Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൂന്ന്‌ പെൺകുട്ടികൾ 9

പക്ഷേ എങ്ങിനെ?

ഒരു ദിവസം ആര്യചേച്ചിയോട് അയൽവക്കത്തുള്ള തള്ള വന്നിരുന്ന്‌ കഥകൾ പറയുന്നു.
ഞാനും അമ്പിളിയും ഉള്ളിലെ മുറിയിലിരിക്കുകയാണ്.
ആ തള്ളയുടെ സംസാരം..
“എല്ലാവരും പഞ്ചായത്ത് കടവിൽ അലക്കാൻ പോയി …..”
“അവരെല്ലാം അലക്കും കഴിഞ്ഞ് വീട്ടിലേക്ക് പോയി….”
“എന്റെ മകനും അലക്കാൻ പോയി…”
“അവൻ മാത്രം അലക്കും കഴിഞ്ഞ് ആ കല്ലും ചുമന്ന്‌ വീട്ടിലേയ്ക്ക് പോന്നു….”
അമ്പിളി ഇരുന്ന്‌ കുലുങ്ങി ചിരിക്കുന്നു.
എനിക്ക് മനസിലായില്ല എന്തിനാണ് ചിരിക്കുന്നത് എന്ന്‌.
“എന്താ ചേച്ചി?”
“നീ കേട്ടില്ലേ അവർ പറഞ്ഞത്?”
“കേട്ടു, അതിനെന്താ ഇത്ര ചിരിക്കാൻ?”
“പൊട്ടൻ”
എനിക്ക് ദേഷ്യം വന്നു. വെറുതെ ഒരു കാര്യവുമില്ലാതെ പൊട്ടൻ എന്ന്‌ വിളിക്കുകയാണ്.
ഞാൻ മിണ്ടാതെ ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് പോയി.
കുറച്ച് കഴിഞ്ഞ് ഫോൺ.
“എടാ നീ പിണങ്ങി പോയതാ?”
“അല്ല”
“എന്നാ ബാ”
“എന്തിന് എന്നെ പൊട്ടൻ എന്നെല്ലാം വിളിക്കാൻ അല്ലേ?”
“അത് സത്യമാണല്ലോ?” അമ്പിളി കിടന്ന്‌ ചിരിക്കുന്നു.
എനിക്ക് പിന്നേയും അരിശം വന്നു.
“ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു? അവർ പറഞ്ഞതിൽ ചിരിക്കാൻ എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ല”
ഞാൻ ഫോൺ കട്ടു ചെയ്തു.
പിറ്റേന്ന്‌ ആര്യ ചേച്ചിയോട് ഞാൻ വിഷയം പറഞ്ഞു.
“എടാ മണ്ടൻ കൊണാപ്പാ ആ തള്ള അതിന്റെ മകൻ അവിടുള്ള ഒരു പോക്ക് കേസിനെ കെട്ടി വീട്ടിൽ കൊണ്ടുവന്നതാണ് പറഞ്ഞത്. നിനക്ക് മനസിലായോ? അതുകൊണ്ടാണ് അമ്പിളി കിടന്ന്‌ ചിരിച്ചത്. എങ്ങിനെ ചിരിക്കാതിരിക്കും?”
അമ്പിളി ആള് കൊള്ളാമല്ലോ!!? ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് അത് മനസിലായിരുന്നില്ല.
അടുത്ത ദിവസം അമ്പിളിയെ കണ്ടപ്പോൾ ഞാൻ ഊറി ചിരിച്ചു.
“ഉം എന്താ? പിണക്കം മാറിയോ?”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025