Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുല്ല 2

മുല്ല 2

Mulla Part 2 bY പഴഞ്ചൻ | Previous Parts

 

അന്ന് വീട്ടിലെത്തിയിട്ടും മോസിക്ക് അമ്പരപ്പ് മാറിയില്ല… എന്താണ് ബെല്ല അങ്ങിനെ പെരുമാറിയത്?… അവളുടെ ഭാഗത്ത് നിന്നും അങ്ങിനൊരു പെരുമാറ്റം മോസി തീരെ പ്രതീക്ഷിച്ചില്ല… ആ സമയത്ത് അവളുടെ അമ്മ വന്നത് നന്നായി… ഉൂണു കഴിച്ചിട്ട് അവളോട് യാത്ര പോലും പറയാതെ താനിങ്ങ് പോന്നത് അവൾക്ക് വിഷമമുണ്ടാക്കിക്കാണും… എന്നാലും… തനിക്കോർക്കാൻ കൂടി കഴിയുന്നില്ല…
പിറ്റേന്ന് ക്ലാസ്സിലേക്ക് തേക്കിൻകാട് മൈതാനി ചുറ്റി പോകുന്ന സൈക്കിൾ ചവിട്ടി പോകുന്ന മോസിയുടെ പുറകെ ബെല്ല വച്ചു പിടിക്കുന്നുണ്ടായിരുന്നു… അവളെ മൈൻഡ് ചെയ്യാതെ സൈക്കിൾ പാർക്ക് ചെയ്ത മോസി ക്ലാസ്സിലേക്കുള്ള വരാന്തയിലൂടെ വേഗം നടന്നു… പെട്ടെന്ന് അവളെ തടഞ്ഞ് കൊണ്ട് ബെല്ല അവളുടെ മുൻപിൽ വട്ടം നിന്നു…
“ സോറി മോസി… പറ്റിപ്പോയി… ഇനി ഉണ്ടാവില്ല… എന്നോട് പിണങ്ങല്ലേ… ” മുഖം താഴ്ത്തി നിന്നു കൊണ്ട് ബെല്ല പറഞ്ഞു… മോസി അവളുടെ മുഖത്ത് ശ്രദ്ധിച്ചപ്പോൾ കൺതടങ്ങളുടെ താഴെയായി കറുത്ത പാട് കണ്ടു…
ഇന്നലെ മോസി പോയതിനു ശേഷം ബെല്ലയ്ക്ക് തീരെ സ്വസ്ഥത ഉണ്ടായിരുന്നില്ല… അവളുടെ മനസ്സിൽ തോന്നിയത് അവൾ ചെയ്തു എന്നേ ഉള്ളൂ… അത് മോസിയെ ഏറെ വേദനിപ്പിച്ചെന്നത് ബെല്ലയ്ക്ക് സഹിക്കാനായില്ല… രാത്രി മുഴുവൻ അവൾ കരഞ്ഞു… അടുത്ത ദിവസം മോസിയുടെ കാലു പിടിച്ചിട്ടാണെങ്കിലും ആ പ്രശ്നം തീർക്കണമെന്ന് ചിന്തിച്ചാണ് അവൾ ക്ലാസ്സിലേക്ക് വന്നത്…
“ ഉം… നീ വാ… ” ബെല്ലയുടെ കയ്യിൽ പിടിച്ച് അവൾ ക്ലാസ്സിലേക്ക് പോയി… മോസിയുടെ കരസ്പർശനം അവളിൽ പുളകങ്ങളുണ്ടാക്കി… അതിനേക്കാൾ മോസിക്ക് തന്നോടുള്ള ദേഷ്യം പോയതിലുള്ള ആശ്വാസമായിരുന്നു ബെല്ലയ്ക്ക്…
രണ്ടാമത്തെ പിരീഡ് കഴിഞ്ഞുള്ള ഇന്റർവലിൽ ഗ്രൌണ്ടിന്റെ അരികിലുളള വാകമരത്തിന്റെ ചോട്ടിലേക്ക് മോസി ബെല്ലയേയും കൂട്ടിപ്പോയി…

“ നീ ന്നലെ ഉറങ്ങീലേ… “ മരത്തിനു ചുറ്റും ചതുരത്തിൽ കെട്ടിയിരിക്കുന്ന തറയിൽ ഇരുന്ന് ബെല്ലയുടെ വലതുകൈപ്പടം തന്റെ കൈക്കുള്ളിലാക്കി മോസി ചോദിച്ചു… ബെല്ലയ്ക്ക് അതു വളരെ ആശ്വാസം നൽകി…
“ ഇല്ല… എന്നാന്ന് അറിയില്ല… നീ പോയേപ്പിന്നെ ഒരേനക്കേട്… എന്തൊക്കെയോ ഓർത്ത് അങ്ങിനെ കിടന്നു… കുറേ കരഞ്ഞു… “ അപ്പോഴും മോസിയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ബെല്ലയ്ക്ക് ഉണ്ടായിരുന്നില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025