Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 2

 

 

” രണ്ടും കൂടെ അമ്പലപ്പറമ്പിൽ എന്തോന്നാ കിന്നാരം… ”

 

 

ശരിയെച്ചിയാണ് ഏട്ടത്തിയുടെ കൂട്ടുകാരി. ചങ്ക്എന്നൊക്കെ വേണേൽ പറയാം

അങ്ങനെ ചേച്ചിയോട് കുറച്ചുനേരം കത്തിയും വെച് ഞങ്ങൾ ഗ്രാമത്തിന്റെ പച്ചപ്പിനോട് വിടപറഞ്ഞു ടാറിട്ട വഴികളിലേക്ക് ചേക്കേറി.

അതെല്ലാം ഈ പെണ്ണിന് പുതിയ കാഴ്ചയായിരുന്നു എന്ന് ഞാൻ അറിയുക ആയിരുന്നു.. പുറത്തെ ഓരോ കടകളും ചില്ലിലിട്ട ബേക്കറി ഐറ്റം കാണുമ്പോ പെണ്ണിന്റെ കണ്ണ് വിടരുന്നത് ഞാൻ അറിയുണ്ടായിരുന്നു അതെല്ലാം ഒരു ചിരിയോടെ കണ്ട് ഞാൻ വണ്ടിയും പാർക്കിൽ ഇട്ട് അവളുടെ കൈയും പിടിച്ചു മാളിലേക്ക് നടന്നു. അത് കണ്ടപ്പോളെ പെണ്ണിന്റെ കിളി പോയി അമ്പരന്ന് നിൽപ്പുണ്ട്

 

 

” ഏട്ടാ…. വേണ്ടെട്ടാ എനിക്ക് പേടിയാ ഞാൻ… ഞനൊറപ്പായും വീഴും… ”

 

എസ്‌കേലേറ്റർ കേറുന്നതിന്റെ മേളമാണ് പെണ്ണ് ഈ കാണിക്കുന്നേ

 

” അഹ്… പേടിക്കതേടി പെണ്ണെ ഞാൻ ഇല്ലേ… ബാ… ”

 

ഞാൻ കൈ നീട്ടിയതും പെണ്ണ് കൈ എന്റെ കൈക്ക് മുകളിൽ വെച്ച് ആദ്യപടി വെച്ചതെ കാൽ വലിച്ചു

 

” ഇല്ലേട്ടാ വയ്യാ എന്നെകൊണ്ട് പറ്റണില്ല… ഏട്ടൻ പോയി നോക്കിട്ട് വന്നമതി ഞാൻ താഴെ കാണും ”

 

പുറകിൽ നിൽക്കുന്നവർ ഞങ്ങളെ കടന്നു സ്റ്റൈർ കയറുമ്പോൾ ഒരു ചിരിയുണ്ട് എല്ലാരിലും . അതുകണ്ടു എല്ലാർക്കും ഒരു ചിരിയും പാസ്സാക്കി തിരിഞ്ഞു നടന്ന പെണ്ണിനെ ഞാൻ എടുത്ത് പൊക്കി.. ഞെട്ടി അവൾ മാത്രമല്ല എല്ലാരും ചുറ്റും ഉള്ളവർ ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നത് പെണ്ണിന് വല്ലാത്ത ചമ്മൽ ഉണ്ടാക്കി അതിന്റെ പ്രതിഫലം എന്നോണം എന്റെ കൈയിൽ കിടന്ന് പെണ്ണ് കൂതറുണ്ട്.

 

 

” തെഴെറക്കെട്ടാ…. ദേ എല്ലാരും നോക്കണ് അയ്യേ നാണക്കേട്…. ”

 

സ്റ്റൈർ കയറുന്നതിനൊപ്പം അവൾ വിളിച്ചുപറഞ്ഞതിനൊന്നും ഞാൻ മറുപടി കൊടുക്കുന്നില്ലന്നറിഞ്ഞതോടെ പെണ്ണടങ്ങി എന്റെ കഴുത്തിൽ കൈയും കോർത്തു എന്റെ കണ്ണിലേക്ക് നോക്കി അങ്ങനെ കിടന്ന്

 

” അതെ ഇനി ഭാര്യനെ താഴെ ഇറക്കാട്ടോ… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025