അറിയാം പിന്നെ എന്താ എന്റെ കുട്ടിക്ക് പറ്റ്യേ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025