Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 7

“ഓർമ്മയുണ്ടോ??..”
“ഹ്മ്മ്…” എല്ലാത്തിനും ഞാൻ മൂളി കൊടുത്തു. ഉത്തരം പറയാനോ, നിഷേധിക്കാനോ എനിക്കെന്തെങ്കിലും വേണ്ടേ??ഇത്തിരി വെള്ളം വേണ്ടിയിരുന്നു.. തൊണ്ട വരണ്ടു. ഗായത്രി കൊണ്ടുവന്നു. ഒരുവലിക്ക് കുടിച്ചു. തെറ്റിപ്പോ എന്റെ ഭാഗത്തു വന്നോ?.അവളെ ഞാൻ വെറുതെ സംശയിച്ചോ?. അച്ഛന്‍ പറഞ്ഞപോലെയാണേൽ,അവളൊരു തെറ്റും ചെയ്തില്ലേൽ.. ആലോചിക്കാൻ വയ്യ!!.
നിശ്ചയം!!… അവൾക്കിഷ്ടല്ലാതെ. എന്ത് ചെയ്യും ഞാൻ.
“ആഹാ.. രണ്ടും അടി നിർത്തിയോ??…” ഗൗരിയേച്ചി റൂമിലേക്ക് കേറി വന്നു.
“നോക്ക് ചേച്ചി വിരിക്കാൻ സമ്മതിച്ചില്ല! കേറി കിടക്കുന്ന കണ്ടില്ലേ….” ഗായത്രി എന്നെനോക്കി തുള്ളി. ഈ മൂടിയ അന്തരീക്ഷം ഒന്ന് മാറ്റാനാണ്.
“അഭിക്ക് കാലു വേദനയുണ്ടോ…??” ആദിയുള്ള ചോദ്യം..!!ആ കണ്ണുകൾ എന്റെ മുഖത്തരിച്ചു നടന്നു..
“ഏയ്യ് ഇല്ലാ….”
“മുഖം വല്ലാതെ ആയല്ലോ??..” ചോദിച്ചപ്പോഴേക്ക് ഞാൻ ഗായത്രിയെ നോക്കി. ഉള്ളിലുള്ളത് പുറത്ത് വന്നോ?.ഞാൻ ചിരിക്കാൻ നോക്കി.
“ഇവളെന്‍റെ കാലിന് ചവിട്ടി!!… ന്നട്ട് നിക്കണ കണ്ടില്ലേ? ” ഞാൻ ഗായത്രിയുടെ നേരെയിട്ടു.. ചേച്ചി ഇനി അവളുടെ മേത്തേക്കായിക്കോളും. ആയി. കലിപ്പിച്ച മുഖം. അവളോടി റൂമിലേക്ക്. പുതപ്പിച്ചു തന്ന് ചേച്ചി റൂമടച്ചു പോയി.
രണ്ടുമിനിറ്റ്..വാതിൽ തുറന്നു ഗായത്രി പാഞ്ഞു വന്നു.
“അതേ…കിടന്ന് വിഷമിക്കൊന്നും വേണ്ടട്ടോ.പിന്നെ ഇതൊന്നും ആർക്കും അറിയില്ല.നടന്നതൊന്നും.ലക്ഷമിയമ്മയോട് തെറ്റിയാണ് നീ വന്നതൊക്കെയാണ് എല്ലാർക്കുമറിയ.ചേച്ചിക്ക് പോലും അറിയില്ല വെറുതെ അറിയിക്കേണ്ട. കേട്ടല്ലോ!!” അവൾ വന്നു വെപ്രാളത്തോടെ പറഞ്ഞു.ഞാൻ തലയാട്ടി കൊടുത്തു..
” എനിക്ക് നിന്നോടസൂയ ണ്ട് ട്ടോ.. ” അവൾ കുറച്ചു നാണിച്ചു.തുറന്ന വാതിലിലൂടെ വന്ന വെളിച്ച ത്തിൽ നിന്ന് തല മറ്റി.
“ന്തിന്.???” ഞാൻ ചോദിച്ചു…
“ഒന്നുല്ലാ…ഞാൻ പിന്നെ പറഞ്ഞു തരാ.” അവളോടി വാതിലടച്ചു.ഇരുട്ടായി.എന്തോരു വിങ്ങൽ.തെറ്റ് പറ്റി പോയൊല്ലോ ന്നുള്ള തോന്നൽ.
സൈഡിലേക്ക് മറിഞ്ഞു ഫോണെടുത്തു. കോൾ ഹിസ്റ്ററിയൊന്ന് നോക്കി.വന്ന നിരവധി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025