Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 6

എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നി.. എന്നാലും ഓടി സൈഡിൽ ബാഗുണ്ട് ഞാൻ ശ്വാസം വലിച്ചു വിട്ടു.. സിപ് തുറന്ന് പേഴ്‌സ് തിരഞ്ഞു.. കണ്ണിൽ ഇരുട്ട് കേറി.. ഇല്ലാ..ചുറ്റും നോക്കി ആരെയാണ് തിരയാ ആരെ നോക്കാൻ.. ഉള്ളതും പോയി.

ഇനി ഒന്നും കയ്യിലില്ല.കരച്ചിൽ വന്നു. ദേഷ്യം വന്നു നിന്ന് അലറി. ചുമരിൽ ചാരി നിലത്തിരുന്നു.ചുറ്റും ആളുകൾ നിന്നു തിരിഞ്ഞു നോക്കി .കുറച്ചു നേരം. പ്രാന്തൻ ആണെന്ന് തോന്നി കാണും.. പിന്നെ അവരുടെ വഴിക്ക് അവര് പോയി.. ഞാൻ കൺ പൊത്തി നിന്നു.ഇത്രക്ക് നിസ്സഹായന്‍ ആയ സമയമില്ല. സ്വയം പഴിച്ചു.

“ഡോ…” മുന്നിൽ നിന്നൊരു പെൺ ശബ്‌ദം..

ഞാൻ പെട്ടന്ന് തലപൊക്കി.. ടൈറ്റുള്ള ജീൻസും.വയറു മുഴുവൻ മറക്കാത്ത ഒരു ടി ഷർട്ടും ഇട്ടുകൊണ്ട് ഒരു പെണ്ണ് തുറിച്ചു നോക്കുന്നു.ചായം തേച്ച ചുണ്ടും, കഴുത്തു വരെ വെട്ടിയ മുടിയും. ചെറിയ മുഖവുമുള്ള, മെലിഞ്ഞ ഒരു പെണ്ണ്.

പെട്ടന്ന് ഞാൻ കണ്ണ് തുടച്ചു.

“ദാ ഇത് അവിടുന്ന് കിട്ടിയതാ തന്റെ ആണോ???”  കുനിഞ്ഞു ജീൻസിന്റെ ബാക്ക് പോക്കറ്റിൽ നിന്ന് എന്റെ പേഴ്‌സ് അവൾ നീട്ടി.അപ്പുറത് റോഡിന്റെ സൈഡിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.എനിക്ക് ഒന്നും മനസ്സിലായില്ല ബോധം വരാൻ കുറച്ചു ടൈം എടുത്ത പോലെ.

“അതേ ഇത് തന്റെ തന്നെ അല്ലെ…” ഷോൾഡറിൽ ഒന്ന് തട്ടി അവൾ ഒന്നുകൂടെ വിളിച്ചപ്പോ ഞാൻ വേഗം പേഴ്‌സ് വാങ്ങി..

“ഹ്മ്മ്…” ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു അവൾ തിരിഞ്ഞപ്പോ.. കിട്ടിയ സമാധാനത്തിൽ ഞാൻ പേഴ്‌സ് തുറന്നു.. എല്ലാം അതിൽ തന്നെയുണ്ട്.എന്തോ ഭാഗ്യം ഇവിടെകിടന്നു ചാകുമെന്ന കരുതിയത്. ഒരു ടാങ്ക്സ് പറയാൻ നോക്കിയപ്പോഴേക്കും അവൾ കുറച്ചകലെ എത്തിയിരുന്നു. റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ ഒന്ന് തിരിഞ്ഞുനോക്കി കഴുത്തു വരെ വെട്ടിയ മുടി ഒന്നാടിയുലഞ്ഞു.

പോക്കറ്റിൽ ഫോൺ മുരണ്ടു.എടുത്തപ്പോ കണ്ണ് തള്ളി. അജിൻ

“ഹലോ…” ഞാൻ ചാടി കേറി പറഞ്ഞു..

“എടാ അഭി.. ഞാൻ ഇത്തിരി തിരക്കിൽ ആയിരുന്നു.. എന്തൊക്കെ ഉണ്ടട.. സുഖം തന്നെ അല്ലെ..”” അവന്‍റെ സംസാരം കേട്ടപ്പോ സമാധാനം വന്നു.. ഉള്ളിൽ ഒരു വഴി തെളിഞ്ഞതിലുള്ള സന്തോഷവും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025