Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശ 2

“ഞാൻ ഇതവർക്ക് കൊടുക്കട്ടെ” സ്മിത കാപ്പിയുമായി ഹാളിലേക്ക് വന്നു. എന്റെ കണ്ണ് നിറഞ്ഞത് കണ്ട് അത് തുടക്കാൻ അവൾ ആംഗ്യം കാണിച്ചു.

പിന്നാലെ വന്ന അശ്വതിയുടെ വെളുത്ത മുഖവും കണ്ണുകളും ചുമന്നിരുന്നു. അവളും ഉള്ളിൽ കരയുകയാണ്.

അനീഷ് പിന്നെ അതൊക്കെ ഡീൽ ചെയ്തു. എല്ലാരേം ഹാപ്പി ആക്കി. പഴയ കാര്യങ്ങൾ ഒക്കെ സ്മിതയെ പറഞ്ഞു കേൾപ്പിച്ചു. ഓരോ താമശയ്ക്കും ചിരിക്കുമ്പോ അവളുടെ നുണകുഴികൾ പഴയ പോലെ തെളിയുന്നുണ്ടായിരുന്നു.

രാവിലെയായെ പിന്നെയാണ് ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയത്. സ്മിതയുമായി ബന്ധം ഒന്നും ഇല്ല എന്നും ബാക്കി സത്യാവസ്ഥയും ഇടക്ക് അനീഷ് പറയാൻ തുടങ്ങിയെങ്കിലും ഞാൻ വേണ്ടാ എന്ന് കാണിച്ചു.

ഇറങ്ങുന്നതിനു മുൻപ് ഞങ്ങൾ മൂന്നുപേരും കെട്ടിപിടിച്ചു. അതുകഴിഞ്ഞു സ്മിത അവളെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. അവൾ തിരിച്ചും. നന്നായി വരാൻ അനുഗ്രഹിക്കുകയും ചെയ്തു.

“അടുത്ത സൺ‌ഡേ എൻഗേജ്മെന്റ് ആണ്. നീ അവിടെ നാട്ടിൽ ഉണ്ടാകും അതിന്. മറിച്ചൊന്നും എനിക്ക് കേൾക്കണ്ട” അവൾ എന്തോ പറയാൻ വന്നെങ്കിലും എന്റെ വാക്കുകൾ ദൃഢമായിരുന്നത് കൊണ്ട് അവൾ വരാം എന്ന് സമ്മതിച്ചു.

“ചേച്ചി വന്നില്ലെങ്കിൽ ചേച്ചി എവിടെയാണോ അവിടെ വന്ന് ഞങ്ങളുടെ എൻഗേജ്മെന്റ് നടത്തും. ചേച്ചിയാണേ സത്യം” സ്മിത പറഞ്ഞപ്പോൾ അശ്വതി അവളെ ഒന്നുകൂടെ ചേർത്ത് നിർത്തി വരും എന്ന് ഉറപ്പ് പറഞ്ഞു.

“ഞങ്ങടെ കൂടെ വരുന്നങ്കിൽ വിളിച്ചാ മതി. മറ്റെന്നാൾ ഞങ്ങൾ പോകും” ഞാൻ പറഞ്ഞു

“വേണ്ട, ഞാൻ എത്തിക്കോള്ളാം. ചെന്നൈയിൽ നിന്ന് ലീവ് എടുക്കേണ്ടി വരും” അവൾ പറഞ്ഞപ്പോ ഞാനും സമ്മതിച്ചു.

“അപ്പൊ ശരി. നാട്ടിൽ കാണാം” അനീഷും അവളോട് യാത്ര പറഞ്ഞു ഇറങ്ങി.

ഞങ്ങൾ അവിടെ നിന്നിറങ്ങി കാറിൽ കയറി. കാർ വരെ അവളും വന്നു. ഞാൻ ആണ് വണ്ടി എടുത്തത്. ഗേറ്റ് കഴിയുന്നത് വരെ അവൾ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പാവം കരയുകയായിരുന്നു.

“ചേട്ടാ ചേച്ചിക്ക് ഇപ്പോളും ഇഷ്ടമാണ്. പിന്നെ എന്താ വിളിക്കാഞ്ഞത്? ” സ്മിതയാണ് ചോദിച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല.

“നിനക്ക് അവളെ നാട്ടിൽ എത്തിക്കണം അല്ലേ.” അനീഷിന് ഞാൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായിരുന്നു.

ശനിയാഴ്ച രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവളെ പിക് ചെയ്യാൻ ഞങ്ങൾ രണ്ടും കൂടെ ആണ് പോയത്.

“വെൽക്കം ടു ഹോം” ഞങ്ങൾ പറഞ്ഞപ്പോ അവൾ താങ്ക്സ് പറഞ്ഞു ഞങ്ങളെ കെട്ടി പിടിച്ചു. സ്മിതയെ തിരക്കി എങ്കിലും എൻഗേജ്മെന്റ് തിരക്കായത് കൊണ്ട് വന്നില്ല എന്ന് ഞാൻ പറഞ്ഞു.

പോകുന്ന വഴിയിൽ സ്മിതയുടെ വീട് അവളെ കാണിച്ചു. അവൾ അവിടെ ഇല്ലന്ന് പറഞ്ഞപ്പോൾ പിന്നെ കാണാം എന്ന് അശ്വതിയും പറഞ്ഞു.
നേരെ എന്റെ വീട്ടിൽ ആണ് ചെന്നത്. ഞങ്ങൾ എത്തിയത് കണ്ട് അമ്മയും അച്ഛനും ഇറങ്ങി വന്നു. അമ്മ അവളെ വന്ന് കൈ പിടിച്ചു അകത്തേക്ക് വിളിച്ചു. അവൾ അമ്മയുടെ കൂടെ അകത്തു കയറി. അമ്മ അവളുടെ വിശേഷങ്ങൾ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025