Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 20

“ദെന്‍ കമോണ്‍..നമുക്കവരെ ചോദ്യം ചെയ്യാം” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും കൂട്ടി ഉള്ളിലേക്ക് പോയി.
“നീ ഇവിടിരിക്ക്..ഞാനുടന്‍ എത്താം കേട്ടോ” പോകുന്നതിനു മുന്‍പ് ഡോണ വാസുവിനോട് പറഞ്ഞു. അവന്‍ തലയാട്ടിയ ശേഷം വെളിയിലേക്ക് ഇറങ്ങി.
മൂന്നു സ്ത്രീകളെയും ആ മുറിയില്‍ നിലത്ത് ഇരുത്തിയിരിക്കുകയായിരുന്നു. പോലീസ് വേഷമിട്ട രണ്ട് പെണ്ണുങ്ങളും വിതുമ്പി കരയുന്നുണ്ടായിരുന്നു. പക്ഷെ നാദിയയുടെ കണ്ണുകളില്‍ ഭയമോ കൂസലോ ഉണ്ടായിരുന്നില്ല. പോലീസുകാര്‍ എത്തി മൂന്നു കസേരകള്‍ കൊണ്ടിട്ടു. മറ്റൊരെണ്ണം അവയുടെ മുന്‍പില്‍ അഭിമുഖമായും ഇട്ടു.
“ആദ്യം നീ വാ.” നാദിയയെ നോക്കി എ സി പി പറഞ്ഞു. അവള്‍ എഴുന്നേറ്റ് വന്നപ്പോള്‍ മറ്റു രണ്ട് സ്ത്രീകളെ പോലീസുകാര്‍ അവിടെനിന്നും മാറ്റി.
“ഇരിക്ക്” കസേര ചൂണ്ടി എസിപി നിര്‍ദ്ദേശിച്ചു. അവള്‍ ഇരുന്നു.
“നിന്റെ പേര്?” എസിപി ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
“നാദിയ”
“ഫുള്‍ നെയിം”
“നാദിയ ഹസന്‍..”
“ഈ ഹസന്‍ ആരാണ്? അച്ഛനോ അതോ ഭര്‍ത്താവോ?”
“ഭര്‍ത്താവ്”
“അയാള്‍ക്ക് എന്താണ് ജോലി?”
“ഗള്‍ഫിലാണ്”
“ഓഹോ..നിന്റെ വീട് എവിടെയാണ്?’
“കോഴിക്കോട്”
“ഇവളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖ വല്ലതും ഉണ്ടായിരുന്നോ?” പുറത്ത് നിന്നിരുന്ന ഒരു പോലീസുകാരനോട്‌ എസിപി ചോദിച്ചു.
“ഇല്ല മാഡം”
“ഒകെ..എന്തിനാണ് നീ അസീസിനെ കൊല്ലാന്‍ ശ്രമിച്ചത്?” എസിപി വീണ്ടും അവള്‍ക്ക് നേരെ തിരിഞ്ഞു.
“ഞാന്‍ കൊല്ലാന്‍ ശ്രമിച്ചില്ല..ഒരു ഇന്‍ജക്ഷന്‍ നല്‍കാന്‍ മാത്രമാണ് ഞാന്‍ ചെന്നത്?”
“നിന്റെ കൈയിലുള്ള സിറിഞ്ചില്‍ ഉണ്ടായിരുന്നത് വിഷം അല്ലെ? .അതുള്ളില്‍ ചെന്നാല്‍ ആള് മരിക്കില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?”
“അയ്യോ സാറെ എനിക്കറിയില്ല അതില്‍ എന്താണെന്ന്. എന്നോട് അവിടെത്തി ആ ഇന്‍ജക്ഷന്‍ നല്കാന്‍ പറഞ്ഞു..ഞാനതിനു ശ്രമിച്ചു..അതല്ലാതെ എനിക്ക് ഒന്നുമറിയില്ല”
“ആരാണ് നിന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചത്?”
ഡോണ ശ്രദ്ധാപൂര്‍വ്വം അവളെന്ത് പറയുമെന്നറിയാന്‍ നോക്കി.
“കരണ്ടി വര്‍ഗീസ് ചേട്ടന്‍” നാദിയ പറഞ്ഞു.
“ആരാണ് അയാള്‍?”
“അന്ന് ഈ സാറ് ഞങ്ങളെ പിടികൂടാന്‍ എത്തിയപ്പോള്‍ ഓടിപ്പോയവരില്‍ ഒരാള്‍” പൌലോസിനെ നോക്കി അവള്‍ പറഞ്ഞു.
“എന്തിനാണ് നിന്നെക്കൊണ്ട് അയാള്‍ അത് ചെയ്യിച്ചത്?”
“അറിയില്ല..ഞങ്ങള്‍ പണത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നവരാണ് സാറെ”
“ഇതാണ് നിന്റെ ജോലി..അല്ലേടി നായിന്റെ മോളെ?”
ഇന്ദുലേഖ കടുത്ത കോപത്തോടെ എഴുന്നേറ്റ് അവളുടെ കരണത്ത് ഒന്ന് കൊടുത്തു. നാദിയയ്ക്ക് തല ചുറ്റിപ്പോയി. കൂട്ടുകാരിയുടെ പോലീസ് മുഖം കണ്ടു ഡോണ ചെറുതായൊന്നു ഞെട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025