Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 7

തോന്നി. കൊല്ലുന്ന പോലെ ആ സ്വരം.വയ്യാതെയാവുന്ന പോലെ.ഇപ്പോ ആ കലപില ശബ്ദമെല്ലാം നിന്നു.അപ്പുറത്തുനിന്ന് ചെറിയമ്മ ശ്വാസമെടുക്കുന്നയൊച്ച.
“ഹലോ അഭിയല്ലേ… സംസാരിക്കാമോ??… ” നീണ്ട ഒരു ശ്വാസം എടുത്തു ചെറിയമ്മ ചോദിച്ചു.വാക്കിൽ വല്ല്യ സന്തോഷമുണ്ടെന്ന് തോന്നുന്നു. കരഞ്ഞു,ഇല്ലാതെയായ ചെറിയമ്മയെയാണ് ഞാൻ മനസ്സിൽ കരുതിയത്.
“ഹ്മ്മ്…” ഞാൻ അവൾക്ക് ഒന്ന് മൂളി കൊടുത്തു.ഗായത്രി ഞാൻ സംസാരിക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാവണം പുറത്തേക്കിറങ്ങി പോയി.
“ഓഹ് അവിടെ ഉണ്ടോ??അതേ ബോധം ഉണ്ടല്ലോ ല്ലേ??പറയുന്നത് കുറച്ചു സീരിയസ് കാര്യം ആണേ..എന്തൊക്കെയോ വലിച്ചും കുടിച്ചും കേറ്റുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടു… അതോണ്ട് ചോദിച്ചതാ….!” വല്ലാത്ത പുച്ഛത്തിലുള്ള സംസാരം.ചെറിയമ്മ തന്നെയാണോന്ന് പെട്ടന്ന് സംശയം തോന്നി പോയി.അങ്ങ് ഇഷ്ടപ്പെടുന്നില്ല.
“ബോധമെല്ലാമുണ്ട്. വേഗം പറഞ്ഞാൽ നല്ലത്.. ഇത്തിരി തിരക്കുണ്ട് ” പറയുമ്പോ ഉള്ളിൽ വേദനയ്യണ്ടായിരുന്നു.. നിർത്താതെ അവളോട് വിഷമങ്ങളെല്ലാം പറഞ്ഞു.. സംസാരിക്കണമെന്നുണ്ട്. നേരെത്തെ തീരുമാനം.അതെന്നെ അനുവദിക്കുന്നില്ല..
“അയ്യോ സോറി!! തിരക്കുണ്ടല്ലേ? എന്നാൽ വേഗം പറഞ്ഞേക്കാം.. ഞായറാഴ്ച എന്റെ നിശ്ചയാണ്. അറിഞ്ഞിണ്ടാവല്ലോ? ഇവിടെ വെച്ചു തന്നെയാട്ടോ .കുറച്ചാളുകൾ മാത്രമുള്ള ചടങ്ങാണ്. നിനക്ക് തിരക്കാണെന്ന് അറിയാം, വരാൻ പറ്റില്ലെന്നും.എന്നാലും നിന്നോട് ഒന്ന് പറയണമല്ലോ.അതല്ലേ അതിന്റെ മര്യാദ.. അങ്ങനെ അവസാനം എനിക്കൊരാളെ കിട്ടിട്ടോ … ” അപ്പുറത്ത് നിന്ന് നീട്ടിയ ഒരു കുണുങ്ങൽ..അവൾ എന്നെ വേദനിപ്പിക്കാൻ പറയുന്നതാണോ??. ദുഃഖത്തിന്റെ ഒരംശം പോലും ആ വാക്കിൽ കണ്ടില്ല.
“ഹലോ അവിടെയില്ലേ?…അല്ലേൽ ഞെട്ടി പോയോ കേട്ടിട്ട് ” ആ പറച്ചിലിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല. എന്ത് ചോദിക്കണമെന്നറിയില്ല.
“വിഷമമുണ്ടോ??… ” ആ മനസ്സ് അറിയാൻ നോക്കി.
“എന്തിന്?? എനിക്കെന്ത് സന്തോഷമാണെന്നറിയോ?…. എന്നെയിത്ര കാലം ഇവിടെയിട്ട് പട്ടിയെപ്പോലെ കളിപ്പിച്ച, നിന്നെ ഞാനോടിച്ചില്ലേ??..ഇവിടെ നിന്ന്.അതും നിന്റെമ്മയുടെ കയ്യീന്ന് തന്നെ തല്ല് വാങ്ങി തന്നിട്ട്!!.ഇത്ര കാലം വേദനിപ്പിച്ചതിനുള്ള ശിക്ഷയായി കണ്ടാമ്മതി ട്ടോ.. ഞാൻ ആണുങ്ങളുടെ കൂടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025