ലിസി പറഞ്ഞു.
“സ്വന്തം മമ്മിയ്ക്ക് പാഡ് മേടിച്ച് വേറെ ഒരാളുടെ കയ്യില്‍ കൊടുത്തുവിടുവാന്ന് വെച്ചാ ചമ്മലാ…”
“ഒന്ന് പോ മമ്മി…. എന്‍റെ ഫ്രണ്ട്സിനെപ്പറ്റി മമ്മി അങ്ങനെയാണോ വിചാരിച്ചേ?”
“നിന്‍റെ ഫ്രണ്ട്സിന്റെ കാര്യം ഒന്നും നീ എന്നോട് പറയണ്ട…”
ലസി ശബ്ദമുയര്‍ത്തി.
“നീയല്ലേ ഇന്നലെ നമ്മള് മാനാഞ്ചിറെ ഇരുന്നപ്പം പറഞ്ഞെ നിന്‍റെ ഫ്രണ്ട്സ് വീട്ടില്‍ വരുന്നത് എന്നെ കാണാന്‍ ആണ് എന്ന്!”
അങ്ങേത്തലയ്ക്കല്‍ ജെയിംസ് ചിരിക്കുന്നത് ലിസി കേട്ടു.
“നീ എന്നെത്തിനാ ചിരിക്കുന്നെ ജെയിംസെ?”
അല്‍പ്പം അസ്വാരസ്യത്തോടെ ലിസി ചോദിച്ചു.
“എന്‍റെ മമ്മി മമ്മീനെ കാണാന്‍ നല്ല രസമാണ് എന്ന് അവന്മാരൊക്കെ പറഞ്ഞ കാര്യം ഞാന്‍ മമ്മിയോട് ഷെയര്‍ ചെയ്തതല്ലേ അത്! അല്ലാതെ മമ്മി വിചാരിക്കുന്നത് പോലെ ….”
“നീ ഒന്നും പറയണ്ട…”
ലിസി തീര്‍ത്ത് പറഞ്ഞു. പിന്നെ അവള്‍ എന്തോ ഓര്‍ത്തു.
“ആ എടാ…”
അവള്‍ ഉത്സാഹത്തോടെ വിളിച്ചു.
“എന്നാ മമ്മി?”
“നീ നിന്‍റെ ഗേള്‍ ഫ്രണ്ടിന്റെ കൈയ്യില്‍ കൊടുത്തുവിട്ടാല്‍ മതി. കുഴപ്പമില്ല…പെണ്ണുങ്ങള്‍ ആകുമ്പം കൊഴപ്പം ഇല്ല…”
“ആ ഫസ്റ്റ്…!”
ജെയിംസ് കളിയാക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“അതിനു ഞാന്‍ ഒരുത്തിയെ ആദ്യം കണ്ടുപിടിക്കണം… അതും സമീറ മാഡത്തേപ്പോലെ സ്ട്രിക്ക്റ്റ് ആയ ഒരു ലീഡറുടെ കീഴിലെ അസൈന്‍മെന്‍റ്റിന്‍റെ ഇടയില്‍…എന്നിട്ട് അവളെ പ്രൊപ്പോസ് ചെയ്യണം. അവളത് സമ്മതിക്കണം…കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും ഒന്ന് കറങ്ങണം, എന്നിട്ട് പറയണം ഡാര്‍ലിംഗ്, ഞാന്‍ വിസ്പ്പര്‍ വാങ്ങിത്തന്നാല്‍ അതെന്‍റെ മമ്മിയ്ക്ക് ഒന്ന് കൊണ്ടുപോയി കൊടുക്കാമോ….?”
ജെയിംസ് ഒന്ന് നിര്‍ത്തി.
“മമ്മീടെ തലേടെ പിരി എളകിയോ?”
ജെയിംസ് പെട്ടെന്ന് ചോദിച്ചു.
“അങ്ങനെയെങ്കിലും നിന്‍റെ ലൈഫിലെക്ക് ഒരു പെണ്ണ് കടന്ന് വരട്ടെ എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് പറയുന്നതല്ലേ മോനെ?”
വളരെ ശബ്ദം താഴ്ത്തി ലിസി അവനോട് ചോദിച്ചു. ലിസിയുടെ ചോദ്യത്തിലേ മൃദുലതയുടെ മുമ്പില്‍ ജെയിംസിന്‍റെ മനസ്സ് ഒരു നിമിഷം ചെറുതായി പതറി.
“മമ്മി സെന്‍റ്റി ലൈന്‍ ഒന്ന് മാറ്റിപ്പിടിച്ചേ…”
അവന്‍ പറഞ്ഞു.
“എനിക്കിപ്പം തല്‍ക്കാലത്തേക്ക് മമ്മി മതി…”
അവന്‍ പറഞ്ഞു.
“നിന്‍റെ കാര്യം…!”
“തല്‍ക്കാലം എന്‍റെ ഗേള്‍ ഫ്രണ്ടിനെ മമ്മി വിട്ടുപിടി. ഞാന്‍ എന്‍റെ ഒരു ബോയ് ഫ്രണ്ടിനെ വിസ്പ്പറും കൊടുത്ത് അയക്കാം…”
