Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറ്റകല്യാണം 4

വാതിലിനു അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടപ്പോൾ ഞാൻ അങ്ങോട്ട്‌ നോക്കി… പച്ച ബ്ലൗസും സെറ്റ് സാരിയും ഉടുത്തു ആര്യ  അവിടെ നിൽക്കുന്നു.. അവിടെ നിന്നു അവള്ക്കു കയറാൻ ഒരു മടിപോലെ എനിക്കു ചിരിവന്നു എങ്കിലും ഞാൻ അവളെ നോക്കി  അവളും എന്നെ നോക്കി.. ഞാൻ അകത്തോട്ടു വരാൻ കൈ കൊണ്ട് കാണിച്ചു… അവൾ പതുക്കെ അകത്തോട്ടു വന്നു.. അവളുടെ കയ്യിൽ ഒരു ഗ്ലാസ്‌ പാൽ ഉണ്ടായിരുന്നു….
ഇതൊക്കെ സിനിമയിൽ മാത്രമേ ഒള്ളു എന്ന്   കരുതിയതാ.. അപ്പോൾ  ജീവിതത്തിലും ഉണ്ടല്ലേ…….

അവൾ പാല് കൊണ്ട് മേശക്ക് മുകളിൽ വച്ചു  അവിടെ നിന്നു…  ഞാൻ അവളോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു. അവൾ ഒന്നു ആലോചിച്ചു  എന്നിട്ട് വന്നിരുന്നു.. ഞാൻ അവളുടെ അടുത്ത് നിന്നു അല്പം നീങ്ങി ഇരുന്നു….. രണ്ടുപേരും പരസ്പരം നോക്കുന്നുമില്ല..  മുറിക്കകത്തു മൊത്തം നിശബ്ധം…  ഞങ്ങൾ അങ്ങനെ കുറച്ചു നേരം ഇരുന്നു….

കുറേനേരം അങ്ങനെ ഇരുന്നു.. ഒടുവിൽ ഞാൻ എണിറ്റു വാതിൽ പൊട്ടിയിട്ടു വന്നു.. അവൾ ഒരുനിമിഷം ഒന്നു പകച്ചു.. എന്റെ മുഖത്തു നോക്കി എന്നാലും ഇപ്പോഴും മൗനം തന്നെ ആണ്..  ഒടുവിൽ  സംസാരിക്കാൻ ഞാൻ തീരുമാനിച്ചു…

“ആര്യ “

അവൾ എന്റെ മുഖത്തു നോക്ക്….

“നിന്നോട് എങ്ങനെ നന്ദി  പറയണം  എന്നെനിക്കു അറിയില്ല…   എന്നോട് ഉള്ള ദേഷ്യം കാരണം നീ അന്ന് ഈ കല്യാണത്തിന്  ഇഷ്ടം ഇല്ല എന്ന് പറഞ്ഞിരുന്നു എങ്കിൽ എന്റെ മണിക്കുട്ടിക്കു പിന്നെ ഒരു ജീവിതം ഉണ്ടാകുമോ എന്ന് അറിയില്ല… നീ ഇപ്പോൾ  ഒരു കുടുബത്തിന്റെ മുഴുവൻ സന്തോഷം ആണ് നൽകിയിരിക്കുന്നത്….  മണിക്കുട്ടി പാവം ആണ്.. അവൾ ആകാശിനെ നന്നായി നോക്കും “

ഞാൻ ഒന്നു നിർത്തി….

” നിനക്ക് എന്നോട്  ദേഷ്യം ആയിരിക്കും എന്നറിയാം.. എന്നാൽ എനിക്കു നിന്നോട് നന്ദി  മാത്രമേ ഒള്ളു.. ഞാൻ എന്നും നിന്നോട് കടപ്പെട്ടിരിക്കും.. നിനക്ക് ഈ വീട്ടിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല… ഞാൻ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല…  നിനക്ക് ഇവിടെ നല്ലത് രീതിയിൽ ജീവിക്കാം… നിന്റെ ആഗ്രഹം എന്തോണോ അത് ഞാൻ  സാധിച്ചു തരാം.. ഒരുപാട് നന്ദി “

ഞാൻ അവളെ നോക്കി അങ്ങനെ പറഞ്ഞു…. എന്നിട്ട് അവളെ തന്നെ നോക്കി. എന്നാൽ അവളുടെ മുഖത്തു ഒരുപാട് പുച്ഛം ആയിരുന്നു. എനിക്കു അത്  എന്തിനാണ് എന്ന് മനസ്സിലായില്ല…  അവൾ എന്നോട് തിരിച്ചു ഒന്നും പറഞ്ഞില്ല… ഞാൻ അങ്ങനെ നോക്കി നിന്നു..

പിന്നെ ഒന്നും പറയാതെ ഞാൻ കട്ടിലിന്റെ ഒരുസൈഡിൽ പോയി കിടന്നു…  അവൾ കുറെ നേരം എന്തൊക്കയോ ആലോചിച്ചു ഇരുന്നു.. ഇടയ്ക്കു കണ്ണ് നിറയുന്നത് കണ്ടു..  പിന്നെ അവൾ ലൈറ്റ് ഓഫ്‌ ചെയ്ത്  കട്ടിലിൽ ഒരു വശം ചേർന്ന് കിടന്നു.. എനിക്കു നല്ലത് ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ഞാൻ ആലോചിച്ചു അവൾ എന്തുകൊണ്ട്  ഒന്നും പറയാതെ  ഇരുന്ന് എന്ന്..  അവളുടെ മനസ്സിൽ എന്തായിരിക്കും…

The Author

MR WITCHER

Love is everything 🥰❤️......
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025