Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്റ്റർ മരുമകൻ 5

നിന്നെ സമ്മതിച്ചിരിക്കുന്നു ഗ്രാഫിക്സ് കാണിച്ച് നീ ആദ്യ വില്ല വിറ്റോ?

എടാ അങ്ങേർക്ക് വില്ലയല്ല വേണ്ടത്

പിന്നെ ?

എടാ അങ്ങേർക്ക് നിൻ്റെയീ പ്രൊജക്റ്റ് മുഴുവനായി ഏറ്റെടുക്കാനാണ് താൽപ്പര്യം. എന്ന് വച്ചാൽ ?

എടാ നമ്മൾ ഈ 150 വില്ലകൾ പണിത് വിറ്റാൽ കിട്ടുന്ന ലാഭം തന്ന് അയാൾ ഈ പ്രൊജക്റ്റ് മൊത്തമായി ഏറ്റെടുക്കും ..

മുറാദേ ഞാൻ വീട്ടിൽ ആലോചിച്ചിട്ട് നാളെ നിന്നെ വിളിക്കാം ,ഇത് നല്ല ഒരു ഓഫറാണെന്ന് തോന്നുന്നു.. എടാ നന്ദൂ വിട്ട് കളയണ്ട എനിക്കും കുറച്ച് പ്രയോജനം ഉണ്ട്. വില്ലകൾ പണിത് വിൽക്കുന്ന മെനക്കേട് ഒഴിവാക്കി ആദ്യം തന്നെ കാശ് കയ്യിൽ കിട്ടുമല്ലോ.. ശരി നാളെ വിളിക്കാമെടാ.. നിൻ്റെ ഗ്രാഫിക്സിൻ്റെ കാശ് തന്നേക്കട്ടെ..

അതൊക്കെ ഞാൻ പുറകേ വാങ്ങിക്കോളാം.. അവൻ പറഞ്ഞു. ഞാൻ ഗ്രാഫിക്സിൻ്റെ ഒരു കോപ്പി പെൻഡ്രൈവിലാക്കി വാങ്ങി

അവനോട് യാത്ര പറഞ്ഞിറങ്ങി.

ഞാൻ സന്തോഷം കൊണ്ട് മതി മറന്നു. അമ്മായിയപ്പൻ ആദ്യമായൊരു വർക്കേൽപ്പിച്ചിട്ട് അത് ഇത്ര വേഗം ഒരു കരയ്ക്കടുക്കുന്നുവോ..

വീട്ടിലെത്തി ഞാൻ ധന്യയോടും, അമ്മയോടും കാര്യങ്ങൾ ചുരുക്കി വിശദീകരിച്ചു. അവർക്ക് സന്തോഷമായി ഈ വിവരം രവിയേട്ടനോട് പറഞ്ഞ് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നതിനായി ഞാനിറങ്ങി ഒപ്പം ധന്യയും വന്നു അവൾക്കമ്മയെ കാണണം.. ആയിക്കോട്ടെ.

ഞാനും ധന്യയും അവളുടെ വീട്ടിലെത്തി പോകുന്ന വഴി അവൾ അമ്മയെ വിളിച്ചതിനാൽ രവിയേട്ടനും, രമ ചേച്ചിയും കുഞ്ഞളിയൻമാരും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ വിവരം ചുരുക്കിപ്പറഞ്ഞ് ഹാളിലെ LED TV യിൽ പെൻഡ്രൈവ് കുത്തി. എൻ്റെ ഐഡിയയുടെ ദൃശ്യാവൽക്കരണം മുഴുവൻ കണ്ടപ്പോൾ രവിയേട്ടൻ എഴുന്നേറ്റ് വന്നെന്നെ കെട്ടിപ്പിടിച്ചു. നീ തന്നെയാടാ എനിക്ക് ചേർന്ന മരുമകൻ നീയാളൊരു പുലിയാണല്ലോ.. ഒരെഡിയ ഉണ്ടാക്കി അത് സിനിമ കാണുന്നത് പോലെ ചിത്രീകരിച്ച് ഒരു തറക്കല്ല് പോലുമിടാതെ വിറ്റ് കാശാക്കാനുള്ള വഴിയല്ലേ നീ ഉണ്ടാക്കിയത്..ധന്യ തൻ്റെ കെട്ടിയോനെ അച്ഛൻ അഭിനന്ദിക്കുന്നത് കണ്ട് ഒന്ന് പൊങ്ങി.

ഞാൻ മുറാദിനെ അപ്പോൾ തന്നെ വിളിച്ച് ഞങ്ങൾ ഓക്കെയാണ് അമേരിക്കക്കാരനെ മീറ്റ് ചെയ്യാൻ സമയം നിശ്ചയിച്ചോളാൻ പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ അമേരിക്കൻ മുതലാളിയുടെ അഡ്വക്കേറ്റ് വിളിച്ചു. സ്ഥലത്തിൻ്റെ ഡോക്കുമെൻ്റുകളും മറ്റ് രേഖകളുമായി താജ് ഹോട്ടലിൽ നാളെത്തന്നെ വരുക.. ഡോക്ക്മെൻ്റ്സ് ക്ലിയറാണെങ്കിൽ എഗ്രിമെൻ്റ് തയ്യാറാക്കാം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025