“അഹ്, ഇത് ഞാൻ ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടി സമയത്ത് വായിച്ചതാ, എഫ് ബി യിൽ.. ഇഷ്ടപെട്ടത് കൊണ്ട് ഞാൻ ഏട്ടനെ കാണിച്ചേ” അവൾ ഓർത്തെടുത്ത് പറഞ്ഞു.
“അതെ ഇതിന് കുറച്ചു പ്രത്യേക ഉണ്ട്, ഈ കഥയിലെ ആള് ഡിവോഴ്സ് ആയതിനു ശേഷം അമ്മയുടെ കൂടെ നിൽക്കുന്ന മകളെ കാണാൻ വരുന്നതും പിന്നെ ഓരോ തവണയും കാണുമ്പോൾ അവൾക്ക് ഓരോ സമ്മാനം കൊടുക്കുന്നതും അവസാനം അവൾ അമ്മയെ വിട്ടു വരുമ്പോൾ അച്ഛനെ കാണാതെ അവസാനം ആരോ അച്ഛന്റെ ചിതാ ഭസ്മം കൊടുക്കുന്നതും ആണല്ലോ കഥ..” അനീഷ് പറഞ്ഞപ്പോ അവൾ തലയാട്ടി അതെ എന്ന് കാണിച്ചു.
“എന്നാൽ ഇതിൽ പറഞ്ഞത് അതെ പോലെ സംഭവിച്ച കാര്യങ്ങളാ.. ഞങ്ങളുടെ അശ്വതിയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ, പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട്, ഈ പ്രൊഫൈൽ നെയിം കണ്ടോ..” അനീഷ് ഓരോന്ന് ആയി പറഞ്ഞു.
“നിശ, അതിനെന്താ, നിശ എന്നുവച്ചാ രാത്രി.. അതും ഇതും തമ്മിൽ?” സ്മിത സംശയത്തോടെ പറഞ്ഞു.
അതിന് മറുപടി ആയി അവൻ എന്നെ നോക്കി പറയട്ടെ എന്നര്ത്ഥത്തിൽ കണ്ണു കാണിച്ചു. പറഞ്ഞോളാൽ ഞാനും.
“ഈ പേരിന് ഒരു പ്രത്യേക ഉണ്ട്, അളിയൻ അവന്റെ ജനിക്കാനിരിക്കുന്ന മോൾക്ക് ഇടാൻ വച്ച പേരാ അത്” അത് പറഞ്ഞു എന്നെ നോക്കി ആക്കിയ ചിരി ചിരിച്ചു.
“എന്താടാ പുല്ലേ ആ പേരിന് കുഴപ്പം” ഞാൻ കള്ള ദേഷ്യത്തോടെ ചോദിച്ചു.
“അതെ, ഒന്നും ഇല്ലേ ചേട്ടൻ ജനിക്കാൻ പോന്ന കൊച്ചിന് പേരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ട്. നിങ്ങള് വല്ലതും കണ്ടു വച്ചിട്ടുണ്ടോ?” സ്മിത അനീഷിനോട് ആയി പറഞ്ഞു.
“പിന്നെ… നിനക്ക് എത്ര പേര് വേണം, എല്ലാം സെറ്റ് ആണ്. ഇനി ഒരു കുഞ്ഞിനെ കിട്ടിയാ മതി.” അനീഷ് അല്പം ശൃംഗാരത്തോടെ പറഞ്ഞു.
“കാര്യം ഒക്കെ ശരി, വല്ല പഴയ കാമുകിയുടെ പേര് എന്റെ കൊച്ചിന് ഇടാനാണെ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്കണേ” സ്മിത വിരൽ ചൂണ്ടി പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.
“ചിരിക്കുന്നോ, കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ വന്നാ ചേട്ടൻ ആണെന്ന് നോക്കില്ല, ഇങ്ങേർക്കും തരും ഞാൻ..” അവൾ എന്നോടായി.
“എന്നാ പിന്നെ എന്റെ ചങ്കിന്റെ പഴയ കാമുകിയുടെ പേര് തന്നെ ഇടാം. അല്ല അതെ ഇടത്തൊള്ളൂ.. അല്ലേടാ. അത് ഇട്ടില്ലേ പിന്നെ ഞാൻ നീയുമായി ഒരു ബന്ധവും ഇല്ല. എന്താ ഇടില്ലേ ” ഞാൻ അല്പം കടുപ്പിച്ച് പറഞ്ഞു.
“പിന്നല്ല.. നീ പറഞ്ഞാ പിന്നെ അപ്പീൽ ഉണ്ടോ” അവൻ സപ്പോർട്ട് ചെയ്ത് പറഞ്ഞപ്പോ അടുത്തിരുന്ന സ്മിത ഒന്നും മിണ്ടാതെ കഴിച്ച പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് പോയി. അവൾ കളി പറഞ്ഞതാണേലും ഞങ്ങൾ പറഞ്ഞത് അവൾക്ക് കൊണ്ടു എന്ന് അവളുടെ നിറഞ്ഞ കണ്ണുകളിൽ അറിയാമായിരുന്നു.
ഞാൻ അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് ചെന്നു. കൂടെ അവനും. പത്രം കഴുകുന്ന അവളെ ഞാൻ കൈ കാണിച്ചപ്പോൾ അവൻ തോണ്ടിവിളിച്ചു.
“ഡീ പെണ്ണെ… നോക്കിക്കേ….” അവളുടെ ഭാഗത്ത് നിന്ന് മൈൻഡ് ഇല്ല..
“അതേയ് പേരൊന്നു കേട്ടു നോക്ക്, ഇഷ്ടപെട്ടില്ലേലും ഇടും എന്നാലും ഒന്നുകേട്ട് നോക്ക്” ഞാൻ പറഞ്ഞതിന്റെ മറുപടി വാഷ് ബയ്‌സണിൽ കിടന്ന പത്രങ്ങളോട് ആണ് അവൾ തീർത്തത്.
