Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 21

“അതൊക്കെ സമയം കിട്ടുമ്പോള്‍ പറയാം സര്‍. എന്റെ ജീവിതത്തില്‍ എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്ത രണ്ടുപേര്‍ മാത്രമേ ഉള്ളൂ. അതിലൊന്ന് എന്റെ അമ്മയും രണ്ടാമത്തെ ആള്‍, ആ അച്ചനും ആണ്” വാസു പറഞ്ഞു.
“അപ്പോള്‍ ഞാന്‍..ഹും..വൃത്തികെട്ടവന്‍” ഡോണ മുഖം വീര്‍പ്പിച്ചു.
“നിന്നെ ഓര്‍ക്കാതിരുന്നാല്‍ അല്ലെ മറക്കാന്‍ പറ്റൂ..” വാസു ചോദിച്ചു.
ആ ഉത്തരം കേട്ടു പൌലോസ് ഉറക്കെ ചിരിച്ചു.
“ബ്രില്യന്റ് മാന്‍..ബ്രില്യന്റ് ആന്‍സ്വര്‍….”
“നമുക്ക് ഈ സന്തോഷം ഒന്ന്‍ ആഘോഷിച്ചാലോ സര്‍?” ഡോണ ചോദിച്ചു.
“നോ..നോ ടൈം…എനിക്കുടന്‍ എസിപി ഓഫീസില്‍ എത്തണം. മംഗലാപുരത്ത് നിന്നും ഒരുത്തനെ പൊക്കാനുണ്ട്. ഈ പാവത്തിന്റെ പാവം ഭാര്യയെ കൊന്ന ആ കള്ള നായിന്റെ മോനെ..അവനെ എന്റെ കൈയില്‍ കിട്ടിയാല്‍…” പൌലോസിന്റെ മുഖം പക കൊണ്ട് നിറഞ്ഞു.
“അതാരാണെന്നു മനസ്സിലായോ സര്‍?”
“യെസ്. നിങ്ങള്‍ ഇവിടേക്ക് വരുന്നതിനു മുന്‍പ് ഞാന്‍ അസീസിനെ ചോദ്യം ചെയ്യുകയായിരുന്നു. അറേബ്യന്‍ ഡെവിള്‍സ് ഇടയ്ക്ക് മംഗലാപുരത്ത് നിന്നും ഇതുപോലെയുള്ള ആവശ്യങ്ങള്‍ക്കായി വരുത്തുന്ന ഒരുത്തനുണ്ട്. അവനാണ് ഇതിന്റെ പിന്നിലെങ്കില്‍, അത് അവന്മാരിലേക്ക് എനിക്കെത്താനുള്ള ഒരു വേഗവഴി ആയിരിക്കും. അതെപ്പറ്റി മാഡവുമായി ഒരു ചര്‍ച്ച ഉണ്ട്..സൊ അയാം ലീവിംഗ്..നമുക്ക് പിന്നീട് എപ്പോഴെങ്കിലും കാണാം..”
അങ്ങനെ പറഞ്ഞിട്ടു പൌലോസ് പുറത്തേക്ക് ഇറങ്ങി. ഡോണയുടെ മുഖം വാടിയത് വാസു ശ്രദ്ധിച്ചു. അവന്‍ അവളെയും കൂട്ടി ആശുപത്രിക്ക് പുറത്തേക്ക് നടന്നു.
“പിന്നെ കാണാമെന്നു പറഞ്ഞില്ലേടീ? അവളുടെ ഒരു ദുഃഖം” അവളുടെ വാടിയ മുഖം നോക്കി വാസു പറഞ്ഞു.
“ഹും..നിനക്ക് ഇതൊന്നും മനസിലാകില്ലല്ലോ”
“ഇല്ല..എനിക്ക് മനസിലാകില്ല..നിനക്കറിയുമോ..എന്റെ ജീവിതത്തില്‍ ഒരു പെണ്ണും ഒരിക്കലും ഉണ്ടായിട്ടില്ല. പക്ഷെ എന്നെ ആദ്യമായി അങ്ങനെ സ്നേഹിച്ചത് ദിവ്യയാണ്‌. അവള്‍ ഒരു നല്ല പെണ്ണല്ല എന്നെനിക്കറിയാം. പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമല്ല. അവളെന്നെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍, അവളെ ഞാനെന്റെ പെണ്ണായി മനസ്സില്‍ പ്രതിഷ്ഠിച്ചു. പക്ഷെ എന്തോ തെറ്റിദ്ധാരണ വന്ന് അവള്‍ എന്നെ വെറുത്തു. ഇന്ന് ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അവള്‍ സംസാരിക്കില്ല. ഒരു പുരുഷനെയും അവള്‍ക്കിനി വേണ്ടെന്ന് പറയുന്നെന്നാണ് അമ്മ പറഞ്ഞത്. പക്ഷെ എന്റെ മനസ്സില്‍ അവള്‍ മാത്രമേ ഉള്ളു. എനിക്കൊരു വിവാഹം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് അവളുടെ ഒപ്പം മാത്രമായിരിക്കും. ഉള്ളിന്റെ ഉള്ളില്‍ അവള്‍ വെറും പാവമാണ് എന്നെനിക്കറിയാം. എന്റെ കൂടെ മാത്രമേ അവള്‍ ശരിയാകുകയുമുള്ളൂ..പക്ഷെ…ഇന്നവള്‍ക്ക് എന്നെ വെറുപ്പാണ്..എനിക്ക് അതില്‍ വിഷമമില്ല എന്നാണോ നിന്റെ ധാരണ?”
ഡോണ അവന്റെ കൈയില്‍ മൃദുവായി പിടിച്ചു.
“അയാം സോറി വാസു..ഞാന്‍ കാരണമാണ് അതുണ്ടായത്..എന്നോടും അവള്‍ സംസാരിക്കില്ല. ഈ തെറ്റിദ്ധാരണ മാറ്റാന്‍ പലതവണ ഞാന്‍ ട്രൈ ചെയ്തതാണ്. പക്ഷെ അവള്‍ക്കെന്നെ ഭയങ്കര വെറുപ്പാണ്..നീ തനിച്ച് അവളെ ചെന്നു കണ്ടൊന്നു സംസാരിക്കണം..” അവള്‍ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025