Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 21

“ഇല്ല വാസൂ. നീ ഇങ്ങനെ കൂടെക്കൂടെ ഇത് പറയണ്ട കാര്യമില്ല. ഡോണ നീതിക്ക് വേണ്ടിയാണ് ഈ പാടൊക്കെ പെടുന്നത്. അവള്‍ക്ക് വേണമെങ്കില്‍ ഇതൊക്കെ വേണ്ടെന്ന് വച്ച് സുഖമായി സ്വന്തം കാര്യം നോക്കി ജീവിക്കാവുന്നതാണ്. പക്ഷെ അനീതി അരങ്ങു വാഴുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ ഇരിക്കാന്‍ അവള്‍ക്ക് കഴിയാത്തത് പോലെ എനിക്കും അവള്‍ ചെയ്യുന്ന ഈ പ്രവൃത്തിയെ എന്നാല്‍ കഴിയും വിധം സഹായിക്കാതിരിക്കാന്‍ പറ്റില്ല. നീ അവള്‍ക്ക് വേണ്ടിയാണ് റിസ്ക്‌ എടുക്കുന്നത്. നീ ആരെയും കൊല്ലാനോ ആവശ്യമില്ലാതെ ഉപദ്രവിക്കാനോ നടക്കുന്ന ആളല്ല എന്നും എനിക്കറിയാം. അതുകൊണ്ട് നീ എന്ത് വേണേലും ചെയ്തോ. കഴിവതും നിന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ ശ്രമിക്കുക. എനിവേ..എന്താണ് നിന്റെ പ്ലാന്‍?”
“അത് ഞാന്‍ തല്‍ക്കാലം പറയുന്നില്ല. ഷാജി ഡോണയുടെ അരികിലെത്തി അവള്‍ ആവശ്യപ്പെടുന്ന മൊഴി നല്‍കും. സാറ് ആ സമയത്ത് ഇവള്‍ക്ക് പരിരക്ഷ ഉറപ്പാക്കണം” വാസു പറഞ്ഞു.
“ഇവളുടെ പരിരക്ഷ ഇനി എന്നും എന്റെ കടമ ആണ് വാസൂ. അക്കാര്യത്തില്‍ നീ പേടിക്കണ്ട. നീ ധൈര്യമായി മുന്‍പോട്ടു പൊയ്ക്കോ”
ഡോണ തുടുത്ത മുഖത്തോടെ പൌലോസിനെ നോക്കിയിട്ട് എഴുന്നേറ്റു.
“സാറ് ഒരു ദിവസം വീട്ടിലോട്ടു വരണം. പപ്പയെയും മമ്മിയെയും ഒന്ന് പരിചയപ്പെടാം” അവള്‍ പറഞ്ഞു.
“നീ ആദ്യം ഈ സാറ് വിളി ഒന്ന് നിര്‍ത്ത്. ഇച്ചായന്‍..ങേ? എന്തോന്ന്? ഇച്ചായന്‍..അത് മതി” പൌലോസ് പറഞ്ഞു.
“അതെ സാറേ..ഞാനും ഇവളോട്‌ അത് കുറെ ദിവസമായി പറയുന്നു” വാസു പൌലോസിനെ പിന്താങ്ങി.
“ഓ..ശരി ഇച്ചായാ..ഞങ്ങള് പോണു…”
“ശരി..ടാ വാസൂ നീ കുലുമാല്‍ ഒപ്പിച്ച് എന്നെ കുടുക്കല്ലേ..മാഡം അറിഞ്ഞാല്‍ അവരെന്നെ വല്ല കാസര്‍കോട്ടേക്കും തട്ടും” പൌലോസ് പറഞ്ഞു.
“ട്രാന്‍സ്ഫര്‍ പേടിയില്ലാത്ത സാറിന് ഇപ്പോള്‍ എന്താ ഒരു പേടി?” വാസു ചോദിച്ചു.
“അതേടാ..എനിക്ക് ഉടനെ കൊച്ചിയില്‍ നിന്നും എങ്ങോട്ടും പോകണ്ട..ഞാന്‍ ഈ നഗരത്തെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഞാനിതിനെ സ്നേഹിക്കുന്നു…” ഡോണയെ നോക്കിയാണ് പൌലോസ് അത് പറഞ്ഞത്.
“ഉം ഉം..മാനസമൈനെ വരൂ..” വാസു പറഞ്ഞത് കേട്ടു ഡോണയും പൌലോസും ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025