Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുനി ടീച്ചർ 1

ഇതെല്ലാം മനുഷ്യസഹജമാണെന്നു എന്നോടു പറഞ്ഞു എന്റെ ഹൃദയം എന്നെ ആശ്വസിപ്പിക്കുന്നപോലെ തോന്നി. അവിടെ കിടന്നSറിയാതെ മയങ്ങിപ്പോയി. യാത്രാക്ഷീണം ഇപ്പോഴും ബാക്കി ഉണ്ടായിരുന്നു. ഉറക്കത്തിൽ മനസിലേക്ക് പല പല ചിത്രങ്ങൾ തെളിഞ്ഞു വന്നു. പരീക്ഷ, ബാംഗ്ലൂർ ജീവിതം, തിരിച്ചു ബാംഗ്ലൂരിലേക്കുള്ള യാത്ര, അവിടത്തെ ഫ്രണ്ട്‌സ്, അങ്ങനെ പലതും. ഒന്നും മനസ്സിൽ നിന്നില്ല. എല്ലാം അവ്യക്തം. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഉണർന്നു.

ഫാനിന്റെ തണുത്ത കാറ്റേറ്റാണ് ഞാനുണർന്നതു. നഗ്നനായുറങ്ങിയ എന്റെ ദേഹം മുഴുവൻ തണുത്തിരിക്കുന്നു. വാതിലടച്ചിട്ടുണ്ടോ എന്ന ചിന്ത മനസ്സിലേക്ക് വന്നതും ഞാൻ ഞെട്ടിയെഴുന്നേറ്റു ബെഡ്ഷീറ്റും ചുറ്റിപ്പിടിച്ചു വാതിൽക്കലേക്കോടിയതും ഒരുമിച്ചായിരുന്നു. വാതിൽ ലോക്ക് ചെയ്തിരുന്നു എന്ന് മന്ദം മന്ദം എന്റെ ഓർമയിലേക്ക് വന്നു. വീണ്ടും ബെഡിലേക്കു വീണു. ഓരോ ചിന്തയിൽ കുറച്ചുനേരംകൂടി ബെഡിലങ്ങനെ കിടന്നു.

ഉറക്കത്തിന്റെ മുമ്പു സംഭവിച്ചതോർത്തു വീണ്ടും ഒരസ്വാസ്ഥ്യം തോന്നി. രാത്രി കല്യാണ വീട്ടിൽ പോകാനുള്ള പ്ലാൻ വേണ്ടെന്നു വച്ചു. കുളിച്ചശേഷം ഭക്ഷണം കഴിച്ചു നേരെ കിടന്നുറങ്ങി. ലിസിമ്മ കല്യാണ വീട്ടിൽ പോയിരുന്നു. എന്നോട് കിടന്നുറങ്ങാൻ പറഞ്ഞു. പകൽ കല്യാണവീട്ടിൽ അൽപം ജോലിയെടുത്തതിന്റെ ക്ഷീണവും കാമാസ്വാദനത്തിന്റെ മത്തും കാരണം രാത്രി നന്നായുറങ്ങി. അങ്ങിനെ ഈ രണ്ടാം ദിനം എന്റെ വെക്കേഷനിലെ വളരെ വ്യത്യസ്ഥമായ ഒരു ദിനമായിമാറി.

***************************************** രാവിലെ എഴുന്നേറ്റു വസ്ത്രങ്ങൾ മാറ്റി ഞാൻ താഴെ അടുക്കളയിൽ ചെന്നു. ലിസിമ്മ പ്രാതൽ റെഡിയാക്കിയിരുന്നു.

“കല്യാണ വീട്ടിൽ രാത്രി എല്ലാവരും ഉണ്ടായിരുന്നോ? ആരുടെ കൂടെയാ രാത്രി തിരിച്ചു വീട്ടിൽ വന്നേ?”

“ടീച്ചറുടെ കൂടെ.”

ഹമ്പടീ… മുരളിചേട്ടൻ മാത്രം പോകുന്നുള്ളൂ എന്നാണല്ലോ എന്നോട് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോൾ എന്ത് പറ്റി ആവോ? രാത്രി അവിടെ പോകാനുള്ള പ്ലാൻ ഉപേക്ഷിച്ചതിൽ എനിക്കതിയായ നിരാശ തോന്നി.

കല്യാണത്തിനു പോകണം. ഇന്നത്തെ ദിവസം അങ്ങിനെ തീരും. അവിടെനിന്നു ഇനി ടീച്ചറെ കണ്ടാൽ തന്നെ സംസാരിക്കാനൊന്നും പറ്റിയെന്നും വരില്ല. അല്ലെങ്കിലും എന്തിനാ ഞാൻ ഇങ്ങനെ ടീച്ചറെ കുറിച്ചുതന്നെ ആലോചിക്കുന്നത്!

അതികം വൈകാതെ തന്നെ ഞാൻ കുളിച്ചുമാറ്റി കല്യാണവീട്ടിലെത്തി. ആളും ആരവവും കുട്ടികളും സ്ത്രീകളും പാട്ടും സ്വീകരണവും തിരക്കും ഭക്ഷണം വിളംബലും കഴിക്കലും. കല്യാണവീടുകളിൽ ചെന്നാൽ ഒരു ഹരം തന്നെ. എല്ലാം മറന്ന് ആളുകളോടിടപഴകാൻ കല്യാണവീടുതന്നെ ഏറ്റവും ചേർന്ന സ്ഥലം. സുഹൃത്തുക്കളെ കാണാനും ബന്ധുക്കളെ കാണാനും പുതിയവരെ പരിചയപ്പെടാനുമെല്ലാം കല്യാണവീടിനെക്കഴിഞ്ഞേ മറ്റൊരു സ്ഥലമുള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025