Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഴ തേടും വേഴാമ്പൽ 1

“” അങ്കിൾ.. അങ്കിളെപ്പോ വന്നു… മമ്മ അകത്തുണ്ടായിരുന്നല്ലോ… കയറി ഇരിക്കാൻ മേലായിരുന്നോ? “”

“” ഞാൻ കയറിയിരുന്നു ..ഷേർളിയോട് സംസാരിക്കുകയും ചെയ്തു. യാത്ര പറഞ്ഞിറങ്ങിയതാണ് ഞാൻ.. പക്ഷെ നിന്നെയൊന്ന് കാണണമെന്ന് തോന്നി…””

“” എന്താ ..എന്താ അങ്കിൾ..?”””

“” വാ..നമുക്ക് പുറത്തേക്ക് പോകാം..”” ഡോക്ടർ ജേക്കബ് അവന്റെ തോളിൽ തട്ടി..

“” വാ കയറ്..””

ഗേറ്റ് കടന്നതും പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തുറന്ന് ഡോക്ടർ ജേക്കബ് പറഞ്ഞു. ആകാംഷയോടെ അജയ് അയാളുടെ കൂടെ കയറി. കാർ ഒരു ബാറിലേക്ക് കയറ്റി ജേക്കബ് പുറത്തിറങ്ങി.

“” നീ ബിയർ ആണോ, അതോ ഹോട്ടോ? “””

“” എന്തായാലും കുഴപ്പമില്ല അങ്കിൾ..””

ജേക്കബ് രണ്ട് വിസ്കി പറഞ്ഞു.

“” നീ ടെൻഷൻ ഒന്നുമടിക്കണ്ട അജൂ..
ഷേർളി… ഞാൻ ഇന്നാണ് അവളെ പിന്നെ കാണുന്നത്. മാറ്റങ്ങൾ ഉണ്ടാകും. കാരണം ഓടി നടന്നിരുന്നതല്ലേ..കാല് ..ഭർത്താവ്.. എല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുമ്പോൾ ആർക്കായാലും സങ്കടം ദേഷ്യം ഒക്കെ വരും.””

“” അജൂ….””

“” പുറകിൽ നിന്ന് വിളി കേട്ടപ്പോൾ അജയ് തിരിഞ്ഞു നോക്കി. ഉണ്ണികൃഷ്ണൻ..

“”” ആ ഉണ്ണീ …
വാ.. ഇരിക്ക്.. അങ്കിൾ ഇതെന്റെ ഫ്രണ്ട് ഉണ്ണികൃഷ്ണൻ. ഞങ്ങൾ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നേ…””

“” ഹലോ… ഞാൻ ഡോക്ടർ ജേക്കബ്. അജയുടെ നെയ്‌ബർ ആയിരുന്നു.”” ജേക്കബ് പരിചയപ്പെടുത്തി.

“” ഉണ്ണീ.. ഞങ്ങൾ ഒരു പേഴ്സണൽ കാര്യം ഡിസ്കസ് ചെയ്യുവാരുന്നു. “”

“” അതിനെന്താ… നിങ്ങൾ സംസാരിക്കൂ…. ഞാൻ ഫുഡ് പാർസൽ വാങ്ങാൻ വന്നതാ.””

,”” ഓഹ്.. ഇവിടുന്നാണോ ഉണ്ണി ഫുഡ് വാങ്ങുന്നെ.. എന്താ വീട്ടിൽ ആരുമില്ലേ?””

“” അവന്റെ വീട് ഹൈറേഞ്ചിലാ അങ്കിൾ… അവനിവിടെ ഫ്ലാറ്റിൽ താമസിക്കുന്നു. “”

“” നിങ്ങൾ സംസാരിക്കൂ അങ്കിൾ.. ഞാൻ ഓർഡർ പറഞ്ഞിട്ട് അപ്പുറത്ത് കാണും”” ഉണ്ണി പറഞ്ഞിട്ട് കൗണ്ടറിലേക്ക് നടന്നു.

“” അജയ്.. ഉണ്ണിനിന്റെ അടുത്ത ഫ്രണ്ട് ആണോ?””

“” അതെയങ്കിൾ .ഞങ്ങൾ ഒരുമിച്ചാണ് ജോയിൻ ചെയ്തത് ഒരു പാവമാണ്. .വീട്ടിലേക്ക് വരും വരെ ഓഫീസ് വിട്ട് ഞാൻ അവന്റെ ഫ്ലാറ്റിൽ ആയിരുന്നു…. ഇന്നും. വീട്ടിലേക്ക് വന്നാലും മമ്മ ഒന്നും സംസാരിക്കില്ല… അങ്കിളിനോട് മമ്മ വർത്തമാനം പറഞ്ഞോ? “”

“” അതേ പറ്റി സംസാരിക്കാൻ ആണ് ഞാൻ നിന്നെ കാത്തിരുന്നത്… ഹലോ ഉണ്ണീ… ഇവിടേക്ക് പോരൂ..””
ഓർഡർ ചെയ്തിട്ട് ഉണ്ണികൃഷ്ണൻ ഒരു ചെയറിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ ജേക്കബ് അവനെ വിളിച്ചു.

“” ഇരിക്കടോ . .””.

“” അല്ല അങ്കിൾ.. നിങ്ങൾ സംസാരിക്കൂ. “”ഉണ്ണി നിന്നതെ ഉള്ളൂ..

“” അജയുടെ ആത്മാർഥ സ്നേഹിതൻ അല്ലെ. അപ്പോൾ നിനക്കും ഇവിടെയിരിക്കാം.. ഞാൻ സംസാരിക്കാൻ വന്നത് ഇവന്റെ മമ്മയെ കുറിച്ചാണ് ..””

“” അങ്കിൾ.. ഇവന് ഭയങ്കര വിഷമം
ഉണ്ട് അക്കാര്യത്തിൽ. മമ്മ. ഓടിച്ചാടി നടന്നിട്ട് പെട്ടന്ന് ഒന്നും വയ്യാണ്ടായപ്പോൾ ..ആ വിഷമം കൂടെ ഇവനൊന്നു മനസിലകണ്ടേ..””

“” ഉണ്ണീ.. ഞാൻ…”” അജയ് എന്തോ പറയാൻ ആഞ്ഞപ്പോൾ ജേക്കബ് കൈയുയർത്തി അവനെ തടഞ്ഞു .

“” ഉണ്ണീ… അജയ്ക്ക് അറിയാം അതൊക്കെ.. അവനും നഷ്ടങ്ങൾ ഉണ്ടല്ലോ. അവന്റെ അച്ച… അവന്റെ മമ്മ ഈ അവസ്ഥയിൽ…. ഈയവസ്ഥയിൽ ആണ് നിങ്ങൾ കൂട്ടുകാരൊക്കെ സഹായിക്കേണ്ടത്.””

“” അജയുടെ ഒപ്പമുണ്ട് അങ്കിൾ… അവനു വേണ്ടുന്ന ധൈര്യമൊക്കെ കൊടുക്കാറുണ്ട്. “” ഉണ്ണി പറഞ്ഞു.

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025