Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനപ്പൂർവ്വമല്ലാതെ 2

അവസാന പീരിയഡിന്റെ ബെല്ലടി കാതിൽ വന്നടിച്ചപ്പോഴാണ് ഈ ശബ്ദത്തിനു ഇത്ര മാധുര്യമുള്ളതായി എനിയ്ക്കു തോന്നിയത് തന്നെ.!

 

ഞാനും അവളും  ഒരുമിച്ചാണ് സൈക്കിൾ ഷെഡിലേയ്ക്ക് നടന്നത്, മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു, തണുത്ത കാറ്റടിച്ചപ്പോൾ അനു ഇടയ്ക്കു എന്നെ പറ്റിചേർന്ന് നടന്നു,

 

മഴ കനക്കുമോ എന്ന് ഭയന്ന് എല്ലാവരും പെട്ടെന്ന് വണ്ടിയെടുത്തു പോകുന്നുണ്ടായിരുന്നു, പക്ഷെ അനുവിനെയും പിടിച്ചുകൊണ്ടു  ഇങ്ങനെ ഈ തണുപ്പത്തു  ഈ ലോകാവസാനം വരെ നടക്കാമെന്നു എനിയ്ക്കു തോന്നി .!

 

രാവിലെ പറഞ്ഞുറപ്പിച്ചത് പോലെത്തന്നെ ഞാൻ സൈക്കിൾ എടുത്തു,

അനു  എന്റെ പുറകെ കയറിയിരുന്നു,

മഴയെ  ഭയന്ന് ഒട്ടൊരു ആൾക്കാരും പോയിരുന്നു,

ഞാൻ മെല്ലെ സൈക്കിൾ ചവിട്ടാൻ ആരംഭിച്ചു, ഞങ്ങൾ കുറച്ചങ്ങു പോയപ്പോൾ തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു, ഞാൻ പെട്ടെന്ന് സൈക്കിൾ നിർത്തി

 

” എടി വാ നമുക്ക് തിരിച്ചു അങ്ങോട്ട് തന്നെ പോകാം, മഴ മാറിയിട്ട് പോയാൽ പോരെ.?”

ഞാൻ സൈക്കിളിൽ ഇരുന്നുകൊണ്ടുതന്നെ അവളോട് ചോദിച്ചു.,

തണുത്ത കാറ്റ് മെല്ലെ എന്നെയും അവളെയും തഴുകി ഇക്കിളിപെടുത്തുന്നുണ്ടായിരുന്നു .

അവൾ പെട്ടെന്ന് എന്നെ പുറകിൽ നിന്ന് വട്ടം കെട്ടിപ്പിടിച്ചു , അവളുടെ മുഖം എന്റെ പുറത്തേയ്ക്കു അമർത്തി വെച്ചു  , ആ തണുത്ത കാറ്റിനെ തോല്പിക്കാനെന്ന വണ്ണം

 

” വേണ്ട ഈ തണുത്ത കാറ്റുമടിച്ചു, ഈ മഴയും കൊണ്ട്, നിന്നെയും ഇങ്ങനെ കെട്ടിപിടിച്ചു നമുക്ക് പതുക്കെ അങ്ങ് പോവാം, എനിയ്ക്കു ഈ മഴ എത്ര ഇഷ്ടമാണെന്നോ.! ഇതിപ്പോ നിന്റെ കൂടെയാണ് നനയ്യുന്നതു എന്നുള്ളതുകൊണ്ടു അതിലും ഇഷ്ടമാണ്..”! അവൾ ആ പിടി  പിന്നെയും മുറുക്കിക്കൊണ്ടു എന്നോട് പറഞ്ഞു

 

” ഈ പെണ്ണിന് കാറ്റടിച്ചു വട്ടായോ, ആരേലും കണ്ടാൽ എന്ത് ചെയ്യും.? അല്ലേൽ വെല്ല വണ്ടിയും വന്നു തട്ടിയാൽ ഈ മുന്നിലിരിക്കുന്ന ഞാനെ വടിയാവു,.!”

ഞാൻ ഇത് പറഞ്ഞപ്പോഴേക്കും എന്റെ നടുവിന്   ഒരു ഇടി കിട്ടിയതും ഒരുമിച്ചായിരുന്നു,

 

അനു പെട്ടെന്ന് എന്നെ വിട്ടു മാറി, സൈക്കിളിൽ നിന്നുമിറങ്ങി, എന്റെ സൈഡിൽ വന്നു എന്റെ നെഞ്ചത്തേയ്ക്കു പിന്നെയും ഇടിച്ചു, അവളുടെ കൈ പെട്ടെന്ന് ഞാൻ പിടിച്ചു വെച്ചു

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025