Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 8

അച്ഛനെ അന്വേഷിക്കുന്നവരെല്ലാം ആളെക്കിട്ടാതെ ആയപ്പോ,അമ്മയെ നാട്ടുകാരുടെ മുന്നില് വെച്ച് ഒറ്റപ്പെടുത്തി ചീത്ത പറഞ്ഞിട്ടുണ്ട്. എനിക്കത് ചെറുതായി ഓർമയുണ്ട്.വരുന്ന ഒരു കവലയിൽ അമ്മയുടെ ചെറിയച്ഛന്റെ കൂടെ പോവുമ്പോഴാണത്‌ കണ്ടത്. അമ്മയുടെ ചുറ്റും ഒരുപാട് ആളുണ്ടായിരുന്നു.അന്നെത്ര വിഷമിച്ചു കാണുമത്‌.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

എന്നോ അമ്മയുടെ കൂടെ ഇഷ്ടല്ലെങ്കിലും ഞാമ്പോയിണ്ട്. ദൂരെയാ വയലീന്ന് ഞങ്ങളുടെ വീട് കാണാൻ. അന്നമ്മ കരയണതും കണ്ടിട്ടുണ്ട്. എനിക്കെന്തേലും അന്ന് മനസ്സിലാവോ?. ഇതൊക്കെ അച്ഛന് തന്നെയാ എനിക്ക് പറഞ്ഞു തന്നത്.ഇതൊക്കെ അറിഞ്ഞപ്പോ ആണോന്ന് അറീല്ല, അമ്മയെ പിന്നീട് എനിക്ക് ഇഷ്ടപെട്ട് തുടങ്ങിയത്. എന്നാലും ഈ കാര്യം ഒക്കെ മനസ്സിൽ വരുമ്പോ. ആ അമ്മയോട് ഞാനെങ്ങനെയാ തെറ്റാ.?”

“പാവാല്ലേ?… ” ഐറ സങ്കടപെട്ടു.

“ഹ്മ്മ്…”

ഇത്തിരി നേരം അങ്ങനെ നിന്നു.മിണ്ടാതെ കുറേ നേരം കൂടെ..

“അഭീ എന്‍റെൽ ഇതെ ഉള്ളൂട്ടോ ” അവളെന്‍റെ കാർഡ് നീട്ടി ചിരിച്ചു. കട്ട് കൊണ്ടുപോയ സാധനല്ലേ അത്‌?

“അതിനുള്ളിൽ ഒന്നുല്ല… ഒക്കെ ”

“വേണ്ട വേണ്ട…” അവളതെന്തിനാ ചെലവാക്കിയേന്ന് പറയാനുള്ള ഒരുക്കത്തിലാണ്. എന്താലും എന്നേ പറ്റിക്കാൻ ഒന്നും അല്ലല്ലോ കൊണ്ടുപോയത്. എന്തേലും ആവശ്യം കാണും.

ഐറ ഒന്നുകൂടെ എന്നെകെട്ടി പിടിച്ചോണ്ട് കണ്ണിൽ വെള്ളം നിറച്ചു.തെണ്ടി.

“ഡാ..മര്യാദക്കവളോട് എല്ലാം പറഞ്ഞു സെറ്റായിക്കോ.. ഇല്ലേൽ ഞാനിനിയും വരും. ” കള്ളദേഷ്യം. എന്‍റെ ചേച്ചിയാന്ന വിചാരം? ഹും!!!

“പിന്നേ വേണേലിങ്ങട്ട് വന്നു സോറി പറയട്ടെ!!… ന്‍റെ പട്ടി പോവും.!! ” അങ്ങനെ തന്നെ നിൽക്കാനാണെന്‍റെ തീരുമാനം. ഇനി വയ്യ സോറി പറഞ്ഞവളെ പിന്നാലെ പോവ്വാൻ.

“ഓഹ്…. രണ്ടിനോടും പറഞ്ഞിട്ട് കാര്യമില്ല.എന്താണ് വെച്ചാൽ ചെയ്യ്. രണ്ടും കണക്കാ….” നിവർത്തിയില്ലാതെയവൾ കണ്ണുരുട്ടി പറഞ്ഞു.പിന്നേ….ചെറിയമ്മയോടും ഇതേപോലെയവൾ പറഞ്ഞു കാണും,എന്നോട് വന്നു സംസാരിക്കാൻ. അതൾക്ക് പറ്റില്ലേ? ന്ന്ട്ട് എന്നേ കുരങ്ങ് കളിപ്പിക്കാൻ അല്ലേയവള്‍ക്ക്..അങ്ങനെയിപ്പോ ഞാൻ താഴ്ന്നു കൊടുക്കില്ല.

ഐറയുട പറച്ചിലിന് ഞാൻ ചിരിച്ചു കൊടുത്തു..

“പിന്നേ നീ വെറുതെ അങ്ങു നിശ്ചയം മുടക്കി ന്ന് പറയല്ലേ.. നിന്‍റെ ഐഡിയ അല്ലേ ഇത്?.. ഇതിപ്പോ നേരിട്ട് പറയാതെ എല്ലാരുമറിഞ്ഞല്ലോ നിങ്ങളിഷ്ടത്തിലാന്ന്.അല്ലാതെ പറഞ്ഞാലുള്ള അവസ്ഥ .കൈ മുറിച്ചതുകൊണ്ട് ആ പേടിയിൽ, അവൾക്ക് ഇനി വേറെ ആലോചന ഒന്നുമാരും കൊണ്ടൊരില്ല. നല്ല ഐഡിയാണ് മോനേ “അമ്മോ!!! എന്തൊക്കെയാണവളുടെ തലയിലൂടെ ഈ പോവുന്നത്. ഞാൻ മിണ്ടിയില്ല. ഒന്ന് വെറുതെ ചിരിച് കൊടുത്തു. ആ അനങ്ങനെ വേണേലും ചിന്തിക്കാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025