Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 4

 

“ആര്യൻ എന്താ ഇവിടെ?”

 

“ഞാൻ ഇവിടെ കഴിക്കാൻ വന്നതാ മാഡം…”

 

“ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നു…”

 

മാഡം എന്ന് വിളിച്ചതാണ് ലിയ ഉദ്ദേശിച്ചതെന്ന് ആര്യന് പെട്ടെന്ന് തന്നെ മനസ്സിലായി. അവൻ നെറ്റിയിൽ കൈ വെച്ച് തല താഴ്ത്തി നിന്ന ശേഷം “അയ്യോ സോറി ഓർത്തില്ല മാഡം…” എന്ന് പറഞ്ഞു. വീണ്ടും ലിയയുടെ മുഖ ഭാവം മാറുന്നത് ശ്രദ്ധിച്ചപ്പോഴാണ് ആര്യന് വീണ്ടും അവൻ പറഞ്ഞത് എന്താണെന്ന ബോധ്യം ഉണ്ടായത്. അവൻ ഒന്നും മിണ്ടാതെ ലിയയെ തന്നെ നോക്കി നിന്നു.

 

“വാ പോകാം…”

 

ആര്യൻ മെല്ലെ സൈക്കിളും എടുത്ത് നടന്നു. ഒപ്പം ലിയയും. കടയുടെ പിറകിലേക്ക് ഇറങ്ങി വഴിയിലൂടെ നടക്കാൻ തുടങ്ങി ഇരുവരും. ആര്യൻ ലിയയുടെ മുഖത്തേക്ക് പാളി നോക്കി. വന്നപ്പോൾ ഉണ്ടായിരുന്ന ആ ചിരി മാഞ്ഞിരിക്കുന്നു. എന്ത് പറഞ്ഞ് സംസാരിച്ച് തുടങ്ങും എന്ന് അവൻ മനസ്സിൽ ആലോചിച്ചു.

 

“ചേച്ചി…” പെട്ടെന്ന് അവൻ ലിയയുടെ മുഖത്ത് വീണ്ടും പഴയ ചിരി കണ്ടു. ആര്യന് ആശ്വാസമായി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. ലിയ അവനെയും നോക്കി ചിരിച്ചു.

 

“മ്മ്…അങ്ങനെ വിളിച്ചാൽ മതി.”

 

“ശരി ചേച്ചി…പിന്നെ ഫോർമൽ ആകുമ്പോൾ ഞാൻ മാഡം എന്ന് തന്നെ വിളിക്കും കേട്ടോ…”

 

“അത് അപ്പോൾ നോക്കാം…”

 

“ശരി മാഡം…” ആര്യൻ ലിയയെ ഒന്ന് നോക്കിയ ശേഷം വീണ്ടും അവളുടെ ഭാവം മാറുന്നത് കണ്ട് പൊട്ടിച്ചിരിച്ചു. അത് മനപ്പൂർവം ആണെന്ന് മനസ്സിലായ ലിയയും അവൻ്റെ ഒപ്പം ചിരിച്ചു.

 

“ആ കടയിൽ നിന്നാണോ എന്നും കഴിക്കുന്നത്?”

 

“അല്ല ചേച്ചി…രാവിലെ ഞാൻ തന്നെ ഉണ്ടാക്കി കഴിക്കാറാ പതിവ്…ഇന്നെന്തോ കടയിൽ നിന്നും കഴിക്കാം എന്ന് തോന്നി…” എഴുന്നേൽക്കാൻ താമസിച്ച കാര്യം ഒന്നും പറയണ്ടാന്ന് ആര്യൻ തീരുമാനിച്ചു.

 

“ഊണും അവിടെ നിന്ന് തന്നെയാണോ കഴിക്കുന്നത്?”

 

“അതേ…ഈ ഒരു ആഴ്ച ഇങ്ങനെ പോകട്ടെ എന്ന് കരുതി…അടുത്താഴ്ച മുതൽ സാധനങ്ങൾ ഒക്കെ പോയി വാങ്ങിയിട്ട് തനിയെ ഉണ്ടാക്കി കഴിക്കണം ഇല്ലെങ്കിൽ മുതലാവില്ല.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025