Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിമലയാർ 5

മലബാർ ഭാഗത്തേക്ക് പോകുന്ന ലോങ്ങ്‌ റൂട്ടുകളിൽ ഡ്യുട്ടി വരുമ്പോൾ രണ്ടു ദിവസമൊക്കെ കഴിഞ്ഞാണ് സാം കുട്ടി വീട്ടിൽ വരുക…

അപ്പോഴൊക്കെ ലില്ലി മണിമലയിലേക്ക് വരും.. ചിലപ്പോൾ ശോഭന ലില്ലിയുടെ വീട്ടിലേക്ക് ചെല്ലും..

സാം കുട്ടി ലില്ലിയുമായി ബന്ധപ്പെടുന്നത് അവന്റെ സുഖത്തിനു വേണ്ടി മാത്രമായി മാറി.. ലില്ലിക്ക് സുഖം കൊടുക്കാൻ റോയിച്ചൻ ഇല്ലേ എന്നതാണ് അവന്റെ ചിന്ത…

പതിയെ പതിയെ ലില്ലിക്ക് ഇത് മനസിലായതോടെ വല്ലാതെ നിരാശപ്പെടാൻ തുടങ്ങി…

മനസിലെ നിരാശ മുഖത്തു പ്രതിഫലിക്കാൻ തുടങ്ങിയതോടെ ശോഭനയും സോഫിയയും എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് ലില്ലിയോട് ചോദിച്ചു എങ്കിലും അവൾ ഒന്നും കൃത്യമായി പറഞ്ഞില്ല…

സത്യത്തിൽ എന്താണ് പറയേണ്ടത് എന്ന് അവൾക്ക് അറിയില്ലായിരുന്നു…

സാം കുട്ടിക്ക് തന്നോട് നല്ല സ്നേഹമുണ്ട്.. ലൈംഗിക കാര്യങ്ങളിൽ തന്റെ തൃപ്തിക്കൊ ഇഷ്ടങ്ങൾക്കോ വില കൽപ്പിക്കുന്നില്ല…

അത് വേറെ ആരിൽനിന്നെങ്കിലും നേടിയെടുത്തു കൊള്ളണം എന്നാണ് അവന്റെ ഭാവം…

ഇതൊക്കെ എങ്ങിനെ അമ്മയോടും ചേച്ചിയോടും പറഞ്ഞു മനസിലാക്കും എന്നുള്ളതാണ് ലില്ലിയുടെ പ്രശ്നം…

ഒരു ദിവസം സോഫിയ റോയിയോട് പറഞ്ഞു..

” റോയിച്ചാ കുറച്ചു ദിവസമായി ലില്ലി ആകെ മൂഡി ആയിട്ട് കാണുന്നു.. അവൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നാണ് തോന്നുന്നത്.. ഞാനും അമ്മയും ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.. റോയിച്ചൻ പോകുമ്പോഴോ വരുമ്പോഴോ സൗകര്യം പോലെ അവിടെ ഒന്നു കയറ്..ചിലപ്പോൾ റോയിച്ചനോട് അവൾ പറയുമായിരിക്കും … ”

അടുത്ത ദിവസംതന്നെ ഡ്യുട്ടി കഴിഞ്ഞു വരുന്ന വഴി റോയി സാം കുട്ടി താമസിക്കുന്ന വീട്ടിൽ കയറി…

സാം കുട്ടി അവിടെ ഇല്ലായിരുന്നു.. അവൻ കണ്ണൂർ ബസ്സിലാണ് ഡ്യൂട്ടി എന്ന് ലില്ലി പറഞ്ഞു…

റോയിക്ക് ചായ കൊടുക്കുമ്പോൾ അവൾ പറഞ്ഞു “”ചായയും കുടിച്ചിട്ട് ഓടി പോകരുത്.. ഇന്ന് ഞാൻ ഉണ്ടാക്കിയ ഊണ് കഴിക്കണം…””

അവനും അത് സമ്മതിച്ചു…

ഡ്രസ്സ് മാറി ഒരു കൈലിയും ഉടുത്തു കൊണ്ട് അവൻ വീടിന്റെ പുറത്തിറങ്ങി..

അവിടെയും ഇവിടെയുമൊക്കെ ചിതറി കിടന്ന ആവശ്യമില്ലാത്ത സാധനങ്ങൾ ഒക്കെ പെറുക്കി ഒരിടത്ത് കൂട്ടിയിട്ടു..മുറ്റത്ത് വളരാൻ തുടങ്ങിയ പുല്ലുകൾ ഒക്കെ പറിച്ചു കളഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025