Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീയും ഞാനും ❣️

അപ്പോഴേക്കും ബസ് എടുത്തു….. ഞാൻ വളരെ പ്രതീക്ഷയോടെ അവളെ കാണാനായി നിന്നു…… നിർഭാഗ്യമെന്നു പറയട്ടെ ബസിനോടൊപ്പം അവളും പോയി…….നാശം……. !!!!!!!!!
ആ ബസിന്റെ പുറകെ പോകാമല്ലോ എന്നോർത്തപ്പോൾ ആശ്വാസം തോന്നി…… അങ്ങനെ എങ്കിലും കണ്ടുപിടിക്കാല്ലൊ……..ഞാൻ നേരെ ബൈക്കിൽ കേറിയതും ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു……….

” മൈര് ”

പിറുപിറുത്തുകൊണ്ട് ഞാൻ ഫോൺ എടുത്തു……. കോളേജിൽ നിന്നുള്ള കാൾ ആണ്  …………

”   ടാ മൈരേ എവിടെ പോയി തുലഞ്ഞു കിടക്കുവാ….. ”

”  വരാണെടാ കുണ്ണെ…… അടങ്ങു…… ”

എനിക്കാകെ ടെൻഷൻ ആയി ……….

”  ദൈവമേ നീയായിട്ട് കൊണ്ട് തന്നതാണ്…….ഒരേ ഒരു തവണകൂടി നീയവളെ എന്റെ മുന്നിൽ എത്തിക്കണം അത്രയ്ക്കു പതിഞ്ഞു പോയി എന്റെ ദേവിയെ……. അത്കൊണ്ട് പ്ലീസ് ഹെല്പ്……… ”

ഞാൻ നന്നായിട്ടൊരു പ്രാർത്ഥന നടത്തി…..ഞാൻ കോളേജിലെ ആർട്സ് സെക്രട്ടറി ആണ് കേട്ടോ……..നാളെ യൂത്ത് ഫെസ്റ്റിവൽ ആണ് അതിന്റെ ഒരുക്കമാണ്……..അതിന്റെ ഓട്ടത്തിന് ഇടയിലാണ് എന്റെ നിളയെ ഞാൻ ആദ്യമായി കാണുന്നത്……….
ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ ചോദ്യങ്ങളുടെ ഒരു വടംവലി തന്നെ നടക്കുന്നുണ്ടായിരുന്നു…….

ഏതാണവൾ……. ?
എവിടയാകും പഠിക്കുന്നുണ്ടായിരിക്കുക…..?
ഇനിയും ഞാൻ കണ്ടുമുട്ടുമോ അവളെ ……… ?

ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു……
ആലോചിച്ചു ആലോചിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല……
ബൈക്ക് ഒതുക്കി വെച്ച് നേരെ അകത്തേക്ക് കടന്നു……ഏതായാലും എന്റെ തിരക്കിൽ ഞാനവളെ മനഃപൂർവം അങ്ങ് മറന്നു…..ഇല്ലെങ്കിൽ എന്റെ കോൺസെൻട്രേഷൻ മൊത്തം തെറ്റുമെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു…….

കോളേജിലെ പണിയെല്ലാം തീർത്ത് നേരെ വീട്ടിലോട്ട് പോയെങ്കിലും രാത്രി കിടക്കാൻ നേരത്ത് വീണ്ടും അവൾ എന്റെ ഓർമ്മയിലേക്ക് എത്തി അങ്ങനെ അന്നത്തെ ഉറക്കം പോയി കിട്ടി……… എങ്ങനെയാ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്ന് നേരം വെളുപ്പിച്ചു……, പിറ്റേന്ന് ഉദ്ഘാടനം മറ്റുമായതിനാൽ  നേരത്തെ  കോളേജിലേക്ക് പോകേണ്ടിവന്നു…………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025