Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാല് ചുമരുകൾ

അവളുടെ കണ്ണിന്റെ വശ്യത ഇപ്പോൾ കൊഴിഞ്ഞു പോയിരിക്കുന്നു. നിസ്സഹായതയോടെ അവൾ അവനെ നോക്കി. അവളെ ശ്രെദ്ധിക്കാതെ അവൻ പാന്റിന്റെ പോക്കറ്റിൽ എന്തോ തിരയുകയാണ്.

“നീ എന്താ ഈ നോക്കുന്നേ? “

“എന്റെ ബാഗ് എവിടെ? “

“അലമാരയിലുണ്ട്. ഇപ്പോളെന്തിനാ നിനക്ക് ബാഗ്? “

“നിയതൊന്ന് എടുത്തോണ്ട് വാ.. അല്ലേൽ വേണ്ട ഞാൻ തന്നെ പോയി എടുത്തോളാം. “

നീണ്ട കാൽവയ്പുകളോടെ അവൻ മുറിയുടെ മൂലയിലേക്ക് നടന്നു. പാതി തുറന്നു കിടന്ന അലമാര തുറന്നു ബാഗിന്റെ ഓരോ അറകളിലേക്കും ചൂഴ്ന്നു നോക്കി. ബാഗിനുള്ളിൽ കടന്ന കൈ പുറത്തോട്ടു വന്നത് സിഗരറ്റിന്റെ ഗോൾഡൻ പാക്കെറ്റുമായാണ്. അതിൽ നിന്നൊരെണ്ണം എടുത്ത് കത്തിച്ചു കൊണ്ട് അവൻ വീണ്ടും അവളിരുന്ന കസേരയ്ക്കടുത്തേയ്ക് നടന്നു.

“ഭയങ്കര തണുപ്പ്. ഇപ്പോൾ കുറച്ചാശ്വാസം. “

അവളുടെ മുന്നിലേക്ക്‌ വലിച്ചിട്ട മേശയിലേക്ക് ചാരി നിന്നുകൊണ്ട് അവൻ പുക ഉള്ളിലേക്കു വലിച്ചു.

“നിനക്കെല്ലാം തമാശയാണ്. “

വിരലുകൾ മടക്കി ശബ്ദമുണ്ടാക്കി കൊണ്ട് അവൾ പരിതപിച്ചു.അവളുടെ തലയിൽ അവന്റെ കൈകൾ തഴുകി. സിഗരറ്റിന്റെ മണം അവളുടെ മൂക്കിന്റെ കീഴെ ഒഴുകി നടന്നു. ആ ഗന്ധം  അവൾ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി.

“ഞാൻ തമാശ പറഞ്ഞതല്ല. എനിക്ക് നിന്നെ നഷ്ടപെട്ടാലോ !”

ഇപ്പോളവൻ പറഞ്ഞത് തമാശയല്ലെന്നു അവന്റെ മുഖത്ത് നിന്നും വ്യക്തമാണ്.അത് അവളെ  കൂടുതൽ കുഴക്കി .

“വിവേക് നിനക്കറിയാലോ എനിക്ക് നിന്നെ ജീവനാണെന്ന്. അതുപോലെ അവനെയും. ആര് പോയാലും നഷ്ടം എനിക്കല്ലെടാ. “

അവന്റെ കൈകൾ ചുണ്ടിലേക്കവൾ അടുപ്പിച്ചു. ആ കൈകൾ പിന്നിലേക്ക് വലിഞ്ഞത് അവളെ ആശങ്കയിലാക്കി. മേശയിലേക് ചാരി നിന്ന അവന്റെ ചുണ്ടിലെ സിഗരറ്റ് എരിഞ്ഞു തീരാറായി. അതിനെ ചെരുപ്പിനടിയിൽ ഞെരിച്ചു കൊണ്ട് അവൻ നിവർന്നു നിന്നു.

“നിനക്ക് ഈ മേശ ഓർമ്മയുണ്ടോ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025