Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 7

 

തൻ്റെ ചൂണ്ടു വിരലും നടുവിരലും താൻ ഇപ്പോൾ ഏറെ കൊതിക്കുന്നതും ആഗ്രഹിക്കുന്നതുമായ തൻ്റെ ശാലിനി ചേച്ചിയുടെ കഷത്തിനിടയിൽ ആണെന്ന തിരിച്ചറിവ് അവനെ ഉത്തേജിപ്പിക്കാൻ ആരംഭിച്ചു. രോമാവൃതമായ അവളുടെ കക്ഷത്തിനിടയിലെ ചൂടിലും അവിടുത്തെ വിയർപ്പ് തുള്ളികൾ അവൻ്റെ വിരലുകൾക്ക് ഒരാശ്വാസമായി നനവ് പകർത്തിയിട്ടുണ്ടായിരുന്നു.

 

ശാലിനി ആര്യൻ്റെ കൈവിരലുകൾ അവളുടെ കക്ഷത്തിലേക്ക് പ്രവേശിച്ചതും കൈ ശരീരത്തോട് ചേർത്ത് കക്ഷം ഇറുകി പിടിച്ചിരുന്നു. ഇതെല്ലാം ഞൊടിയിടയിൽ തന്നെ നടന്ന കാര്യങ്ങളാണ്.

 

“ചിരിക്കാൻ വയ്യല്ലേ…” എന്ന് പറഞ്ഞ് ആര്യൻ അവളുടെ കക്ഷത്തിലൂടെ വിരലുകൾ ചലിപ്പിച്ചും ഇളക്കിയും അവളെ ഇക്കിളിപ്പെടുത്താൻ ശ്രമിച്ചു. അതോടൊപ്പം തന്നെ ആര്യൻ അവളെ കൂടുതൽ അലോസരപ്പെടുത്താത്ത രീതിയിൽ അവൻ്റെ ഇടതുകൈ ഉപയോഗിച്ച് വയറിലും പതിയെ ഇക്കിളിപ്പെടുത്തി. അത് താൻ അവളെ ചിരിപ്പിക്കാൻ വേണ്ടിയിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കൂടുതൽ വിശ്വസിപ്പിക്കാൻ വേണ്ടിയിട്ടായിരുന്നു.

 

ശാലിനി ഇക്കിളിപ്പെട്ട് ചിരിച്ചുകൊണ്ട് “ഹാ…ഹഹഹാ…അയ്യോ…ടാ…വിടെടാ…ഹമ്മേ…നീ എൻ്റെ കൈയിൽ നിന്നും…ഹഹാ…ദേ വാങ്ങിക്കും…കേട്ടോ…അമ്മേ…ഹാഹഹ…ഹയ്യോ…” എന്നൊക്കെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.

 

“ആഹാ…ഇപ്പോ ചിരി വരുന്നുണ്ടല്ലോ…!” ആര്യനും അവൾക്കൊപ്പം ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ടാ…അയ്യോ…ഹഹഹാ…മതി…മതി…നിർത്ത്…ഹഹഹാമ്മെ…” ശാലിനി അവനോട് കെഞ്ചി.

 

“മ്മ്…അങ്ങനെ വഴിക്ക് വാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ്റെ കൈകളുടെ ചലനം അവസാനിപ്പിച്ചു.

 

“അയ്യോ…ഹൂ…പോടാ പട്ടീ…ചിരിച്ച് ചിരിച്ച് വയറു വിലങ്ങി മനുഷ്യൻ്റെ…” ശാലിനി കിതച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.

 

“ആദ്യമേ ഞാൻ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചാൽ പോരായിരുന്നോ…” ആര്യൻ ശാലിനിയുടെ വയറിൽ വച്ചിരുന്ന കൈ എടുത്ത് അവളുടെ മുഖം പിടിച്ച് അവനിലേക്ക് അൽപ്പം തിരിച്ചുകൊണ്ട് ചോദിച്ചു.

 

“മ്മ്…ഇപ്പോ അങ്ങനെ തോന്നുന്നുണ്ട്…നീ കൈ എടുക്കിനി…” അപ്പോഴും അവളുടെ കക്ഷത്തിനിടയിൽ ഇരിക്കുന്ന അവൻ്റെ കൈയിലേക്ക് നോക്കി ശാലിനി പറഞ്ഞു.

 

“അതിന് ചേച്ചി ആദ്യം എൻ്റെ വിരലുകളിൽ ഉള്ള മുറുക്കം അയക്ക്…”

 

അവൻ ഇക്കിളിപ്പെടുത്തുന്നത് തടയാൻ വേണ്ടി താൻ അവൻ്റെ വിരലുകൾ തൻ്റെ കക്ഷത്തിൽ ചേർത്ത് അമക്കി വെച്ചിരിക്കുകയായിരുന്നു എന്ന് ശാലിനിക്ക് അപ്പോഴാണ് ബോധം ഉണ്ടായത്. അവൾ അൽപ്പം നാണത്തോടെ മെല്ലെ അവളുടെ കൈ അയച്ച് വിട്ടു. പക്ഷേ ആര്യൻ അപ്പോഴും വിരലുകൾ അവിടുന്ന് മാറ്റാൻ തയ്യാറായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025