Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 2

 

എന്നും പറഞ്ഞു ഒറ്റ ഓട്ടം അടുക്കളയിലെക്ക്.. എല്ലാരോടും യാത്ര പറഞ്ഞു നിൽകുമ്പോ അമ്മ എന്റെ അടുത്തേക്ക് വന്ന് എന്നെ മാറ്റി നിർത്തി

 

 

” എടാ അവൾക് കുറച്ച് ഡ്രസ്സ്‌ ഒക്കെ എടുത്ത് കൊടുക്കണേ..അവള് സമ്മതിക്കില്ല എന്നാലും മോൻ വാങ്ങിക്കോട്.. അവള് കൊണ്ടുവന്ന ഡ്രസ്സ്‌ മുഴുവൻ പഴയതൊക്കെയാ..”

 

 

ഞാൻ തലയാട്ടി

 

 

” മോന് വിഷമം ഉണ്ടോ ഈ കല്യാണം അമ്മ നടത്തിയതിൽ..ഉണ്ടേൽ അമ്മയോട് ക്ഷമിക്കണേ അമ്മേടെ മോൻ ”

 

അതിന് അമ്മയുടെ കവിളിൽ ഒരു ഉമ്മയായിരുന്നു മറുപടി. ഇത്രയും നല്ല ഒരു ഭാര്യയെ എനിക്ക് സമ്മാനിച്ചതിൽ

 

” എടാ മോൾടെ കൂടെ തന്നെ കാണണേ.. ഒറ്റക്കാകിട്ട് എങ്ങോട്ടും പോകല്ല്… എന്നാൽ ഇനി നിൽക്കണ്ട നടയടക്കും ഇറങ്ങിക്കോ രണ്ടാളും… ”

 

ഞാൻ കാറിൽ കേറി വെളിയിലേക്ക് ഇറക്കി അവൾ വന്നു കേറിയപ്പോ ഞാൻ വണ്ടി മുന്നോട്ട് എടുത്ത് കുറച്ചുനേരം ആരും ഒന്നും മിണ്ടില്ല

വിരാമം ഇടാൻ ഞാൻ തന്നെ തീരുമാനിച്ചു

 

” അമ്പലത്തിൽ പോയി തൊഴുതിട്ട് നമ്മക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ടേ… നീ നിനക്ക് ആവശ്യം ഉള്ളത് വാങ്ങിക്കോണം കേട്ടോ..”

 

 

അത്രേം നേരം വെളിയിലേക്ക് നോക്കി പുറത്തെ കാഴ്ചകൾ ശ്രദിച്ച പെണ്ണ് പെട്ടന്ന് എന്നെ ഒന്ന് നോക്കി

 

” എനിക്ക് ഒന്നും അങ്ങനെ വാങ്ങൻ ഇല്ലേട്ടാ… ”

 

ചെറിയ ഒരു പമ്മലോഡ് കൂടിയാണ് അവളുടെ സംസാരം

 

” അതെ., വാങ്ങിക്കാമോ എന്നല്ല ഞാൻ ചോദിച്ചേ… വാങ്ങണം എന്നാ പറഞ്ഞെ… അതുകൊണ്ട് എന്റെ ഭാര്യ ഞാൻ പറയണത് കേട്ട മതിട്ടോ…. ”

 

അതിനവൾ എന്തിനോ ആർക്കോ വേണ്ടി ഒന്ന് ചിരിച്ചു. ചിലപ്പോൾ ഞാൻ ഈ കാണിക്കുന്ന സ്നേഹം തനിക്ക് അർഹത പെട്ടതല്ലെന്ന് തോന്നിക്കണം അല്ലങ്കിൽ ഇങ്ങനെ ഒക്കെ ചെയ്താൽ വീട്ടിൽ ഏട്ടത്തിയും അമ്മയും വല്ലതും പറയുമോ എന്ന് തോന്നിക്കാണും

അങ്ങനെ അമ്പലത്തിൽ എത്തിയതറിഞ്ഞില്ല തൊഴുതു ഇറങ്ങിയപ്പോ നനഞ്ഞു പാതികീറിയ വാഴയിലയിൽ നിന്നും കുറച്ച് ചന്ദനം എന്റെ നെറ്റിയിൽ അവൾ ചാർത്തിതരുമ്പോ എനിക്ക് ഇതെല്ലാം ആദ്യനുഭവം ആയിരുന്നു.. അതിന്റെ ഒരു ത്രിൽൽ അങ്ങനെ നിന്ന് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025