Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെയ്യലുവയും പാലുമിട്ടായിയും

നെയ്യലുവയും പാലുമിട്ടായിയും

Neyyaluvayum Paalumittayiyum

“But when a woman decides to sleep with a man,

there is no wall she will not scale,

no fortress she will not destroy, no moral consideration she will not ignore at its very root

: There is no God worth worrying about.” ― Gabriel Garcí­a Márquez, Love in the Time of Cholera

ഞാൻ രാഘവൻ, 45 ഇൽ നിൽക്കുന്ന ഒരു പാവം കോൺട്രാക്ടർ. പക്ഷെ അത് മാത്രമല്ല, സ്വന്തമായൊരു റിസോർട്ടും പെട്രോൾ പമ്പുമൊക്കെ ഉണ്ട് കേട്ടോ, എല്ലാം ഞാൻ തന്നെയുണ്ടാക്കിയതാണ്. ചിങ്ങവനത്തിനു അടുത്താണ് സ്വദേശം, എന്റെ അച്ഛന്റെ അച്ഛൻ പേരുകേട്ട ഒരു കവല ചട്ടമ്പിയായിരുന്നു, അച്ഛമ്മ ചെറുപ്പത്തിൽ അങ്ങേരെപ്പറ്റി പറഞ്ഞു തന്നത് വെട്ടിപിടിക്കാനും സ്വന്തമാക്കാനും പണ്ടേ മൂപ്പിലാന് നല്ല മിടുക്കയതുകൊണ്ടാണ് ഈ കാണുന്ന സ്വത്തൊക്കെയുണ്ടായതെന്നാണ്. അങ്ങേര് ഈ കൊണം കൊണ്ട് അന്തകാലത്ത് പേരുകേട്ട ഒരു പ്രമാണിയുടെ 4 കെട്ട് വീട്, അയാളെ നാട്ടിൽ നിന്നും തല്ലിയോടിച്ചു സ്വന്തമാക്കിയിരുന്നു. അതും 60ആം വയസിൽ!! ഒപ്പം അയാളുടെ മോളെയും കെട്ടി, എന്നിട്ട് അവളെ വയസാം കാലത്തൂക്കി രസിച്ചുകൊണ്ട് എന്റെ അച്ഛനെയും ഉണ്ടാക്കിയശേഷം, അങ്ങേരു പോയി. മൂപ്പിലാന്റെ ഒറ്റമോനായ എന്റെ സ്വന്തം അച്ഛൻ മൂപ്പിലാൻ വെട്ടിപ്പിടിച്ച സ്വത്തൊക്കെ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും, പിന്നീട് ഞാനതു അതെ സ്റ്റൈലിൽ പുതുമയും പഴമയും ചേർന്ന് കെട്ടിപ്പൊക്കുകയും ചെയ്തു. ആ സ്വത്തുക്കൾ കൊണ്ട് മാത്രമല്ല, ഇന്നീ കാണുന്നതൊക്കെ ഉണ്ടാക്കിയത്, എന്റെ കഴിവും അധ്വാനവും കൊണ്ട് കൂടിയാണ്.

എന്റെ അച്ഛന് 5 മക്കളാണ്. ഞാൻ രണ്ടാമൻ(ഭീമൻ), എന്നെക്കാളും മൂത്തതും പെണ്ണാണ് കൂടാതെ രണ്ടു ഇളയതുങ്ങളും പെണ്ണാണ്. അവർക്കെല്ലാം കല്യാണം കഴിഞ്ഞതാണ്, കുട്ടികളും ഉണ്ട്. ഏറ്റവും ഇളയവൻ ആണ് രവി 27 വയസ്‌. അവൻ ഒരുത്തരവാദിത്തമില്ലാതെ തെണ്ടി തിരിയുമ്പോ എന്റെ അമ്മച്ചി അവനെ ഒരു കല്യാണം കഴിപ്പിച്ചാൽ എല്ലാം ശെരിയാകുമെന്ന തെറ്റിദ്ധാരണയോടെ പെണ്ണ് കെട്ടിക്കാൻ തിടുക്കം കൂട്ടി. അവനു സ്വന്തമായി പത്തു കാശുണ്ടാക്കണമെന്ന ബോധമേയില്ല, അവന്റെ പേരിലുള്ള ബാങ്കിലെ കാശെടുത്തു ധൂർത്തടിക്കുന്നതും പോരാഞ്ഞ്, അവൻ എന്നോട് പറയാതെ പമ്പിലെ കളക്ഷനും എടുക്കയും ചെയ്യും, അനുജൻ ആയതുകൊണ്ട് ഞാൻ പലപ്പോഴും ശകാരിക്കാറുണ്ടെങ്കിലും കാര്യമില്ല. അവൻ കാശു കിട്ടിയാൽ നേരെ ബാറിലേക്ക് ചെല്ലും മോന്തും, അവൻ മാത്രമല്ല, അവന്റെ കൂടെ കള്ളിന് വേണ്ടി നടക്കുന്ന തൊലിയാർ മണിയന്മാരും. അതുകൊണ്ട് അവനെ ഉപദേശിക്കാനും നേരായ വഴിയിൽ നടത്താനും പോന്ന ഒരു പെണ്ണിനെ തന്നെ അവനു കെട്ടിക്കാൻ ആണ് അമ്മച്ചിയും എന്റെ പെങ്ങമ്മാരും അന്നൊരൂസം കൂട്ടായ ചർച്ചയിലൂടെ തീരുമാനിച്ചത്. ഫലമായി പെണ്ണുകാണാൻ ആദ്യമായി പോയത് 24 കാരി മേഘയുടെ വീട്ടിലേക്ക് ആയിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025