Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 7

ഓടിവരുന്ന ചെറിയമ്മയെ കാണുമെന്നു കരുതി അവളുമില്ല!.അച്ഛന് പിന്നേ ഓട്ടത്തിലാവും.
“എടാ ഇറങ്ങുന്നില്ലേ??..അല്ലേൽ തിരിച്ചു പോവ്വാനുള്ള ഇരിപ്പാണോ മോനേ.?.ഇങ്ങു വന്നേ നീ ” എന്റെ വേരിറങ്ങി പോയ ഇരിപ്പു കണ്ട് ചോദിച്ചുകൊണ്ട് ഗായത്രി ഡോർ തുറന്നു തന്നു.
മടിച്ചാണെങ്കിലും ആ മാവിന്റെ തണലിലേക്കിറങ്ങി.ചുറ്റിനും നിന്നവർക്ക് വല്ല്യ ചുഴിഞ്ഞ നോട്ടമൊന്നുമില്ല. ആർക്കും അങ്ങനെ അറിയാൻ വഴിയില്ലല്ലോ ഞാൻമ്പോയത്.
അറിയാതെ നോട്ടം പണ്ട് ഞാൻ ചെയ്യണ പോലെ മുകളിലേക്ക് ചെറിയമ്മയുടെ റൂമിലേക്ക് എറിഞ്ഞു. തുറന്നു കിടക്കുന്ന ആ ജനലിന്റെ ഉള്ളിൽ നേർത്ത ഇരുട്ടുണ്ട്.അത്‌ മറച്ചുകൊണ്ട് വെള്ള കർട്ടൻ വന്നു ഇളകി. അവളവിടെയുണ്ട്. കാലമാടൻ വന്നൊന്ന് ആവുവോ?.
വന്ന വേണ്ടാത്ത ചിന്തയെല്ലാം കളഞ്ഞു. കൊണ്ടുവന്ന പെട്ടികളൊക്കെ ഇറക്കിവെച്ചു.ആശാന്റി ഓടി വന്നു പൊതിഞ്ഞു.കരച്ചിലിന്റെ ചെറിയ നിഴൽ ആ കണ്ണിൽ..ഞാൻ ഞെട്ടി.
“എന്റെ ആശാന്റി ഞാൻ ജസ്റ്റ്‌ ഒരു ടൂർ പോയതല്ലേ?..ആരോടും പറഞ്ഞില്ലെന്നേയുള്ളൂ .ഇവിടെയെങ്ങാനും പറഞ്ഞാൽ ന്നെ വിടോ..?? ” ഞാൻ പഴയ ആളാവാന്തന്നെ നോക്കി.
“പോടാ നിന്റെ ഒരു തമാശ..!” ആന്റി ന്റെ നേർക്ക് കൈയ്യോങ്ങി..
വീട്ടിലേക്ക് കേറി.. ഉഷാന്റിക്ക് ഇപ്പോഴും കളിയാക്കുന്ന നോട്ടം.
“ന്താ തള്ളേ സുഗാണോ…” ഗൗരവം നിറച്ച ന്റെ ചോദ്യം.
“തള്ള….നിന്റെ കെട്ട്യോളെ വിളിക്കടാ…” തിരിച്ചു കിട്ടി.പത്തി താഴ്ത്തി ഞാനൊന്ന് താഴ്ന്നു തൊഴുത്തു.മുന്നിലുള്ള എല്ലാരും ആ കളി കണ്ടു ചിരിച്ചു..ഗായത്രിക്ക് ഇല്ലാത്തൊരു ചിരി മുഖത്തുണ്ടോ?.. എന്റെ ഉള്ള് അറിയുന്ന ഒരാളാണല്ലോ? അതാവും.
വരാന്തയിൽ നിന്നു ചുറ്റുപാടെല്ലാമൊന്ന് നോക്കി.സെറ്റ് അപ്പൊക്കെ കൊള്ളാം,ഒരു കല്യാണ വീടിന്റെ ചായ വന്നിട്ടുണ്ട്. ഹരി സൈഡിൽ ഫോൺ വിളിയുടെ മേളത്തിലാണ്.പാവം അവനായിരിക്കുമെല്ലാം തലയിൽ വെച്ചുകാണുക.
തിരിഞ്ഞു കറങ്ങി നിൽക്കുമ്പോ.ഞാൻ പോയിന്നറിയാവുന്നവർ കുറച്ചേയുള്ളു. ആശ്വാസം!!വന്നു ഉപദേശത്തിന്റെ കെട്ടഴിക്കില്ലല്ലോ.
മുന്നിലൊരു കാർ വന്നു നിന്നു.ഓടിയിറങ്ങി അച്ഛന് മുന്നിൽ.വന്നൊരു കെട്ടിപ്പിടുത്തം. “അമ്മയെ കണ്ടോ നീ??..” ആദ്യ ചോദ്യം. ഇല്ലെന്ന് ഞാൻ തലയാട്ടിയപ്പോ.. അച്ഛന് ആശാന്റിയെ നോക്കി..
“ലക്ഷ്മി റൂമിലുണ്ട്….” അവർ ചിരിച്ചു. പതുങ്ങിയിരിക്കാണോ തള്ള. അച്ഛന് എന്നേ ഉന്തി തള്ളി വിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025