ഞാൻ വേഗം കാറിൽ കയറി. കാർ ഹൈവേയിലൂടെ കുതിച്ചു. കുറച്ച് ദൂരം പോയി ഒരു വലിയ ബംഗ്ലാവിന്റെ മുൻപിൽ നിർത്തി. ഞാൻ അവിടെയുള്ള ഗേറ്റ് തുറന്ന് വീടിന്റെ കാളിങ് ബെൽ അമർത്തി.
വാതിൽ തുറന്നത് ഞാൻ പ്രതീക്ഷിച്ച പോലെ അനു തന്നെ ആയിരുന്നു.
” അജിത്.. നീയോ എന്താ ഇത്ര രാവിലെ .. ? ”
“എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ”
” അന്ന് പറഞ്ഞതാണെങ്കിൽ എനിക്ക് കേൾക്കാൻ താല്പര്യമില്ല”
” വേണ്ട നീ കേൾക്കണ്ട.. ഈ മെമ്മറി കാർഡിൽ ഉള്ളത് കണ്ട് അഭിപ്രായം പറഞ്ഞാൽ മതി ”
എന്ന് പറഞ് ആ മെമ്മറി അവളെ ഏല്പിച്ച് തിരിച്ച് നടന്നു..
ഇനി അങ്ങോട്ടുള്ള കളികൾ മനസ്സിൽ പ്ലാൻ ചെയ്ത് ഞാൻ കാറിനടുത്തേക്ക് നടന്നു…
(തുടരുമായിരിക്കും..)
