Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

“‘അത് അദ്ദേഹം വിളിക്കുന്നതാണ് . ഞാൻ ഗുരുവെന്ന് വിളിക്കുന്നത് കൊണ്ട് “”‘

“‘ എഴുത്തുകാരനാണോ ?”’ നാല്പതിന് മേലെ മേലെ പ്രായം തോന്നിക്കുന്ന അവരുടെ ഇടത്തെ കവിളിൽ , ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി എന്നിൽ കൗതുകമുളവാക്കി . അതവരെ കൂടുതൽ സുന്ദരിയാക്കി .

“‘ ഫ്രീലാൻസ് ജേർണലിസ്റ്റ് കം ഫോട്ടോഗ്രാഫർ അങ്ങനെ വിളിക്കമൊന്നു അറിയില്ല ,എന്നാലും എഴുത്തും ഫോട്ടോഗ്രഫിയുമാണ് ഇഷ്ടം . ഇഷ്ടമുള്ള തൊഴിലല്ലേ നമ്മൾ ചെയ്യേണ്ടത് “”

“‘ അതെ ..ഇക്കാലത്ത് എല്ലാരും അച്ഛനമ്മമാരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള കോഴ്സ് പഠിക്കുന്നു . അതിനു പറ്റുന്ന തൊഴിൽ ചെയ്യുന്നു . ആരും അവരവർക്കിഷ്ടമുള്ള ഫീൽഡ് തിരഞ്ഞെടുക്കിന്നില്ല . ആട്ടെ , ജീവിക്കാനുള്ള വരുമാനം അത് കൊണ്ട് കിട്ടുന്നുണ്ടോ ?”’

“” അങ്ങനെ സ്ഥിരവരുമാനം എന്ന് പറയാനോന്നുമില്ല . എന്നെപ്പോലൊരു ഒറ്റ തടിക്ക് അത്യാവശ്യം ജീവിക്കാനുള്ളതൊക്കെ കിട്ടും “”‘

“‘ മാരീഡ് അല്ലെ അപ്പോൾ ?”’

“‘ അല്ല “”

“‘ എന്ത് പറ്റി ? എത്ര വയസായി ?”’

“” മുപ്പത്തിയഞ്ച് “”

“” എന്താ വല്ല പ്രേമനൈരാശ്യവും ?”’ അവരെന്റെ കുറ്റിത്താടിയിലേക്ക് നോക്കിക്കൊണ്ടാണ് ചോദിച്ചത്

“” ഹേയ് ഇല്ലില്ല … എന്താ ഈ പ്രായത്തിൽ വിവാഹം കഴിക്കാത്തവരെല്ലാം പ്രേമ നൈരാശ്യത്തിൽ പെട്ടവരാണോ ?”’ ഞാനെന്റെ താടിയിൽ വിരലൊടിച്ചുകൊണ്ടവരോട് ചോദിച്ചു .

“‘ ഹഹഹ …സാധാരണ അങ്ങനെ അല്ലെ … എന്താ നിങ്ങൾ പത്രപ്രവർത്തകർക്ക് അതുപോലും അറിയില്ലന്നുണ്ടോ ?”’ അവരുടെ കണ്ണുകളിൽ കുസൃതി

“‘ ഒരുപക്ഷെ . …പക്ഷെ ഞാൻ അത്കൊണ്ടല്ല കേട്ടോ .. മനസ്സിനിണങ്ങിയ ഒരു പെണ്ണിനേയും കണ്ടില്ല ..അത് കൊണ്ടാണ് “‘

“‘ ഇന്നേ വരെ ? … അതെന്താ അത്രക്കും സൗന്ദര്യബോധം ഉണ്ടോ രാജാവിന് ?’ ”

“‘ വിഷ്ണു …അങ്ങനെ വിളിച്ചാൽ മതി … സൗന്ദര്യബോധം …അങ്ങനെയൊന്നില്ല . അത് ആ പെൺകുട്ടിയുടെ ജീവിതം പോലെയാവും .ഞാൻ കാണുന്ന സൗന്ദര്യം മുഖത്തല്ല . എന്റെ മനസ്സിലാണ് .. ഒരു പക്ഷെ എനിക്കിഷ്ടപ്പെടുന്ന കുട്ടിയെ താങ്കൾക്ക് ഇഷ്ടപ്പെട്ടുവെന്നു വരില്ല .. ചിലപ്പോൾ മിക്ക ആളുകൾക്കും “”

അവരുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളിലേക്ക് നോക്കി ഞാൻ തുടർന്നു

“” ഒരു പെണ്ണിന്റെ ഏതെങ്കിലും ഒരു ഘടകം ആവാം നമുക്ക് ഇഷ്ടപ്പെടുക… അതൊരുപക്ഷെ അവളുടെ കണ്ണുകൾ ആവാം.. മുടി ആവാം ചുണ്ടുകൾ.. മുഖം ….അതും അല്ലെങ്കിൽ അവളുടെ പെരുമാറ്റം ആവാം. അത് നമ്മുടെ മനസ്സിന്റെ പോലെയിരിക്കില്ലേ””

“”തീർച്ചയായും വിഷ്ണു… എന്നിട്ടിതെ വരെ അങ്ങനെയൊരുവളെ കണ്ടെത്തിയില്ലെ ..മോശം”” നുണക്കുഴി വീണ്ടും വിരിഞ്ഞു

“‘വിഷ്ണുവിനു കറുത്ത പെൺകുട്ടികളെ ആണോ ഇഷ്ടം ?”’

“”അതെന്താ അങ്ങനെ .ചോദിച്ചേ ?”’

“” ചിലപ്പോൾ വിഷ്ണുവിന് കറുത്ത നിറമുള്ളവരെ ആവും ഇഷ്ടം. കൂടുതലാളുകൾക്കും കറുത്തവരെ ഇഷ്ടമില്ലലോ “‘

“”‘ ആര് പറഞ്ഞു …””‘

“” കറുപ്പിനേഴഴകല്ലേ എന്നല്ലേ പറഞ്ഞു വരുന്നത് . നിങ്ങൾ എഴുത്തുകാർക്ക് കറുപ്പിനഴകുണ്ട് . പക്ഷെ കാര്യത്തിലേക്ക് വരുമ്പോൾ കറുത്തവരെ പറ്റില്ല “”‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025