Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 7

കെട്ടിക്കുകയും ചെയ്യരുത്.
ഇതെങ്ങനെ മുടക്കുമെന്നാണ് ചിന്ത.. ഒറ്റ ദിവസം കൊണ്ടെന്ത് ചെയ്യാനാ?.നാളെ യാണ് തിരിച്ചു പോണത് എന്തേലും കണ്ടെത്തേണ്ടി വരും..
ഗായത്രിയൊന്നും മിണ്ടീല്ല!!.ഷോപ്പിങ് കഴിഞ്ഞു ഇറങ്ങാൻ നേരം.സൈഡിലെ അപ്പിളിന്റെ ഷോപ്പ് കണ്ടു.ഗായത്രി വെറുതെ പോയി ഐ പാഡ് എടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന നേരം എനിക്ക് ഹീറിനെ ആണ് ഓർമവന്നത്. എന്റെ ഫോണെടുത്തു അവളെപ്പോഴും കളിക്കുമായിരുന്നു.ഫോട്ടോ എടുക്കാമായിരുന്നു.കോളേജിലെത്തീട്ടും ഒന്നില്ലല്ലോ അവൾക്ക്.എഞ്ചിനീയറിംഗ് ഒക്കെ പഠിക്കല്ലേ.. എല്ലാരെ കയ്യിലും ണ്ടായിട്ട് അവൾക്കില്ലാതെ നിക്കുമ്പോ ആ മനസ്സിൽ എന്തായിരിക്കും. കയ്യിലാണെൽ അഞ്ചു പൈസയില്ല. ഉള്ളത് ഒരുത്തി കൊണ്ട് പോയി വീഴുങ്ങി.അജിന്റെ സാലറി അടക്കം.
അപ്പുറത്തെ ഷോപ്പിൽ നിന്നിറങ്ങി വന്ന ഗൗരിയേച്ചിയെ കണ്ടപ്പോ കാലു പിടിക്കാൻ തോന്നി. ഹീറിനെ ഇനി പിന്നെ കാണാൻ പറ്റിയില്ലെങ്കിലോ??..
കാലു പിടിച്ചു. പുള്ളിക്കാരത്തി കനിഞ്ഞു. ഗായത്രിക്ക് അസൂയ കൂടി. ഉള്ളത് വെച്ചു ഒരു ഐഫോൺ 11 കിട്ടി. ചേച്ചിക്ക് സന്തോഷ കൊണ്ടോരുമ്മ കൊടുത്തു പോയി.
പിന്നെ ഗായത്രിയെ സോപ്പിട്ടു കുറച്ചു ചോക്ലേറ്റസും വാങ്ങി. ഹീറിന്റനിയൻ പാഞ്ചിക്ക്.
നേരെ ഫ്ലാറ്റിലേക്ക് പോയി പാക്ക് ചെയ്തു.എനിക്കൊന്നുമില്ല.അവർക്കെന്തൊക്കയോ കെട്ടാനുണ്ടായിരുന്നു.ഹീർ കോളേജിൽ പോയി കാണുമെന്നു ചേച്ചി തന്നെയാ പറഞ്ഞത്.അങ്ങനെ വൈകിട്ട് പോവാമെന്ന് തോന്നി..
ചേച്ചിയുടെ കാറടുത്തിരുന്നു. അജിന്റെ റൂമിന്റെ മുന്നിൽ വെച്ചു അവളുടെ വീട്ടിലേക്ക് നടക്കാണ് ആയിരുന്നു ഉദ്ദേശം. കാർ നിർത്തി പുറത്തിറങ്ങി രണ്ടു സ്റ്റെപ് വെച്ചപ്പോഴേക്കും പിന്നിൽ നിന്ന് വിളി..
“ഓയ്….” പെട്ടന്ന് മനസ്സിലായില്ല.
“ഓയ്, ഓയ്…” വീണ്ടും വിളി. ഇത്തവണ ബാക്കിൽ നിന്നാണ്. തിരിഞ്ഞു നോക്കി.തിരഞ്ഞു നടന്നവൾ അതാ ബാക്കിൽ.ഹീർ തന്നെ .ആ മുഖത്തെ ചിരി. ആ മുടി മെടഞ്ഞു കെട്ടിയത് രണ്ടു സൈഡിലുമുണ്ട്.ബാക്കിൽ പിറകോട്ടേക്ക് തള്ളി ഒരു ബാഗും. നടന്നു വരുന്ന വരവാണ്.ക്ഷീണമാ മുഖത്തുണ്ട് നല്ലപോലെയുണ്ട്..
“നിനക്ക് വല്ല കാര്യവുമുണ്ടോ ഇങ്ങനെ കോളേജിൽ ഒക്കെപോവേണ്ട! പഠിച്ചതൊക്കെ മതി. ഇനി വല്ല പണിക്കും പോവാം..” നിരങ്ങി,നിരങ്ങി വന്നു മുന്നിലെത്തിയ അവളെ കോലങ്കണ്ടു ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025