Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 6

 

ശാലിനിയുടെ വായിൽ തൻ്റെ വലതുകൈ പൊത്തിപ്പിടിച്ചുകൊണ്ട് ഇടതുകൈ അവളുടെ തലമുടിയിൽ ചേർത്ത് പിടിച്ച് ആര്യൻ അവളെ നോക്കുമ്പോൾ “ആൾക്കാരെ വിളിച്ച് കൂട്ടി എന്നെ കുടുക്കാൻ നോക്കുന്നോ” എന്ന ഒരു ചോദ്യ ഭാവം അവൻ്റെ കണ്ണുകളിലും മുഖത്തും ഉണ്ടായിരുന്നത് ശാലിനി കണ്ടു. അവൾ അത് കണ്ട് ഉള്ളിൽ ചിരിക്കുമ്പോൾ ആര്യൻ അവളുടെ കണ്ണിൽ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

 

പെട്ടെന്ന് ആര്യൻ അവളുടെ വായ പൊത്തിപ്പിടിക്കാൻ വേണ്ടി മുന്നോട്ട് ചാടുന്നതിനിടയിൽ ശാലിനിയുടെ നൈറ്റി അൽപ്പം കൂടി മുകളിലേക്ക് കയറി അവളുടെ മുട്ടിനു മുകളിൽ തുടയുടെ ആരംഭം പ്രദർശിപ്പിച്ചുകൊണ്ടാണ് കിടന്നിരുന്നത്. അവളുടെ ആ നഗ്നമായ തുടയുടെ വശങ്ങളിൽ കാൽമുട്ടുകൾ ചേർത്ത് വെച്ചിരുന്ന ആര്യൻ അത് ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് മനസ്സിലാക്കിയത്. അവരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉന്തും തള്ളും കഴിഞ്ഞതിനു ശേഷവും ശാലിനിയുടെ ശ്വാസഗതി വളരെ വേഗം തന്നെ ഉയർന്നു താഴുന്നതിൽ നിന്നും അവളും ആ സത്യം മനസ്സിലാക്കിയിരിക്കണം എന്ന തോന്നൽ അവനിലുണ്ടായി.

 

ശാലിനിയുടെ തൻ്റെ കണ്ണുകളിലേക്കുള്ള തീക്ഷ്ണമായ നോട്ടം കണ്ട ആര്യൻ കൈ അവളുടെ വായിൽ നിന്നും പിൻവലിച്ച് ചുണ്ടുകൾ അതിലേക്ക് ചേർത്ത് വെച്ചാലോ എന്നൊരു ചിന്ത ഒരു നിമിഷം അവനിലൂടെ കടന്നുപോയി. അധിക നേരം അങ്ങനെ നിന്നാൽ തൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ശാലിനിയോടുള്ള തൻ്റെ ഇതുവരെയുള്ള സമീപനം മാറുകയും ചെയ്യുമെന്ന് മനസ്സിലായ ആര്യൻ അതുമൂലം അവൾക്ക് തന്നോടൊരു അകൽച്ചയും തോന്നാൻ പാടില്ലെന്ന ആഗ്രഹത്താൽ ഉടൻ തന്നെ പുസ്തകം പിടിച്ച് വാങ്ങി അവിടെ നിന്നും പോകാൻ മനസ്സിലുറപ്പിച്ചു.

 

ആര്യൻ അവൻ്റെ ഇടതുകൈ അവളുടെ തലയിൽ നിന്നും പിൻവലിച്ച് പുസ്തകത്തിൽ എത്തിപ്പിടിച്ചു. അപ്പോഴേക്കും അവൾ അവൻ്റെ കൈ തട്ടിമാറ്റി അവളുടെ നൈറ്റിയുടെ ഉള്ളിലേക്ക് പുസ്തകം പിടിച്ചിരിക്കുന്ന കൈ കടത്തി നൈറ്റി ചേർത്ത് പിടിച്ചു. “ഇനി നീ എങ്ങനെ എടുക്കും…?” എന്നൊരു പരിഹാസ ഭാവം അവളുടെ കണ്ണുകളിൽ അവൻ കണ്ടു.

 

നൈറ്റിയുടെ ഉള്ളിലൂടെ കൈകൾ കടത്തി പുസ്തകം അതിനുള്ളിൽ വച്ചിരിക്കുന്ന ശാലിനിയുടെ വലതുമുലയുടെ ആരംഭഭാഗവും പുറത്തേക്ക് കിടക്കുന്ന അവളുടെ വെള്ള ബ്രായുടെ വള്ളിയും എല്ലാം കണ്ട് ആര്യൻ്റെ സമനില തെറ്റി. അതൊന്നും ശാലിനി അറിയുന്നില്ല എന്നത് അവനെ അത് നോക്കി അങ്ങനെ തന്നെ ഇരിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു എങ്കിലും തൻ്റെ ഭാഗത്ത് നിന്നും അരുതാത്ത ഒരു തെറ്റും സംഭവിക്കരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ അവൻ കണ്ണുകളടച്ച് അവളുടെ കൈ നൈറ്റിയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് എടുക്കാൻ കൈയിൽ പിടിച്ച് വലിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025