എന്നാൽ ഇതേസമയം ആറ് പേരെ ഒരേ സമയം നേരിടുകയാണ് ബൊമ്മൻ. അവരുടെ കയ്യിൽ ആയുധവും ഉണ്ട്. അവന്മാർ ഓടി വരുന്നത് കണ്ടപ്പോൾ തന്നെ ബൊമ്മൻ ഒരു പഴയ സിമെന്റ് തൂണ് പിഴുത്തെടുത്തു. ആജാനബാഹു ആയ ബൊമ്മൻ ആ തൂണ് കൊണ്ട് ചുറ്റും വീശാൻ തുടങ്ങി. പുരാണങ്ങളിൽ ഭീമസേനൻ ഒക്കെ മരം പിഴുത്തെടുത്ത് അടിക്കുന്ന പോലെ ഒരു സീൻ ആയിരുന്നു അത്. അതുകൊണ്ട് തന്നെ ആർക്കും ബൊമ്മന്റെ നേരെ അടുക്കാൻ പറ്റിയില്ല. ബൊമ്മൻ തൂണ് വീശുന്നത് അനുസരിച് എല്ലാവരും മാറാൻ തുടങ്ങി. ആർക്കും മുന്നോട്ട് പോകാൻ ധൈര്യമില്ല. ബൊമ്മൻ അട്ടഹസിച്ചു കൊണ്ട് തൂണ് രണ്ട് പേരുടെ നേരെ എറിഞ്ഞു. അവന്മാര് കഷ്ടിച്ച് ഒഴിഞ്ഞു മാറി എങ്കിലും ഒരുത്തന്റെ തലയിൽ ചെറുതായി കൊണ്ടു. അവൻ നിലത്ത് വീണു. ഉടനെ അവന്മാർ ബൊമ്മന്റെ നേരെ പാഞ്ഞടുത്തു. ബൊമ്മൻ തിരിഞ്ഞോടി.
ബൊമ്മൻ അതിവേഗം ഓടി ഏകദേശം ഒരു നില ഉയരം ഉള്ള വർക്ഷോപ്പിന്റെ മുകളിലേക്ക് ചാടിക്കയറി. തകരം മേഞ്ഞ ഷീറ്റ് ആയിരുന്നു. ബൊമ്മൻ മരത്തിലേക്ക് ഒക്കെ തൂങ്ങി കയറുന്നത് പോലെ കയറാം എന്ന് വിചാരിച്ചതാണ് പക്ഷെ നൂറു കിലോയിൽ അധികം ഉള്ള ബൊമ്മൻ അതിലേക്ക് തൂങ്ങിയതോടെ ഷെഡ്‌ഡിന്റെ ഒരു ഭാഗം തന്നെ പൊളിഞ്ഞു വീണു.
ആ ഇരുട്ടത്ത് ഷെഡ്ഡ് തന്നെ പൊളിഞ്ഞു വീണതോടെ അവിടെ മുഴുവൻ പൊടിയുമായി അവന്മാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി. എന്നാൽ രാത്രിയിൽ ഇര തേടി ശീലമുള്ള ബൊമ്മൻ ഒരു തകരം ഷീറ്റ് വലിച്ചെടുത്തു വീശി ഒരുത്തന്നിട്ട് ഒറ്റയടി. ഷീറ്റ് അവന്റെ തലയിൽ കൊണ്ടു തുളഞ്ഞിട്ട് അവന്റെ തല അതിലൂടെ കഴുത്തു വരെ കേറി പോയി. അവന്റെ തല മുഴുവൻ മുറിഞ്ഞു ചോര ചാടി. ബൊമ്മൻ വീണ്ടും ആ ഷീറ്റിൽ പിടിച്ച് വിളിച്ചതോടെ കഴുത്ത് മുറിഞ്ഞ് അവൻ നിലത്തേക്ക് വീണു.
അത് കണ്ടതും ബാക്കി നാല് പേരും നിന്ന് വിറച്ചു. അവരുടെ മുട്ടുകൾ കൂട്ടി ഇടിക്കാൻ തുടങ്ങി.
ഇതിനിടയിൽ ആദ്യം തൂണ് കൊണ്ടു വീണവൻ ആ പൊളിഞ്ഞ ഷെഡ്‌ഡിലേക്ക് ഓടി വന്നു. അവൻ നേരെ ഓടി ചെന്ന് കേറി കൊടുത്തത് ബൊമ്മന്റെ കയിൽ. ബൊമ്മൻ അവന്റെ തല പിടിച്ചു നിലത്തേക്ക് ഇടിച്ചു. എന്നിട്ട് അവന്റെ തല ബൊമ്മൻ കാൽ കൊണ്ടു മണ്ണിലേക്ക് ചവിട്ടി താഴ്ത്തി.
അവൻ കിടന്ന് പിടഞ്ഞു. പ്രേതത്തെ കണ്ടത് പോലെ ബാക്കി നാല് പേരും പരസ്പരം നോക്കി. അവരുടെ മുന്നിൽ നിൽക്കുന്നത് വല്ല പിശാച്ചോ മറ്റോ ആണോ എന്ന് അവർക്ക് സംശയം തോന്നി.
ബൊമ്മന്റെ കാലിന്റെ അടിയിൽ കിടന്നവൻ ശ്വാസം മുട്ടി മരിച്ചു.
ഇനി നാല് പേര്. പക്ഷെ ആർക്കും മുന്നോട്ട് പോകാൻ ധൈര്യമില്ല. അവന്മാർ വാളും കത്തിയും ഒക്കെ നിലത്ത് ഇട്ട് ഓടാൻ തിരിഞ്ഞ് തുടങ്ങി. ബൊമ്മൻ വിടുവോ. അവൻ അവരുടെ പുറകെ ഓടാൻ തുടങ്ങി.
അവന്മാർ നേരെ ഓടി വന്നത് ഞങ്ങളുടെ അടുത്തേക്ക് ആയിരുന്നു. മുന്നിൽ ഞങ്ങളെ കണ്ട അവന്മാർ പകച്ചു നിന്നു. അപ്പോളേക്കും പുറകെ വന്ന ബൊമ്മൻ രണ്ടു പേരെ പിടിച്ചു. ബൊമ്മൻ അവന്മാരെ രണ്ടിനെയും കഴുത്തിൽ പിടിച്ച് പൊക്കി എടുത്തു അവനമാരുടെ തലകൾ തമ്മിൽ കൂട്ടി ഇടിപ്പിച്ചു.
അവന്മാരുടെ നെറ്റി തമ്മിൽ കൂട്ടി ഇടിച്ചു പൊട്ടി ചോര വരാൻ തുടങ്ങി.
അതുകണ്ടു ബാക്കി രണ്ട് പേര് കരയാൻ തുടങ്ങി. ഞാനും സാജനും ഞങ്ങളുടെ ആദ്യത്തെ എതിരാളികളെ തീർത്തത് കൊണ്ട് അവന്മാരുടെ നേരെ ചെന്നു. ഒരുത്തൻ പ്രാണൻ രക്ഷിക്കാൻ അവസാനശ്രമം എന്ന നിലയിൽ എന്നെ തള്ളി മാറ്റി ഓടാൻ നോക്കി എങ്കിലും ഞാൻ കൃത്യമായി കിട്ടിയ ഗ്യാപ്പിൽ അവന്റെ പൊക്കിളിൽ വിരൽ കൊണ്ടു കുത്തി. അവൻ വയർ പൊത്തി പിടിച്ചു നിലത്തേക്ക് ഇരുന്ന് പോയി. ഈ സമയം സാജൻ മറ്റവനെ അടിക്കാൻ ചെന്നു. എന്നാൽ സാജൻ ചെല്ലുന്നതിന് മുന്നേ പല്ലവി അവന്റെ നേരെ ചെന്നു.
പല്ലവി അവന്റെ വയറിൽ ചവിട്ടാൻ നോക്കി പക്ഷെ അവൻ പല്ലവിയുടെ കാലിൽ പിടിച്ച് അവളെ വെളിച്ചടുപ്പിച്ചു. അവളുടെ കരണത്ത് അവൻ ഒന്ന് പൊട്ടിച്ചു. പല്ലവി അടി കൊണ്ട് ഒന്ന് കറങ്ങി അപ്പോൾ തന്നെ അവൻ പല്ലവിയുടെ മുടിക്കുത്തിന് കയറി പിടിച്ചു.
