Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 6

“ദീപൻ…”
“എത്ര കാലമായി…”
“രണ്ടര കൊല്ലത്തിനു മേളിൽ ആയി സാർ…”
“ഉം” അയാൾ ഒന്നിരുത്തി മൂളി…
“സാർ… സാർ…” ഒരു കോൺസ്റ്റബിൾ ഓടി വന്നു…
“സാർ അവിടെ… ചൂരൽ കാടിനു പിന്നിലെ…” ബാക്കി ആരും കേട്ടില്ല…
“കമോൺ… ഹറിയപ്പ്… ” എസ് ഐ യും സംഘവും ചൂരൽ കാട് കഴിഞ്ഞുള്ള ഉപേക്ഷിക്കപ്പെട്ട ശ്‌മശാനത്തിലേക്ക് ചെന്നു… കൂടെ ദീപനും സുഖേഷും രൂപേഷും ഭാസ്കരൻ ചേട്ടനും പാഞ്ഞു…
ശ്‌മശാനത്തിൽ ഒരു ഭാഗത്ത് മണ്ണിളകി കിടക്കുന്നു… എവിടെനിന്നോ രണ്ടു പണിക്കാരുമായി പോലീസ് എത്തി… ആ മണ്ണ് മാറ്റി…
അതിനുള്ളിൽ ചാക്കിൽ കെട്ടിയ രീതിയിൽ സിന്ധുവിന്റെ മൃതദേഹം… എല്ലാവരുടെയും ഉള്ളിൽ തീ ആളിക്കത്തി… പ്രത്യേകിച്ച് രൂപേഷിന്റെ ഉള്ളിൽ…കാരണം തലേ ദിവസത്തെ രാത്രിയിൽ നടന്ന കാര്യം…
ദീപന്റെ മനസ്സിലും ചെറുതായിട്ട് തീ ആളി… ഇപ്പൊ കുറച്ച് മാസങ്ങൾ ആയിട്ട് യാതൊരു തരത്തിലുള്ള ബന്ധം ഇല്ലെങ്കിലും… മുൻപ്…
“എല്ലാവരും മാറി നിലക്ക്…” എസ് ഐ ഷിബി ചാക്കോ പറഞ്ഞു…
പിന്നെ എല്ലാം പോലീസിന്റെ കൈയിൽ ആയിരുന്നു… ബാക്കിയുള്ളവരോട് ബംഗ്ലാവിലേക്ക് ചെല്ലാൻ പറഞ്ഞു…
സിഐ യും സംഘവും സ്ഥലത്തെത്തി… ഒപ്പം ഡോഗ് സ്‌ക്വാഡും… പോലീസ് നായ ശ്മാശാനത്തിന്റെ മതില് വരെ ഓടി… തിരിച്ച് റോഡ് വരെ ഓടി… “ആ മതിലിനപ്പുറം എന്താടോ…” സി ഐ ഉമ്മൻ കോശി ചോദിച്ചു…
“കോശി സാറേ… ഈ സ്ത്രീ ജോലിക്കു നിന്ന ബംഗ്ലാവാ… ഒരു പഴയ കൊട്ടാരം…”
“ഇവിടെ നിന്ന് കൊട്ടാരത്തിലേക്ക് ഈ മതില് ചാടി കടന്നാൽ എത്ര ദൂരം ഉണ്ടാവും… ”
“സാറേഒരു 500, 600 മീറ്റർ വരും സാർ…”
“ആഹാ അപ്പൊ നല്ലോണം തടയുമല്ലേ… ഉം…” സി ഐ ഹാപ്പി ആയി… നാളായി നല്ലൊരു കോളോത്തിട്ട്…
പോലീസ് നടപടി കഴിഞ്ഞ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി…
“എന്താ… എങ്ങനെയാ…” നീലു പരിഭ്രാന്തിയോടെ ചോദിച്ചു…
ഉം… പിന്നെ അറിയുമെങ്കിൽ എല്ലാരും പറയൂലോ…
രൂപേഷ് മുറിയിൽ അസ്വസ്ഥനായി നടന്നു… ഒന്നുറപ്പായി തന്റെ കാര്യം ഗോവിന്ദാ… കാരണം പോസ്റ്റുമാർട്ടത്തിൽ ഉറപ്പായും ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട വിവരം അറിയും… അപ്പൊ അത് ആരാണ് എന്ന് അന്വേഷിച്ച് തന്റെ മുന്നിൽ പോലീസ് വന്നു നിന്നുകൂടായ്ക ഇല്ല… കുറച്ചുകഴിഞ്ഞപ്പോ സി ഐ യും എസ് ഐ യും പിന്നെ ഡോഗ് സ്‌ക്വാഡും വന്നു… പോലീസ് നായ കോലായിൽ നിന്ന് സിന്ധു ചേച്ചിയുടെ റൂമിന്റെ മുന്നിൽ വട്ടം കറങ്ങി തൂണിന്റെ പുറകിൽ വന്ന് മണപ്പിച്ച് നേരെ ഉള്ളിലെ സ്റ്റോർ റൂമിലേക്ക് കേറി.. അവിടെ അരിച്ചാക്കുകൾക്കിടയിലേക്ക് കേറി മണപ്പിച്ചതിനു ശേഷം പുറത്തേക്കിറങ്ങി കാർ ഷെഡ്ഡ് വരെ ഓടി പോയി വീണ്ടും പിൻവാതിലിന്റെ അവിടെഎത്തി പിന്നെ നേരെ മണപ്പിച്ച് ചൂരൽ കാടുകളിലേക്ക് അവിടെനിന്നും ശ്‌മശാനത്തിന്റെ മതിൽ വരെ ഓടി… ആ മതിലിലേക്ക് നോക്കി കുരച്ചു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025