Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീയും ഞാനും ❣️

”  ഏത് ആ വെള്ള ചുരിദാറിട്ട  കുട്ടിയാണോ ” ?

അമൽ എന്നോടായി ചോദിച്ചു……..

”  അതെ അതുതന്നെ ”

അവൻ പൊട്ടിച്ചിരിച്ചു………

”  എന്താ മോനുസേ സ്പാർക്ക് വല്ലതും തോന്നിയോ……. എന്നാലേ അത് വെറുമൊരു കുട്ടിയല്ല നമ്മുടെ സീനിയർ ആണ് അതും സൂപ്പർ സീനിയർ……… ”

ഞാൻ ഒരുമാതിരി ഇഞ്ചി കടിച്ച പോലെയായി …..

”  അതുമാത്രമല്ല  അവൾ നമ്മുടെ വാസുദേവൻ സാറിന്റെ മകളാണ് …….നിള…….നിള വാസുദേവ് എം എ ഫൈനൽ ഇയർ ഇംഗ്ലീഷ്……”

” നിള…….. ”

ആദ്യമായി അവളുടെ പേര് എന്റെ നാവുകൊണ്ട് ഉരിയാടി……

നേരത്ത വന്ന ഭാവത്തിൽ നിന്നും മോചനം നേടിയത് കൊണ്ട് എനിക്ക് അവൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും തോന്നിയില്ല……..ഞാൻ പഠിക്കുന്ന ഹിസ്റ്ററി ഡിപ്പാർട്മെന്റിലെ പ്രൊഫസർ ആണീ വാസുദേവൻ സർ…… പുള്ളിടെ ക്ലാസ്സിലൊന്നും അധികം ഞാൻ കേറാറില്ല…… പക്ഷെ പുള്ളിക്ക് ഈ അലമ്പ് പയ്യന്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ…..ഞാൻ ആണേൽ ആ ലിസ്റ്റിൽ നമ്പർ ഒൺ ആയത്കൊണ്ട് പിന്നെ പറയേം വേണ്ട……ഏതായാലും കോമ്പറ്റിഷൻ റൊമ്പ ടൈറ്റ് ആണ്…….. ദേവിയെ മിന്നിച്ചേക്കണേ…….!!!!!!!!

ഞാൻ അവനോടായി പറഞ്ഞു……..

” അവൾ ഇനി സാക്ഷാൽ ദൈവം തമ്പുരാനെ മകളാണെന്ന് പറഞ്ഞാലും അവൾ എന്നെക്കാൾ വയസിന് മൂത്തതാണ് എങ്കിലും എനിക്ക് അവളെ ഇഷ്ടമാണ് അതിനെ ആരൊക്കെ പറഞ്ഞാലും മാറില്ല ആ സ്പാർക്‌ ഇല്ലേ അത് വന്നുപോയി……. അവൾ എന്റെ ആടാ എന്റെ മാത്രം അവളെ ഞാൻ ഇനി ആർക്കും വിട്ടു കൊടുക്കുന്ന പ്രശ്നമേയില്ല,…….. ”

”  ഇവന് ശെരിക്കും പ്രാന്തായെടാ മച്ചാനെ……..”  !

”  നോക്കാമെടാ മോനെ കളി കാത്തിരുന്നു കണ്ടോ…… ”

നിള……. ഐ ആം കമിങ് ഫോർ യു…….. ജസ്റ്റ്‌ ഫോർ യു……….  !!!!!!

പെട്ടന്ന് വന്നൊരു തീം ആണ്…….എന്നാൽ കഴിയുന്ന വിധം നന്നക്കാൻ ശ്രെമിച്ചിട്ടുണ്ട്…..  ഇഷ്ടമായെങ്കിൽ തീർച്ചയായും കമന്റ്‌ ചെയ്യണേ…….സപ്പോർട്ട് ഉണ്ടെങ്കിൽ തുടർന്നു എഴുതാം…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025