“‘ മമ്മാ … കാപ്പി റെഡി ..വാ “” ഉണ്ണി ഷേർളിയുടെ മുറിയുടെ വാതിൽ തുറന്നു വിളിച്ചു . ബെഡിൽ വെറുതെ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ഷേർളി .
“‘എനിക്ക് വേണ്ടാ “‘ അവന്റെ മുഖത്തുപോലും നോക്കാതെ അവളുത്തരം പറഞ്ഞു .
“‘ അജയ് ..ഞങ്ങടെ ഒരു കൊളീഗിന്റെ അച്ഛൻ മരിച്ചത് കൊണ്ടവിടെ പോയേക്കുവാണ് . മമ്മയോടവൻ പറഞ്ഞിട്ടാ പോയെ .മമ്മ ഉറങ്ങുവായിരുന്നോ എന്നറിയില്ലന്നവൻ പറഞ്ഞു … “‘
ഷേർളി അവനെ ഗൗനിക്കാതെ ബെഡിലേക്ക് കിടന്നു .
“‘ദേ ..വന്നേ മമ്മാ . ..മമ്മയൊന്നും കഴിച്ചില്ലേൽ അവൻ എന്നെയ കുറ്റം പറയുക ..ഡാ ..നീ തന്നെ ഉണ്ടാക്കി കഴിച്ചോ .,.എന്റെ മമ്മേനെ പട്ടിണിക്കിട്ടോ എന്ന് ..അത്കൊണ്ട് മമ്മ വന്നേ …”‘ ഉണ്ണി അവളുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചെഴുന്നേൽപ്പികകണ് നോക്കി .
“‘കൈയ്യീന്ന് വിടടാ പട്ടീ “‘ ഷേർളിയവന്റെ കൈ തട്ടിത്തെറിപ്പിച്ചലറി . അത് പ്രതീക്ഷിച്ച ഉണ്ണികൃഷ്ണൻ പതറിയില്ല .
“” എന്റെകൂടെയിരുന്നു കഴിക്കാൻ ഇഷ്ടമില്ലേൽ ഞാൻ പോയേക്കാം .. ഇവിടുന്ന് താമസമല്ല .. കഴിച്ചിട്ടൊന്ന് പുറത്തു പോകണം . അന്നേരം മമ്മ പോയി ഫുഡ് കഴിച്ചോണം . ഇങ്ങോട്ട് കൊണ്ട് വന്നു തരുന്നില്ല .. അതിനകത്തു തന്നെ കുത്തിയിരിക്കണ്ട ., സിറ്റൗട്ടിൽ പേപ്പർ വന്നു കിടപ്പുണ്ട് .. കാപ്പികുടിച്ചു കഴിച്ചത് വായിക്ക് , അവിടെ പോയിരുന്നു . “” ഷേർളി അവനെ തുറിച്ചു നോക്കി . ഉണ്ണിയൊന്ന് ചിരിച്ചിട്ട് പുറത്തേക്ക് നടന്നു .
“” മമ്മാ ..ഞാൻ പോകുവാണെ ….വാതിലടച്ചോ .. ഞാൻ വരുമ്പോ തുറന്നു തരണം കേട്ടോ “”
അല്പസമയത്തിനു ശേഷം ഉണ്ണി ഷേർളിയുടെ മുറി തുറന്ന് പറയുമ്പോഴും അവളതെ ഇരിപ്പായിരുന്നു . അവനെയൊന്നു തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല .
“” മമ്മാ …. മമ്മാ …വാതിലൊന്നു തുറന്നെ …”‘ ഉച്ചയായി പുറത്തു പോയ ഉണ്ണി തിരിച്ചു വന്നപ്പോൾ . അവൻ കോളിംഗ് ബെല്ലടിച്ചിട്ടും തുറക്കാതായപ്പോൾ ഉണ്ണി വാതിലിൽ തട്ടി വിളിച്ചു . എന്നിട്ടും അനക്കമൊന്നും അകത്തു നിന്നുണ്ടായില്ല .
ഹോണടി ശബ്ദം, കേട്ടപ്പോൾ ഉണ്ണി ഗേറ്റ് മലർക്കെ തുറന്നിട്ടു .
“‘ ചേട്ടാ … ഈ സൈഡിലായി വെച്ചാൽ മതി . “‘ ഓട്ടോയിൽ നിറയെ പൂച്ചെടികൾ ആയിരുന്നു , കുറച്ച് വഴക്കന്നും പച്ചക്കറി തൈകളും ഒക്കെ അവൻ വാങ്ങിയിട്ടുണ്ടായിരുന്നു . അതിനു പുറകെ മറ്റൊരു ഓട്ടോയും വന്നു നിന്നു .അതിലും കുറെ സാധനങ്ങൾ ഉണ്ടായിരുന്നു .
“‘ മോനെ ..അല്പം വെള്ളം കിട്ടുമോ ?”
“‘ പൈപ്പ് സൈഡിലുണ്ട് ചേട്ടാ “” വീടിനു ചുറ്റും നടന്നപ്പോൾ അവൻ പുറത്തെ പൈപ്പ് കണ്ടിരുന്നു .
“‘ കുടിക്കാനും വേണം “”
“‘അയ്യോ .. ഞാൻ എന്തേലും വാങ്ങീട്ടു വരാം .മമ്മ കുളിക്കുവാണെന്ന് തോന്നുന്നു . ബെൽ അടിച്ചിട്ട് അനക്കമില്ല “”
“‘എന്ന കുഴപ്പമില്ല മോനെ “”
ഉണ്ണികൃഷ്ണൻ അയാൾക്ക് ഒരു നൂറു രൂപയും ഓട്ടോക്കാരന്റെ പൈസയും കൊടുത്തിട്ട് പുറകിലേക്ക് നടന്നു .
ഷേർളി അവളുടെ ബെഡിൽ കിടക്കുവായിരുന്നു . അപ്പോഴാണ് ജനലിന്റെ അടുത്തെന്തോ ശബ്ധം കേട്ടത് .അവൾ അങ്ങോട്ട് നോക്കി .ആരോ നിൽപ്പുണ്ട് .
ആരോ നിക്കുന്നതായി തോന്നിയപ്പോൾ അവൾ ജനാലയുടെ കുറ്റിയെടുത്തു തുറന്നു .
