Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 4

 

“ആഹാ ആര്യനോ…ഇതെങ്ങോട്ടാ കുളത്തിലേക്കാണോ.”

 

“അതേ ചേട്ടത്തി…രാവിലെ പോകാൻ പറ്റിയില്ല അതുകൊണ്ട് ഇപ്പോ ഇറങ്ങി.”

 

“അത് ശരി…ഇന്ന് വീടുകൾ കണ്ടുപിടിക്കാൻ ഒന്നും എൻ്റെ സഹായം വേണ്ടായിരുന്നോ?”

 

“ഹഹ…ചേട്ടത്തി ഇന്നലെ തന്നെ ഈ നാട്ടിലെ സകല വീടുകളും മുക്കും മൂലയും വരെ പറഞ്ഞു തന്നതല്ലേ അതുകൊണ്ട് ഇനി ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല…”

 

“ഹഹഹ…ഏതായാലും ആര്യനെ ഇപ്പോ കണ്ടത് നന്നായി ഒരു സഹായം വേണമായിരുന്നു.”

 

“എന്താ ചേട്ടത്തി?”

 

“വാ പറയാം…” ആര്യൻ അവരുടെ പുറകെ നടന്നു.

 

“ദാ ആ പൂക്കൂടകൾ ഒന്ന് എടുത്ത് തരാമോ ആര്യാ…അതിലെ പൂ എല്ലാം വാടി…അത് മാറ്റിയിട്ട് വേറെ വെയ്ക്കാം…” വീടിന് മുൻവശത്ത് ഹുക്കുകളിൽ തൂക്കി ഇട്ടിരിക്കുന്ന പൂക്കൂടകൾ നോക്കി മോളി പറഞ്ഞു.

 

“ആഹാ ഇതാരുന്നോ വലിയ സഹായം…ഞാൻ എടുത്ത് തരാം ചേട്ടത്തി…ഒരു സ്റ്റൂൾ കിട്ടുമോ?”

 

“ഇപ്പൊ കൊണ്ടുവരാം ആര്യാ…”

 

മോളി അകത്തേക്ക് പോയി ഒരു സ്റ്റൂളുമായി തിരികെ വന്നു.

 

“ആര്യൻ അതൊന്ന് എടുത്തേക്ക് ഞാൻ പോയി മാറ്റി ഇടാൻ ഉള്ള പൂക്കൾ എടുത്തുകൊണ്ട് വരാം.”

 

“ശരി ചേട്ടത്തി…”

 

ആര്യൻ സ്റ്റൂളിലേക്ക് അവിടെ തൂക്കി ഇട്ടിരുന്ന നാല് പൂക്കൂടകളും ഓരോന്നായി എടുത്ത ശേഷം അതിലെ പൂക്കൾ എടുത്ത് മാറ്റി തറയിലേക്ക് ഇട്ടു. അപ്പോഴേക്കും വീടിൻ്റെ സൈഡിൽ നിന്നും പുതിയ വള്ളിച്ചെടികളും പൂക്കളുമായി മോളി വന്നു. അവർ രണ്ടു പേരും കൂടി ഓരോ കൂടയിലേക്കും അത് നിറച്ചു. ശേഷം മോളി താഴെ കിടന്ന വാടിയ പൂക്കൾ കുനിഞ്ഞു നിന്ന് വാരാൻ തുടങ്ങി.

 

ആര്യന് പുറം തിരിഞ്ഞ് നിന്ന് വാരുന്ന മോളിയുടെ വിരിഞ്ഞ ചന്തി ആര്യൻ്റെ കണ്ണുകൾക്ക് വിരുന്നായി. മോളി അത് കൊണ്ടുപോയി കളഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് പുറകിലേക്ക് പോയി. ആര്യൻ അപ്പോഴേക്കും ഒരു പൂക്കൂടയുമായി സ്റ്റൂളിൽ കയറി നിന്നുകൊണ്ട് അത് തൂക്കി ഇടാൻ തുടങ്ങി.

 

എടുത്തത് പോലെ അത്ര എളുപ്പം ആയിരുന്നില്ല ഹുക്കുകളിലേക്ക് അത് കറക്റ്റായി ഇടുക എന്നുള്ളത് കാരണം എടുക്കുമ്പോൾ കൂടയിൽ തന്നെ പിടിച്ച് ഒന്ന് പൊക്കുകയേ വേണ്ടിയിരുന്നുള്ളു എന്നാൽ ഇടാൻ വള്ളിയിൽ തന്നെ പിടിച്ച് ഹുക്കിലേക്ക് കയറ്റണം. അതിന് ആര്യൻ കുറച്ചുകൂടി എത്തിക്കുത്തി നിൽക്കേണ്ടിയിരുന്നു. ആര്യൻ സ്റ്റൂൾ മറിയുമോ എന്ന പേടിയുള്ളതിനാൽ മോളി വരുന്നതും കാത്ത് നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025