“എഴുന്നേല്‍ക്കാനാ പറഞ്ഞെ!”
ഞാന്‍ ശബ്ദമുയര്‍ത്തി.
സാം ഒന്ന് നിലവിളിച്ചു. തനിക്ക് എന്ത് പറ്റി എന്ന് മനസ്സിലാക്കാന്‍ അവന്‍ ശ്രമിക്കുന്നത് പോലെ തോന്നിച്ചു അവന്‍റെ മുഖഭാവത്തില്‍ നിന്നും. അവന്‍ കൈകള്‍ അനക്കാന്‍ ശ്രമിക്കുന്നു. സാധിക്കാതെ വന്നപ്പോള്‍ അവന്‍ കണ്ണുകള്‍ താഴ്ത്തി നോക്കി.
താന്‍ ബന്ധിതനാക്കപ്പെട്ടു എന്ന് മനസ്സിലായപ്പോള്‍ അവനെന്നെ ചകിതമായ ഭാവത്തോടെ നോക്കി. അവനെന്തോ പറയാന്‍ ശ്രമിക്കുന്നു. വായില്‍ തുണി തിരുകി വെച്ചത് കൊണ്ട് കഴിയുന്നില്ല, ശബ്ദം പുറത്തേക്ക് കൊണ്ടുവരാന്‍. “എന്നാ മോനൂ പറ്റ്യേ?”
തേനൂറുന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു.
“ഇച്ചിരേം കൂടി രസം വേണാരുന്നു അല്ലെ? വെയിറ്റ് ചെയ്യ്..രസം കൂടാന്‍ പോണേ ഉള്ളൂ, ഒരാളും കൂടി ഒന്ന് വന്നോട്ടെ കേട്ടോ…”
അത് കേട്ട് വിടര്‍ന്നു മുഴുത്ത കണ്ണുകളോടെ അവനെന്നെ നോക്കി. അവന്‍ കസേരയില്‍ നിന്നും ഇളകാന്‍ ശ്രമിച്ചു. തന്നെ കെട്ടഴിച്ച് സ്വതന്ത്രനാക്കകാന്‍ ആവശ്യപ്പെടുകയാണ്!
“വേണ്ട!”
ഞാന്‍ കയ്യുയര്‍ത്തി വിലക്കി. “ഇനി നടക്കാന്‍ പോകുന്ന ഷോ ശരിക്ക് എന്‍ജോയ് ചെയ്യണങ്കി ഇരിക്കണം…”
അവനെന്നെ ചോദ്യ രൂപത്തില്‍ നോക്കി.
“ഇന്നലെ ഞാനൊരു ഷോ കണ്ടു…”
ഞാന്‍ തുടര്‍ന്നു.
“ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തു അത്…നീയാണ് എന്നെ എന്‍റെര്‍റ്റൈന്‍ ചെയ്യിച്ചത്! അപ്പൊ ഞാനും തിരിച്ചു നിന്നെയും എന്‍റെര്‍റ്റൈന്‍ ചെയ്യിക്കണ്ടേ? വേണ്ടേ, കുട്ടാ?”
ഞാന്‍ എന്‍റെ ഐ പാഡ് എടുത്ത് ഓണ്‍ ചെയ്ത് സ്ക്രീന്‍ അവനെ കാണിച്ചു.
“ഇത് കണ്ടോ?”
ഞാന്‍ പുഞ്ചിരിയോടെ ചോദിച്ചു.
“ഇതാണ് എന്നെ ഇന്നലെ എന്‍റെര്‍റ്റൈന്‍ ചെയ്യിച്ച ഷോ…”
അപ്പോള്‍ അവന്‍റെ മുഖത്ത് ഉണ്ടായ മാറ്റം ഒന്ന് കാണേണ്ടതായിരുന്നു. ആദ്യം രക്തത്തിന്‍റെ നിറം മൊത്തം മങ്ങുന്നത് പോലെ തോന്നി. പിന്നെ ഭയവും ജാള്യതയും ഒരുമിച്ച് അവന്‍റെ മുഖത്ത് പരന്നു. അവനെന്‍റെ മുഖത്ത് നിന്നും നോട്ടം മാറ്റി.
അവന്‍റെ മുഖം കുനിഞ്ഞു.
“ഈ വീഡിയോയില്‍ കാണുന്ന ആളെ പരിചയം ഉണ്ടോ?”
ഫോണ്‍ അവന്‍റെ കണ്ണുകള്‍ക്ക് നേരെ പിടിച്ച് ഞാന്‍ ചോദിച്ചു.
“എനിക്കും ഇയാളെ എവിടെയോ ഒക്കെ കണ്ടത് പോലെ തോന്നുന്നുണ്ട്. പക്ഷെ സാമേ, ഇയാള്‍ക്ക് നിന്‍റെ അതേ ഓഞ്ഞ മുഖം…നിന്‍റെ ആ ചത്ത മീനിന്‍റെ പോലത്തെ കണ്ണുകള്‍ അത് പോലെ തന്നെ ഒരു മാറ്റോം ഇല്ലാതെ ഇയാള്‍ക്കുമുണ്ട്..അതേ കുടവയര്‍, പന്നീടെ കുണ്ടി പോലത്തെ അതേ കുണ്ടി … ഒരു കാര്യത്തിലേ, ഒരെ ഒരു കാര്യത്തിലേ വത്യാസമുള്ളൂ…”
