Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശ 2

കൈയിൽ ഇട്ട് പ്രൊപ്പോസ് ചെയ്യാൻ ആരുന്നു പ്ലാൻ. പക്ഷെ നീ അത് തുറക്കാതെ എന്റെ കൈയിൽ തന്നിട് ഡ്യൂട്ടിക്ക് പോയി” അനീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“ശേ, സോറി ചേട്ടാ” സ്മിത പറഞ്ഞു.

“എന്നാ പിന്നെ……. “ഞാൻ പറഞ്ഞുകൊണ്ട് അനീഷിനെ നോക്കി. അവൻ ഡോർ ലോക്ക് ചെയ്തിട്ട് വന്നു. ഞാനും അനീഷും ഒരേപോലെ അശ്വതിക്കും സ്മിതക്കും മുന്നിൽ മുട്ട് കുത്തി നിന്നു. ഞങൾ പോക്കറ്റിൽ നിന്നെടുത്ത ഒരേ പോലുള്ള ഡയമണ്ട് റിങ് എടുത്ത് ഉയർത്തി.

“Will you marry me ammootti? ”
“Will you marry me ponnunni? ”

ഞങ്ങൾ ഒരേ പോലെ ചോതിച്ചു. സ്മിതയും അത് പ്രതീക്ഷിച്ചില്ല. അവൾ അനീഷിനെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചു.

അശ്വതി സ്വപ്നത്തിൽ സംഭവിക്കുന്നത് എന്ന പോലെ ആയിരുന്നു. അവൾ മുട്ട് കുത്തി എന്നെ കെട്ടി പിടിച്ചു. ഞാൻ അവളെ എഴുന്നേൽപ്പിച്ചു. ഞങ്ങൾ നോക്കിയപ്പോ അപ്പുറത്ത് അവർ അഗാധ ചുംബനത്തിൽ ആയിരുന്നു. സ്മിതയുടെ ചുണ്ടുകൾ അനീഷിന്റെ ചുണ്ടുകൾ തഴുകി.

ഞാൻ അശ്വതിയെ നോക്കി. അവളുടെ കണ്ണുകൾ നാണത്താൽ താഴ്ന്നു, അവൾ നിലത്തേക്ക് നോക്കി നില്കുന്നു.

“മോളെ.. അമ്മൂട്ടീ” ഞാൻ പ്രണയാർദ്രമായി വിളിച്ചു. അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി. ഞാനും.ഞാൻ രണ്ടു കയ്യുകൾ കൊണ്ടും അവളുടെ കവിളുകളിൽ തഴുകി എന്റെ മുഖം അവളുടെ മുഖത്തോട് അടുക്കുമ്പോളും അവൾ എന്റെ കണ്ണുകളിൽ നോക്കി നിന്നു. എന്റെ ചുണ്ടുകൾ അവളുടേതിൽ സ്പർശിക്കുന്നത് വരെ അവ എന്റെ കണ്ണുകളിൽ തന്നെ നോക്കി. അവളുടെ അധരങ്ങൾ ഞാൻ നുണയുമ്പോൾ അവൾ എന്നെ കൂടുതൽ അമർത്തി ഇറുക്കി കെട്ടി പിടിച്ചു. ഇനി ഒരിക്കലും പിരിയില്ലന്ന് ഞങ്ങൾ പറയാതെ പറഞ്ഞു. വർഷങ്ങളായി അവൾക്കായി കാത്തുവച്ച എന്റെ ആദ്യ ചുംബനം അവൾക്കായി ഞാൻ നൽകുമ്പോൾ അവൾ അത് പൂർണ മനസോടെ സ്വീകരിച്ചു.

———❤️Thank You ❤️———–

എഴുതി കഴിഞ്ഞു വായിച്ചപ്പോൾ കുറച്ചു അതിനാടകീയത ഉള്ളതായി തോന്നുന്നു.ക്ഷമിക്കുക. നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. തെറ്റുകൾ കമന്റ്‌ ചെയ്യുമല്ലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025