കാവ്യ ആ സമയം മുറിയിൽ ഇരുന്നു ശ്യാമിനെ ഫോൺ വിളിക്കുകയായിരുന്നു..
“ഇനി.. എന്തു.. ചെയ്യും ശ്യാം.. ചെയ്യാത്ത തെറ്റിന് മായ അനുഭവിക്കുന്നത് കണ്ടാൽ പേടി ആകും ഇവിടുള്ളവർ മുഴുവൻ പുറത്തു കാണിച്ചില്ലെങ്കിലും അവളെ ഒരു തെറ്റ് കാരിയെ പോലെയാ കാണുന്നെ ഏട്ടന്മാർക് അവളെ അത്രയും വിശ്വാസം ഉള്ളത് കോണ്ടാ അവൾക്കു കുഴപ്പമൊന്നും ഇല്ലാതെ പക്ഷെ നമ്മുടെ കാര്യം അങ്ങനെ അല്ലടാ ഇതറിഞ്ഞ എല്ലാവരും കൂടെ എന്നെ കൊല്ലും ഞാൻ ഇവിടെ വന്നു നില്കുന്നതിന്റെ കാര്യമെങ്കിലും ഇവര് അറിഞ്ഞാലുള്ള ഒരു അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ നീ ഡാ നമ്മുക്ക് ഒരു കാര്യം ചെയാം ഞാൻ നിന്റെ കൂടെ ഇറങ്ങി വരാം നമ്മുക്ക് എവിടേലും പോയി ജീവികാം ശ്യം..
അവൾ തന്റെ നിസ്സഹായവസ്ഥ അവനോടു പറഞ്ഞു…
“ഡീ അതിപ്പോ നീ പെട്ടന്ന് ഇങ്ങനെയൊക്കെ പറഞ്ഞ നിനക്ക് അറിയാല്ലോ എന്റെ അവസ്ഥ എന്റെ വിട്ടുകാരെ ഒഴിവാക്കി എനിക്ക് അങ്ങനെ നിന്നെ കൂട്ടി അങ്ങനെ പോകാനൊന്നും പറ്റില്ല നീ കുറച്ചൂടെ നില്ക്കു നമ്മുക്ക് നോക്കാം”
അവൻ അവളുടെ ആഗ്രഹത്തെ മുളയിലെ അങ്ങ് നുള്ളി..
അവന്റെ ഉയപ്പൻ മട്ടു മറുപടി അവൾക്കു തീരെ പിടിച്ചില്ല…
“എന്താ ശ്യാം ഇപ്പൊ ഇങ്ങനെയൊക്കെ പറയണേ നീ എന്നെ കൈ വിടില്ലെന്നുള്ള വിശ്വാസം കൊണ്ട നിന്റെ കൂടെ ഞാൻ ആ ഹോട്ടലിൽ വന്നതും നിനക്ക് കിടന്നു തന്നത് പോലും അതിന്റെ സമ്മാനം ഇ വയറ്റില് വളരുന്നുണ്ടോന്നു പോലും എനിക്ക് അറിയില്ല നീ ഇപ്പൊ ഇങ്ങനെയൊക്കെ പറയുമ്പോ എനിക്ക് എന്തോ പോലെ ശ്യാം നീ ഒഴിവാക്കാൻ ശ്രമിക്കുവാനോ”
അവൾ പേടിയോടെ ചോദിച്ചു…
“അങ്ങനെ അല്ല കാവ്യ നീ എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കണേ.. ഞാൻ ഇപ്പോഴത്തെ അവസ്ഥ കൊണ്ടു പറഞ്ഞതാ എന്റെ വിട്ടുകാരെ വിട്ടിട്ടു എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല നീ അത് മനസിലാകൂ”
അവൻ തന്റെ ഉറച്ച മറുപടി പറഞ്ഞു..
“ഡാ. വീട്ടുകാരോട് ചോദിച്ചിട്ടാണോ നീ എന്നെ ചെയ്തത് വീട്ടുകാരോട് ചോദിച്ചിട്ടാണോ നമ്മള് സ്നേഹിച്ചതു വീട്ടുകാരോട് ചോദിച്ചിട്ടാണോ ഞാൻ എന്റെ ഭർത്താവിനെ വിട്ടു ഇറങ്ങി വന്നത് കാര്യം കഴിഞ്ഞപ്പോൾ ഒഴിവാക്കാൻ നോക്കുവാനോ ശ്യാം എന്നെ”
