Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

“‘ രണ്ടാം ക്‌ളാസ് മുതൽ പിജി കഴിഞ്ഞു നിൽക്കുന്നവർ വരെയുണ്ട് . ഇത് കണ്ടോ എന്റെ മൂത്ത മോളെ “”

കയ്യിലിരുന്ന മൊബൈലിൽ നിന്നൊരു ഫോട്ടോയെടുത്തവർ കാണിച്ചു . കറുത്ത ഒരു പെൺകുട്ടി . കറുത്തത് ആണെങ്കിലും അവളുടെ മുഖത്തെ ഐശ്വര്യം അമ്മയെ പോലെ തന്നെ .അതേപോലെ സുന്ദരി . എങ്ങനെയവൾ ഇത്ര കറുത്തതായി എന്നായിരുന്നു എന്റെ ചിന്ത . ഒരു പക്ഷെ ഇവരുടെ ഹസ് കറുത്തതാവാം,.അതുമല്ലെങ്കിൽ .

അപ്പോഴാണ് ഞാൻ അവർ പറഞ്ഞത് ഓർത്തത് . ഹസ് ഏഴെട്ടു കൊല്ലമായി വീൽചെയറിൽ ആണെന്ന് . . ആണൊരുത്തനായ എന്റെ ചിന്ത പക്വതയിൽ നിന്നപക്വതയിലേക്ക് മാറി . ഏഴെട്ടു വർഷമായി അയാൾ വീൽചെയറിൽ ആണെങ്കിൽ ,അവരുടെ മൂത്ത മോളെ പോലെ അയാൾ കറുത്തത് ആണെങ്കിൽ ഇവർക്കെന്നോട് ആശയുണ്ട് . ഉണ്ട് …ഉണ്ട് …ഉണ്ട്…. അത് കൊണ്ടാണല്ലോ എന്നോടവർ സംസാരിച്ചത് .. അല്ലെങ്കിലും ഞാൻ കാണാൻ അത്ര മോശമല്ല . വെളുത്ത നിറവും കരുത്തുറ്റ ശരീരവുമുളള ഏതൊരു പെണ്ണും കൊതിക്കുന്ന ഒരു പുരുഷൻ തന്നെയാണ് ഞാൻ

“‘ എന്റെ മൂത്ത മോളെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു . കറുപ്പാണെന്നു പറഞ്ഞിട്ട് തന്നെയാണ് വന്നത് . പക്ഷെ അവരാ കറുപ്പിന് പകരം കുറച്ചു നോട്ടിന്റെ കെട്ടുകളാണ് ആവശ്യപ്പെട്ടത് . അതിലും രസം ആ പയ്യൻ അവളെ പ്രണയിച്ചിരുന്നു എന്നതാണ് . സാമ്പത്തികമില്ല , സൗന്ദര്യമില്ല എന്നറിഞ്ഞു തന്നെ പ്രണയിച്ചവൻ കാര്യത്തോടടുത്തപ്പോൾ സ്ത്രീധനം ചോദിച്ചിരിക്കുന്നു. എന്തിനാണ് നിങ്ങൾ പ്രണയിക്കുന്നത് പിന്നെ ? കാശും സമ്പത്തും ജോലിയും ഒക്കെ ഉള്ള പെൺകുട്ടിയെ തപ്പിയാണോ പ്രണയിക്കുന്നെ ? കണ്ടാൽ ഒരിഷ്ടം അടുപ്പം തോന്നുന്നവരെ അല്ലെ പ്രണയിക്കുന്നത് . ആ പ്രണയം അവർ സാമ്പത്തികമില്ല സ്വന്തം ജാതിയല്ല മതമല്ല എന്നൊക്കെയുള്ള കാര്യത്തിൽ മാറുമോ ? വിഷ്ണു പ്രണയിച്ചിട്ടുണ്ടോ ? ഓ ..ഇല്ല … ശെരി .. പ്രണയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?”’

ദേവിയെ പോലെയുള്ള ഒരു സുന്ദരിയെ ആണെങ്കിൽ എപ്പോഴേ ഞാൻ പ്രണയിച്ചിരുന്നെനേ …ഞാൻ മനസ്സിൽ പറഞ്ഞു .

“‘ വിഷ്ണു ആ പെൺകുട്ടിയെ കണ്ടോ ? ആ ഗ്രീൻ ഡ്രസ്സ് “” വിൻഡോ സീറ്റിൽ മൂന്നു പെൺകുട്ടികളിൽ ഒരുത്തിയെ കാണിച്ചു ദേവി എന്റെ നേരെ നോക്കി . ഞാനവളെ നോക്കി . അവളുടെ രണ്ടു കൂട്ടുകാരികളും കലപിലാന്നു സംസാരിക്കുന്നു . ഇവളാകട്ടെ അവരെ ഇടക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും മൊബൈലിലാണ് കൂടുതൽ ശ്രദ്ധ . അവൾ അതിവേഗത്തിൽ ആരോടോ ചാറ്റ് ചെയ്യുന്നു . നല്ല സുന്ദരിപ്പെണ്ണ് . ബോയ് ഫ്രണ്ടിനോടാവാം

“‘ ഊമയാണാ പെൺകുട്ടി . അവളൊരാളെ പ്രണയിക്കുന്നുണ്ട് .അവനോടാണ് ചാറ്റ് . അവൾക്ക് സംസാരിക്കാൻ പറ്റില്ലല്ലോ .വിഷ്ണു അവളെ ഇപ്പോൾ കണ്ടു . ഇഷ്ടപ്പെട്ടു പ്രണയിക്കാൻ ഒരു ഇഷ്ടം … പക്ഷെ ഞാനവൾ ഊമയാണെന്ന് പറഞ്ഞത് കൊണ്ടാ ഇഷ്ടം ഇല്ലാതാകുമോ ? ചിലപ്പോൾ പ്രായോഗികമായി ചിന്തിച്ചാൽ ഒരു പക്ഷെ ഇഷ്ടപ്പെടില്ലായിരിക്കാം “”

“‘ ദേവി പ്രണയിച്ചാണോ വിവാഹം കഴിച്ചത് ?”’ ഒരു മറു ചോദ്യമായിരുന്നു എനിക്കവരോട് ചോദിയ്ക്കാൻ ഉണ്ടായിരുന്നത് . കാരണം അവർ പ്രണയത്തെ കുറിച്ച് അത്ര മനോഹരമായി അവളുടേതായ ചിന്താഗതികൾ പറയുന്നുണ്ട് .

“‘ പ്രണയിച്ചല്ല ഞാൻ വിവാഹം കഴിച്ചത് . പ്രണയിച്ചിരുന്നു . പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ പറ്റിയില്ല .. അപ്പോൾ വിവാഹം കഴിച്ച ആളെ പ്രണയിക്കുന്നു . ഇപ്പോഴും .””‘

“‘ എനിക്ക് തോന്നി “‘ ഞാനത് പറയുമ്പോഴും മുൻപ് കണ്ട ആ കറുത്ത പെൺകുട്ടിയുടെ പിതാവായ ആ കറുത്ത കോലത്തെ ഇവൾ എങ്ങനെ പ്രണയിക്കുന്നു എന്നായിരുന്നു എന്റെ ചിന്തയിൽ

“‘ രണ്ട് കോഫീ … സോറി വിഷ്‌ണു കോഫിയാണോ ചായയാണോ ?”’ അതിലെ ചായയും കൊണ്ട് വന്നയാളെ വിളിച്ചു കോഫി പറയുമ്പോൾ അവർ എനിക്ക് കൂടി പറഞ്ഞത് എനിക്ക് അവരോടുള്ള ബഹുമാനവും സ്നേഹവും കൂട്ടുകയാണ് ചെയ്‌തത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025