സാജന്റെ കാലിൽ പിടിച്ചു. ഞാൻ തല ഭാഗത്തും പിടിച്ചു. ഞങ്ങൾ രണ്ട് പെരും കൂടി അവനെ പൊക്കിയെടുത്തു കൊണ്ട് പോയി ഹാളിൽ ഉള്ള ദിവാനിൽ കിടത്തി.
ജിജിൻ : ” നമ്മൾ എന്തിനാ ചേച്ചി ചേട്ടനെ ഇവിടെ കൊണ്ടുവന്ന് കിടത്തിയത് ”
ഞാൻ : ” അവന്റെ റൂം ക്ലീൻ ചെയ്യാൻ ”
ജിജിൻ : ” എന്ത് കാര്യത്തിന് ”
ഞാൻ : ” എടാ മണ്ടാ ഈ അഴുക്കുപിടിച്ച അന്താരീക്ഷം ഒന്ന് മാറിയാൽ തന്നെ ഇവൻ പകുതി നന്നാവും. ”
ജിജിൻ : ” സാജൻ ചേട്ടൻ നന്നാവാത്തൊന്നും ഇല്ല ”
ഞാൻ അവനെ ഒന്ന് ചൂഴ്ന്നു നോക്കി.
ഞാൻ : ” പഠിക്കാൻ മണ്ടൻ ആയിരുന്ന നീ പഠിക്കാൻ തുടങ്ങിയല്ലോ അത് പോലെ ഇവനും നന്നാവും. ഇല്ലെങ്കിൽ ഞാൻ നന്നാക്കും മനസ്സിലായോ ”
പിന്നെ ജിജിൻ ഒന്നും മിണ്ടിയില്ല. ഞങ്ങൾ നേരെ പോയിട്ട് ആദ്യം അവന്റെ മുറിയിൽ കൂട്ടി ഇട്ടിരുന്ന തുണികളും ബെഡ്ഷീറ്റും എല്ലാം എടുത്ത് കൊണ്ട് പോയി വാഷിംഗ് മെഷീനിൽ ഇട്ടു. എന്നിട്ട് ഞാനും ജിജിനും കൂടി അവിടുത്തെ എല്ലാ സാധനവും തുടച്ചു വൃത്തി ആക്കി. ഫാനും ലൈറ്റും ജനലും ഒക്കെ പൊടി ഒക്കെ തൂത്തു. എന്നിട്ട് ഞങ്ങൾ തറ ഒക്കെ തൂത്തു തുടച്ചു. വീണ്ടും വാക്യും ക്ലീനർ കൊണ്ട് ഒന്നുകൂടി വൃത്തി ആക്കി. അതോടെ അവിടുത്തെ ദുർഗന്ധം ഒക്കെ പോയി. ഞാൻ ജനാലകൾ എല്ലാം തുറന്നിട്ടു അപ്പോൾ ആ മുറിയിൽ നല്ല വെളിച്ചം ആയി. ശെരിക്കും വൃത്തി കൊണ്ട് തിളങ്ങി.
ഭിത്തിയിൽ അവൻ വരച്ചു വച്ചിരുന്ന ചിത്രങ്ങൾ മാത്രം ഒരു വൃത്തികേട് ആയിട്ട് തുടർന്നു.
ജിജിൻ : ” ചേട്ടൻ ഉണരുമ്പോൾ നമ്മളെ കൊല്ലും ”
ഞാൻ : ” നീ പേടിക്കാതെ ചെർക്കാ അവൻ നമ്മളെ മൂക്കിൽ കേറ്റത്തൊന്നും ഇല്ലല്ലോ ”
ജിജിൻ : ” ചേച്ചിയ്ക്ക് സാജൻ ചേട്ടന്റെ ദേഷ്യം അറിയാത്തത് കൊണ്ടാ ”
ഞാൻ : ” ഹഹഹ എന്നെ പറ്റി നിന്റെ സാജൻ ചേട്ടനും അറിയില്ല ”
അപ്പോളേക്കും രണ്ട് മണിക്കൂർ കഴിഞ്ഞു. സാജൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. പതിവില്ലാതെ ഹാളിൽ കിടന്നത് കൊണ്ട് അവന് പരിസരം മനസിലാകാൻ സമയം എടുത്തു. അവൻ വെളിവില്ലാതെ ഒന്ന് ചുറ്റിനും കണ്ണോടിച്ചു. താൻ ഹാളിൽ കിടന്ന് ഉറങ്ങിപ്പോയി എന്ന് അവന് തോന്നി. എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു അവൻ റൂമിലേക്ക് നടന്നു.
റൂമിൽ കയറിയ അവൻ ഞെട്ടിപ്പോയി. തന്റെ അഴുക്കുപിടിച്ചു കൂറയായി ദുർഗന്ധം ഉണ്ടായിരുന്ന മുറിക്ക് എന്ത് പറ്റി. ഇത് എങ്ങനെ വൃത്തിയായി. അവന് ഒന്നും മനസ്സിലായില്ല. അവൻ എല്ലാം ഒന്നുകൂടി ആലോചിച്ചു. പതിവില്ലാതെ താൻ ഹാളിൽ കിടന്ന് ഉറങ്ങുന്നു. ആരോ തന്റെ മുറി വൃത്തി ആക്കി ഇടുന്നു. രണ്ടും കൂടി കൂട്ടി ആലോചിച്ചാൽ…… അതായത് തന്റെ റൂം വൃത്തി ആക്കാൻ ആരോ തന്നെ മയക്കി കിടത്തി !!!!!!
സാജന് ദേഷ്യം സഹിക്കാൻ പറ്റിയില്ല. അവൻ കോപത്തിൽ ജ്വലിച്ചു. അവന് സ്വയം നിയന്ത്രിക്കാൻ തന്നെ പറ്റുന്നില്ല. ” എടാ നായെ ജിജിനെ ” സാജൻ അലറിക്കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു.
