Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിലേക്ക് ഒരു കടൽ ദൂരം 3

“ഹായ് .. നമസ്കാരം .. ബാങ്കിൽ നിന്ന് വരാൻ ലേറ്റായി .. ഒന്ന് ഫ്രഷ് ആവുകയായിരുന്നു .. വന്നിട്ട് അധിക നേരമായോ ”

“ഹ .. ഉടമ എത്തിയല്ലോ ..”

ചിന്തകളിൽ നിന്ന് പൂർണ്ണമായും മുക്തനാകാത്ത പ്രഭാകരൻ രൂപേഷിനെ കണ്ടപ്പോൾ അറിയാതെ പറഞ്ഞു പോയി.

“ഉടമയോ … ?”

കാര്യം മനസ്സിലാകാതെ രൂപേഷ് ചോദിച്ചു.

എന്താണ് പറഞ്ഞതെന്ന് അറിയാതെ വിജയശ്രീയും നീതുവും തന്നെ നോക്കി ഇരിക്കുന്നത് കണ്ട പ്രഭാകരൻ ഒന്ന് ചമ്മി.

ചമ്മൽ അടയ്ക്കാൻ പാടു പെട്ട പ്രഭാകരൻ പറഞ്ഞു,

“ഹ .. കുഞ്ഞിൻ്റെ അച്ഛൻ അല്ലേ കുഞ്ഞിൻ്റെ ഉടമ അങ്ങനെ ഉദ്ദേശിച്ചതാണ് .. നിങ്ങടെ പേര് രൂപേഷ് എന്നാണ് അല്ലേ വിജയം പറഞ്ഞിരുന്നു .. ഏത് ബാങ്കിലാ വർക്ക് ചെയ്യുന്നത് ”

ഒന്ന് ചമ്മിയതു കൊണ്ടാണെന്നു തോന്നു ഉയർന്നു നിന്നിരുന്ന അയാളുടെ കുണ്ണ ഞൊടിയിടയിൽ പത്തി താഴ്ത്തി.
പതിയെപ്പതിയെ പല വിഷയങ്ങളും സംസാരി‌ച്ച് അവിടുത്തെ ഫാമിലി ചർച്ച കത്തി കയറിയെങ്കിലും തരം കിട്ടുമ്പോഴൊക്കെ പ്രഭാകരൻ നീതുവിനെ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. അപ്പോഴൊക്കെ ഉയർന്നു തുടങ്ങുന്ന കുണ്ണയെ ആരും കാണാതെ പാൻസിൻ്റെ മുകളിൽ കൂടി കടയ്ക്കൽ നുള്ളി അയാൾ തളർത്തി.

“ഒറ്റ മകനാ അല്ലേ .. യൂകെയില് ആണെന്ന് അറിഞ്ഞു .. അവിടെ എവിടെയാണ് .. എൻ്റെ കസിൻ സിസ്റ്റർ യുകെയിൽ ഉണ്ട് അതുകൊണ്ട് ചോദിച്ചതാണ്..”
രൂപേഷ് പ്രഭാകരനോട് ചോദിച്ചു.

വിജയ ശ്രീയും പ്രഭാകരനും അതുകേട്ട് ഒന്ന് പതറിയെങ്കിലും പെട്ടെന്ന് പ്രഭാകരൻ പറഞ്ഞു ,

“കഴിഞ്ഞ ദിവസം അവൻ വിളിച്ചപ്പോൾ വേറൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ആണെന്ന് പറഞ്ഞിരുന്നു പുതിയ സ്ഥലത്തേക്ക് ആയതു കൊണ്ട് പേര് ഓർമ്മ കിട്ടുന്നില്ല .. പക്ഷേ അതിനു മുമ്പ് അവൻ വർക്ക് ചെയ്ത സ്ഥലം ഞാൻ ഇപ്പോൾ ഓർക്കുന്നില്ല ”

കാര്യം അങ്ങോട്ട് മുഴുവനായി മനസ്സിലായില്ല എങ്കിലും ..
‘ എന്തെങ്കിലുമാകട്ടെ ‘ എന്നൊരു ചിന്തയോടെ രൂപേഷ് അടുത്ത വിഷയം സംസാരിക്കാൻ ആരംഭിച്ചു.

രൂപേഷിൻ്റെ ഓരോ കുടുംബ കുശലാന്വേഷണ ചോദ്യങ്ങൾക്കും അതി വിദഗ്ധമായി മണ്ടത്തരത്തിൻ്റെ മറ പറ്റി പ്രഭാകരൻ മറുപടി നൽകിക്കൊണ്ടിരുന്നു. സ്ത്രീ ജനങ്ങൾ രണ്ടും കിച്ചനിലേക്ക് പോയ സമയം പ്രഭാകരൻ കൈയിലെ കവറിൽ കരുതിയിരുന്ന ക്വാട്ട കിട്ടിയ കുപ്പി രൂപേഷിൻ്റെ മുന്നിലായി വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025