Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4

Nishayude Swapnavum Ente Lakshyavum Part 4

Author : idev | Previous Part

ഇന്നേക്ക്    ഒരാഴ്ചയായി ഞാനും അനുവും മിണ്ടിയിട്ട്. ഞാൻ എന്ത് ചെയ്തിട്ടാണ് ഇവൾ ഇങ്ങനെ എന്നെ ഒഴിവാക്കുന്നതെന്ന് ആലോചിച്ച് എന്റെ തല പെരുത്തു.ഒരു ദിവസം അവൾ കാന്റീനിലേക്ക് പോകുന്നത് എന്റെ കണ്ണിൽ പെട്ടു. രണ്ടും കല്പിച്ച് ഞാൻ അവളോട് കാര്യം എന്താണ് എന്നറിയാൻ പിറകെ പോയി.

കോളജ് ഗ്രൗണ്ടിന്റെ ഒരു സൈഡിലായാണ് കാന്റീൻ ഉള്ളത്. കാന്റീനിൽ കയറുന്നതിന് മുൻപ് ഞാൻ അവളുടെ കയ്യിൽ ബലമായി  പിടിച്ച് കാന്റീനിന്റെ സൈഡിലേക്ക് കൊണ്ട് പോയി.

” അജി.. കൈ വിട് , എനിക്ക് പോണം ”

” നീ പൊക്കോ.. പക്ഷെ എനിക്ക് കാര്യമറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് ”

” നിനക്കിത്രയും ചെയ്തിട്ടും ഒന്നും അറിയില്ല .. അല്ലെ..? ”

” അറിയാമെങ്കിൽ എനിക്ക് നിന്നെ ഇവിടെ തടഞ്ഞ് ചോദിക്കേണ്ട ആവശ്യം ഇല്ല, എന്ത് തന്നെ സംഭവിച്ചാലും വേണ്ടില്ല എനിക്ക് ഇപ്പൊ അറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് ”

” നിന്നെ ആരാ എന്റെ കാര്യം നോക്കാൻ ഏല്പിച്ചെ.. ശെരിയാണ് ഇവിടെയുള്ള മറ്റെല്ലാ കുട്ടികളെക്കാളും ഞാൻ അടുത്തതും ഇടപെഴുകിയതും നിന്നോട് തന്നെ ആയിരുന്നു. എന്ന് കരുതി എന്റെ സംബന്ധം നടത്തിത്തരാൻ ഞാൻ ആവശ്യപെട്ടിരുന്നോ നിന്നോട്..?”

ഇവളെന്താ ഈ പറയുന്നത്. സംബന്ധം നടത്തിക്കൊടുക്കാൻ ഞാൻ എന്താ ബ്രോക്കറോ.. എനിക്ക് അവൾ പറഞ്ഞതൊന്നും മനസ്സിലായില്ല.

” നീ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ ഒന്ന് മൊഴിയോ..”

” നിന്റെ ഫ്രണ്ട് രവിയും അവന്റെ വീടുകാരും എന്റെ വീട്ടിൽ വന്നിരുന്നു, എന്നെ പെണ്ണ് കാണാൻ ”

അത് കേട്ട ഞാൻ ആകെ അന്തം വിട്ടപോലെയായി.

” രവിയോ..?”

” ആ..

നീയല്ലേ അവന്റെ അച്ഛനോടും അമ്മയോടും എന്നെ പറ്റി പറഞ്ഞതും അവരെ അങ്ങോട്ട് പറഞ്ഞ് വിട്ടതും ”

” എന്ന് രവി നിന്നോട് പറഞ്ഞോ..? ”

” ആ.. നിനക്ക് എന്ത് ദ്രോഹമാണ് ഞാൻ ചെയ്തത്, എന്റെ ഉള്ള് മുഴുവൻ നിനക്കറിയുന്നതല്ലേ.. എന്നിട്ടും നീ എന്നോട്..”

അതും പറഞ്ഞ് അവൾ അവിടെ നിന്ന് തേങ്ങാൻ തുടങ്ങി.

” അനു.. പ്ലീസ്.. ശെരിയാണ് അന്ന് നിന്റെ വീട്ടിലേക്ക് വന്നപ്പോൾ അവനെ കൂടെ കൂട്ടി എന്നത് നേരാ.. പക്ഷെ നീയിപ്പോ പറഞ്ഞതൊന്നും എന്റെ മനസ്സിൽ പോലും ചിന്ദിക്കാത്ത കാര്യാ..”

അവൾ കണ്ണുനീർ തുടച്ച് എന്റെ മുഖത്തേക്ക് നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025