നോക്കിക്കോളാം ” അപ്പാപ്പന്റെ ആ മറുപടി എനിക്ക് തീരെ പിടിച്ചില്ല.. കള്ള കിഴവൻ..!! ലിസി ചേച്ചി എന്നെ നോക്കി കൈ കൊണ്ടു ടാ ടാ കാണിച്ചു.. ഞാൻ മുഖത്തു ഒരു ചിരി വരുത്താൻ പാട് പെട്ടു..എത്ര പെട്ടന്നാണ് അടുത്ത് ഒട്ടി ഇരുന്ന ആൾ ദൂരേക്കു അകലുന്നത്.. എന്തോ ഓർത്തു ചേച്ചി എന്നെ കൈകൊണ്ടു വിളിച്ചു.. ഞാൻ എഴുന്നേറ്റു ചെന്നു..
പുറത്തേക്കു ഇറങ്ങി അപ്പാപ്പൻ കാണുന്നുണ്ടോ എന്നു നോക്കിയിട്ടു ചേച്ചി എന്നെ അടുത്ത് വിളിച്ചു ചെറുതായി കുനിഞ്ഞു കവിളത്തു അമർത്തി ചുംബിച്ചു.. “പെട്ടന്ന് വരാം കേട്ടോ കെട്ടിയോനെ ” ചേച്ചി എന്റെ ചെവിയിൽ രഹസ്യം ആയി മന്ത്രിച്ചു കുണുങ്ങി ചിരിച്ചു കൊണ്ടു നടന്നു അകന്നു.. കിളി പോയ ഞാൻ ചേച്ചി കണ്ണിൽ നിന്നും മറയുന്നത് വരെ ആ നിൽപ് നിന്നു.. ഇടക് ലിസി ഒന്നു തിരിഞ്ഞു നോക്കിയിരുന്നു..
പല വികാരങ്ങൾ മനസ്സിൽ മാറി മാറി വന്നു.. ഞാൻ തിരിഞ്ഞു നടന്നു സോഫയിൽ പോയി ഇരുന്നപ്പോൾ അപ്പാപ്പൻ അടുത്ത കസേരയിൽ ഇരുന്നു എന്തോ ആലോചനയിൽ പിറു പിറുക്കുന്നു..ഞാൻ ഒന്നു ശ്രദ്ദിച്ചു.. ഇനി ഷുഗർ എങ്ങാനും കേറി ആളുടെ കിളി പോയത് ആണോ എന്ന് അറിയണമല്ലോ..
“ശോ മേരിയുടെ കുടുംബത്തിലെ രണ്ടു പെൺപിള്ളേർക്കും എന്തിനാ ദൈവമേ ഇങ്ങനെ ഒരു വിധി.. ഇളയവൾ കെട്ടി ഒരു വർഷം തികയുന്ന മുമ്പ് കെട്ടിയോനെ ദൈവം അങ്ങ് വിളിച്ചു.. അവളുടെ കാലു എടുത്തു വച്ചപ്പോൾ തുടങ്ങിയത് ആണെന്നു പറഞ്ഞു അവന്റെ വീട്ടുകാർ അവളെ ഓടിച്ചു.. നാട്ടുകാരുടെ കുത്തി പറച്ചിൽ സഹിക്കാതെ വേറെ കല്യാണം ഒന്നും ഇനി വേണ്ടെന്നു പറഞ്ഞു ആ പാവം ഇവിടെ ഒരു വേലക്കാരി ആയി…!!! ഇപ്പോൾ മൂത്തതിന്റെ ഭർത്താവെന്നു പറയുന്ന നാറി അതിനെയും ഇറക്കി വിട്ടിരിക്കുന്നു.. അവന്റെ അണലി സന്തതി സ്വന്തം അമ്മയെ വേണ്ടാന്ന് പറഞ്ഞു അപ്പന്റെ കൂടെ നിൽക്കുന്നു.. ആ പാവം പിടിച്ച എന്റെ കൊച്ചിനെ.. എന്തിനാ ദൈവമേ..” അപ്പാപ്പൻ സ്വയം മന്ത്രിച്ചു കൊണ്ടേ ഇരുന്നു.
എന്റെ ഒരുപാട് സംശയങ്ങൾക്കു ഉള്ള ഉത്തരം ആയിരുന്നു അതു.. ലിസി ചേച്ചി എന്തിനാ ഇവിടെ നില്കുന്നത്.. ലിസി ചേച്ചി കല്യാണം കഴിച്ചത് ആണോ.. ആണെങ്കിൽ ഭർത്താവ് എവിടെ.. കുട്ടികൾ.. ചുരുൾ അഴിഞ്ഞ രഹസ്യം പോലെ എല്ലാം എന്റെ മുന്നിൽ തുറന്നു വന്നു..
കല്യാണം ഇഷ്ടമില്ല എങ്കിൽ പിന്നെ തമാശക്കു ആണെങ്കിലും എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത് എന്തിനാ.. അപ്പോൾ ആഗ്രഹം ഉണ്ടാകും അല്ലേ വേറെ ഒരു
