Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 3

മൃദുല മെല്ലെ അതിനിടയിൽ പറഞ്ഞു…
“”വത്സലേട്ടാ …അവളെ പറഞ്ഞു.. മനസിലാക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. അവര് അത്രയും അടുത്ത് കഴിഞ്ഞെന്ന എനിക്ക് തോന്നുന്നേ.. അല്ലെങ്കിൽ ഏട്ടന്മാരുടെ മുഖത്തു പോലും നോക്കാൻ ധൈര്യമില്ലാത്ത പെണ്ണ് ഇങ്ങനെയൊക്കെ ഏട്ടന്മാരോട്  പറയണമെങ്കിൽ.. അവൾക്കു അസ്ഥിക്ക് പിടിച്ച പ്രണയം ആയിരിക്കും..അവളെ ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ.. കുറച്ചു ബുദ്ധിമുട്ടും..
വത്സലൻ പറഞ്ഞു…
“”അവൾക്ക്  നമ്മൾ പറഞ്ഞാൽ  മനസിലാകും അങ്ങനെ അല്ലെ അവളെ നമ്മൾ വളർത്തിയത്.. അവൾക്കു തന്റെ തെറ്റ് ബോധ്യപ്പെടും.. നമ്മൾ വെറുതെ ഇപ്പോൾ അവളോട്‌ ദേശ്യപെട്ടാൽ
അത് അവൾക്കു കൂടുതൽ വാശിയായി.. പിന്നെ.. അത് ഒരു നാശത്തിലെ കലാശിക്കു.. അത് വേണോ..
അത് കേട്ടു.. അവളോട്‌ പറഞ്ഞത് കുറച്ചു കൂടി പോയോ.. എന്നുള്ള കുറ്റബോധത്തിൽ…
മോഹനൻ തൂണിൽ  കൈ വെച്ചു കൊണ്ട് പറഞ്ഞു..
“എനിക്കൊന്നും അറിയില്ല..വല്ല.. നായരോ മറ്റോ ആയിരുന്നെകിൽ.. അവളുടെ . ഇഷ്ടം നമ്മുക്ക് സാധിച്ചു കൊടുക്കാമായിരുന്നു ഇതു അങ്ങനെയാണോ ഒരു ക്രിസ്ത്യാനി ചെക്കൻ….അവളോ..മറ്റോ.. എടുത്തു ചാടി അവന്റെ കൂടെ ഇറങ്ങി പോയിരുന്നെകിലോ.. നമ്മുടെ തറവാടിന്റെ.. ഗതി.. എന്താകുമായിരുന്നു.. മനയ്യ്കലെ പെണ്ണ്… ക്രിസ്ത്യാനി..ചെക്കന്റെ കൂടെ പോയെന്നു.. നാടു മുഴുവൻ പാട്ടാവില്ലേ.. നമ്മുടെ തറവാടിന്റെ അന്തസ് തകർന്നു തരിപ്പണം ആകുമായിരുന്നില്ലെ..
മോഹനൻ ആവലാതിപെട്ടു…

“”അങ്ങനെയൊന്നും സംഭവിച്ചില്ലലോ മോഹന..നീ.. വെറുതെ ആലോചിച്ചു കാടു കയറേണ്ട.. ഇന്നിപ്പോ ഇതിനെകുറിച്ച് അവളോട്‌ ഒന്നും മിണ്ടേണ്ട.. നാളെ..സമാധാനമായി അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിക്കാം.. നീ എഴുന്നേറ്റു പോ.. സരസ്വതി.. ചേച്ചിയോട് ഒന്നും പറയേണ്ട.. നാരായണിയോട് ഞാനും ഒന്നും പറയാനില്ല്യ..
മൃദുലെ നിന്നോടും കൂടിയ.. പറയണേ.. ആരും അറിയേണ്ട.. ആരോടും.. നീ.. ഇതു കെട്ടി എഴുന്നളിക്കേണ്ട എന്ന് മഹേഷ് പോലും അറിയേണ്ട അവൻ അറിഞ്ഞാൽ പിന്നെ അവളെ വെച്ചേക്കില്ല.. അറിയാല്ലോ നിനക്ക്”‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025