Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൗനം 

അദ്ദേഹത്തിന് ഒറ്റമകളാണ് ഉള്ളത്. അവളാണെങ്കിൽ അമേരിക്കയിൽ ഡോക്ടറും . അവൾക്കൊപ്പം അവിടെയുള്ള ഒരു വിദേശ മലയാളിയെയും കെട്ടി അവിടെ ജീവിതം സുഖകരമായി പോകുന്നു അവർക്കു ഒരാൺകുഞ്ഞുണ്ട് , കുഞ്ഞിനെ കാണാനും മകളെയും മരുമകനെയും കാണാൻ സമയമില്ലാത്ത സമയത്തു ഒരു വിദേശ പര്യടനം അദ്ദേഹം നടത്തും ,ആ ദിവസങ്ങളിലാണ് എനിക്ക് അവധി തരുന്നത് ,അവിടെ പോയാൽ അദ്ദേഹം പിന്നെ ഒന്ന് രണ്ടാഴ്ചക്കു തിരിച്ചു വരില്ല ..
ഞാനും കമ്പനികാര്യങ്ങൾ എല്ലാം മാറ്റിവെച്ചു എൻ്റെയും എൻ്റെ ഭർത്താവിൻ്റെ യും മകളുടെയും എല്ലാ കാര്യങ്ങളുമായി ഒരു പൂർണ്ണ കുടുംബിനിയാകുന്നത് ഈ സമയത്താണ്
ഞാൻ വേദ , പിന്നെ ഞാൻ ചാർട്ടേഡ് അക്കൗണ്ടൻറ് ശ്യാം ഗോപൻ്റെ ഭാര്യയാണ് . ശ്യാം വർക്കുചെയ്യുന്നതാകട്ടെ ഞാൻ വർക്ക് ചെയുന്ന കമ്പനിയുടെ ആകെയുള്ള ശത്രു-കമ്പനിയുടെ മുതലാളി മൂസാജിയുടെ “കണക്കു സൂക്ഷിപ്പുകാരൻ” എന്ന് പറഞ്ഞാൽ ചെറുതായിപോകും , ആ കമ്പനിയിലെ ഫിനാൻസ് ഡയറക്ടർ ആണ് എൻ്റെ ഈ ശ്യാം .മൂസാജി ഒരു കോഴിയാണ് ഒരു പെണ്ണിനേയും വെറുതെ വിടില്ല അയാളുടെ ഒപ്പം നടന്നിട്ടാണെന്നു തോന്നുന്നു ശ്യാമും കാണാൻ ഭംഗിയുള്ള ഒരു പെണ്ണിനേയും ഇപ്പോൾ വെറുതെ വിടുന്നില്ല
പക്ഷെ ഞാൻ അറിഞ്ഞിട്ടും അതിനെ എതിർക്കാത്തത് എനിക്ക് ശ്യമിനോട് താല്പര്യമില്ലാത്തതുകൊണ്ടല്ല . മറിച് അയാൾ ആഗ്രഹിക്കുന്ന തരത്തിൽ അയാളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയാത്തതുകൊണ്ടുമാത്രമാണ്. എൻ്റെ മാത്രം തെറ്റാണല്ലോ ശ്യാം ആസ്വദിക്കുന്നതരത്തിൽ ശ്യാമിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് അതുകൊണ്ടു ശ്യാമിനെ തടയാൻ എനിക്കെന്തു യോഗ്യതയാണുള്ളത് ? പിന്നെ.ശ്യാം അതിനു ശ്രമിക്കുമ്പോൾ അതിലൂടെ ഒരു സന്തോഷം നുകരാനൊന്നും എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല .
അതുകൊണ്ടുതന്നെ ഞാൻ മനസില്ലാമനസോടെയാണ് പലപ്പോഴും ശ്യാമിൻ്റെ ഇംഗിതത്തിനു ഞാൻ വഴങ്ങിക്കൊടുക്കുന്നതു . അതുകൊണ്ടുതന്നെ കിടപ്പറയിൽ ചിലപ്പോൾ എനിക്കുതന്നെ എന്നോട് പുച്ഛംതോന്നാറുണ്ടു . പലപ്പോഴും അതിനെച്ചൊല്ലി എന്നെ ശ്യാം കളിയാക്കുമ്പോൾ എനിക്ക് ആദ്യം നന്നായി വേദനതോന്നിയിരുന്നു ഇതുമാത്രമല്ലല്ലോ ജീവിതം എന്ന് ചോദിച്ചാൽ പറയും ഇതുംകൂടിയല്ലേ ജീവിതം എന്ന് .
ശ്യാമിൻ്റെ കളിയാക്കൽ കൂടിയപ്പോൾ ഞാൻ ആ കരയാനുള്ള ആ സമയത്തിനു അവധിനൽകികൊണ്ട് ഞാൻ മറ്റു എന്തിലെങ്കിലും എൻഗേജ്‌ഡ്‌ ആകാം എന്ന് കരുതി, ഇല്ലെങ്കിൽ കരയാൻ മാത്രമാകും എൻ്റെ ജന്മം. പേപ്പർ പരസ്യം കണ്ടു റിസെപ്ഷനിസ്റ് ആകാൻ പോയതാണ് . മാസ്റ്റർ ഡിഗ്രി ഇംഗ്ലീഷിൽ ഉള്ളതിനാലും കാണാൻ അത്യാവശ്യം തെറ്റില്ലാത്തതിനാലും അതിനേക്കാളുപരി എൻ്റെ സമയഗുണംകൊണ്ടു എനിക്ക് കിട്ടിയ ജോലിയാണ് കോശി സാറിൻ്റെ PA എന്നത്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025